കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബാറ്റിങ് വിസ്മയവുമായ വിരാട് കോലി റെക്കോഡുകളുടെ തോഴനാണ്. കരിയറില്‍ നടന്ന വഴികളെല്ലാം ഇതിഹാസ നേട്ടങ്ങള്‍ ഒപ്പം കൂട്ടാന്‍ ഇതിനോടകം കോലിക്കായിട്ടുണ്ട്.
അതുകൊണ്ട് തന്നെ കോലി ഇതിനോടകം ഇതിഹാസങ്ങളോടൊപ്പം പേരു ചേര്‍ത്തുകഴിഞ്ഞു. ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം ഒതുങ്ങുന്ന പല പ്രതിഭകളേയും കണ്ടിട്ടുണ്ടെങ്കിലും കോലി ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. സെന രാജ്യങ്ങളിലടക്കം സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ കോലിക്കായിട്ടുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരും തകര്‍ക്കില്ലെന്ന് കരുതിയ 49 ഏകദിന സെഞ്ച്വറി റെക്കോഡിന് തൊട്ടടുത്താണ് കോലി. ഇതിനോടകം സച്ചിന്റെ പല റെക്കോഡുകളും തകര്‍ത്ത കോലി അധികം വൈകാതെ ഈ റെക്കോഡും തകര്‍ത്തേക്കും.
ഇന്ത്യന്‍ പിച്ചുകളില്‍ ആരെയും മോഹിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന കണക്കുകളാണ് കോലിക്കുള്ളത്. എന്നാല്‍ ഇന്ത്യയിലെ മൂന്ന് പിച്ചുകളില്‍ കോലിക്ക് ഇതുവരെ ടെസ്റ്റ് സെഞ്ച്വറി നേടാനായിട്ടില്ലെന്നത് പലര്‍ക്കും അറിയാത്ത വസ്തുതയാണ്.
ഇന്ത്യയിലെ ഒട്ടുമിക്ക പിച്ചുകളിലും ഒന്നിലധികം സെഞ്ച്വറി നേടിയിട്ടുള്ള വിരാട് കോലിക്ക് ഇതുവരെ ടെസ്റ്റില്‍ മൂന്നക്കം കാണാന്‍ സാധിക്കാത്ത ഇന്ത്യയിലെ മൂന്ന് മൈതാനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ജെഎസ്‌സിഎ അന്താരാഷ്ട്ര സ്‌റ്റേഡിയം റാഞ്ചി
റാഞ്ചിയിലെ ജെഎസ് സിഎ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സില്‍ ആദ്യ ഏകദിന മത്സരം നടക്കുന്നത് 2013ലാണ്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇവിടെ ആദ്യത്തെ ടെസ്റ്റ് നടക്കുന്നത്. ഇവിടെ സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ കോലിക്കായിട്ടില്ല.
രണ്ട് ടെസ്റ്റില്‍ നിന്ന് 18 റണ്‍സാണ് കോലി ആകെ നേടിയത്. 12 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ കോലി ഇവിടെ സെഞ്ച്വറി നേടിയിട്ടുണ്ട്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരേ 95 പന്തില്‍ 123 റണ്‍സുമായാണ് കോലി തിളങ്ങിയത്.
എന്നാല്‍ ഇവിടെ കോലി ടെസ്റ്റ് സെഞ്ച്വറിക്കായി ഇനിയും കാത്തിരിക്കണം. ടെസ്റ്റില്‍ 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ കോലിക്ക് ഇവിടെ സെഞ്ച്വറി നേട്ടവും കടുപ്പമായിരിക്കും.

ഐഎസ് ബിന്ദ്ര സ്റ്റേഡിയം, പിസിഎ, മൊഹാലി
ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് മൈതാനങ്ങളിലൊന്നാണ് മൊഹാലിയിലേത്. ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഇവിടെ കോലിക്ക് പരിമിത ഓവറില്‍ മികച്ച റെക്കോഡുണ്ട്.
എന്നാല്‍ ഇതുവരെ ഇവിടെ ടെസ്റ്റ് സെഞ്ച്വറിയില്ലെന്നതാണ് കൗതുകകരമായ കാര്യം. നാല് ടെസ്റ്റ് ഇവിടെ കളിച്ച കോലി 244 റണ്‍സാണ് നേടിയത്. 48.80 എന്ന മികച്ച ശരാശരിയും ഇവിടെ കോലിക്കുണ്ട്. എന്നാല്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 67 റണ്‍സാണ്.
2016ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ കോലി 82* റണ്‍സടിച്ചതും ന്യൂസീലന്‍ഡിനെതിരേ 154 റണ്‍സടിച്ചതുമെല്ലാം ഇതേ മൈതാനത്താണെങ്കിലും ടെസ്റ്റ് സെഞ്ച്വറി മാത്രമില്ല. മൊഹാലിയില്‍ ഇനിയും നിരവധി മത്സരങ്ങള്‍ നടക്കാനുള്ളതിനാല്‍ കോലിക്ക് ഈ നേട്ടം എത്തിപ്പിടിക്കാനായേക്കും.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

നരേന്ദ്ര മോദി സ്‌റ്റേഡിയം, അഹമ്മദാബാദ്
ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ളതും ആളുകളെ ഉള്‍ക്കൊള്ളുന്നതുമായ സ്റ്റേഡിയാണ് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. 100000 പേര്‍ക്ക് കളികാണാനുള്ള അവസരം ഇവിടെയുണ്ട്. പുനര്‍നിര്‍മിച്ച ശേഷം ഇവിടെ ആദ്യത്തെ മത്സരം നടന്നത് 2021 ഫെബ്രുവരിയിലാണ്.
കോലി ഇവിടെ മൂന്ന് ടെസ്റ്റ് മത്സരമാണ് കളിച്ചത്. മൂന്നും ഇംഗ്ലണ്ടിനെതിരേയായിരുന്നു. നേടിയത് വെറും 60 റണ്‍സാണ്. 27 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലും കോലി ഇവിടെ വലിയ മികവ് കാട്ടിയിട്ടില്ല. 7 മത്സരത്തില്‍ നിന്ന് 25 മാത്രമാണ് ശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications