For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

നിലവിലെ ഇന്ത്യന്‍ താരങ്ങളിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് രാഹുല്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം സ്ഥാനം ലഭിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ടീമിലേക്ക് സജീവമായി പരിഗണിക്കുന്ന താരമാണ് രാഹുല്‍. സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ രാഹുലിന് വലിയ വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം ഇപ്പോഴും രാഹുലിന് ലഭിക്കുന്നുണ്ട്.

നിലവിലെ ഇന്ത്യന്‍ താരങ്ങളിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് രാഹുല്‍. കഴിഞ്ഞിടെയാണ് അദ്ദേഹം വിവാഹിതനായത്. ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കടക്കം പരിഗണിക്കുന്ന കെ എല്‍ രാഹുലിന്റെ ആസ്തചി അറിയാമോ? ഒരു മാസം രാഹുലിന് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?.

മറ്റ് ഇന്ത്യന്‍ യുവതാരങ്ങളെപ്പോലെ തന്നെ ആഡംഭര ജീവിതമാണ് രാഹുല്‍ നയിക്കുന്നത്. സ്‌റ്റൈലിനായും കാര്‍ ശേഖരത്തിനായുമെല്ലാം കോടികള്‍ ഇതിനോടകം അദ്ദേഹം മുടക്കിയിട്ടുണ്ട്. രാഹുലിന്റെ ആസ്തിയെക്കുറിച്ച് കൂടുതല്‍ അറിയാം.

ആസ്തി 75 കോടി

ആസ്തി 75 കോടി

കെ എല്‍ രാഹുലിന്റെ ആസ്തി 2022 അവസാനംവരെയുള്ള കണക്കുകള്‍ പ്രകാരം 75 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന രാഹുലിന് ബിസിസി ഐയില്‍ നിന്ന് തന്നെ വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് എ കരാറാണ് രാഹുലിനുള്ളത്. വര്‍ഷം അഞ്ച് കോടിയാണ് പ്രതിഫലം. ഒരു ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും ടി20ക്ക് 3 ലക്ഷവും പ്രതിഫലമായി ലഭിക്കുന്നു.

വലം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ഐപിഎല്ലിലും വലിയ പ്രതിഫലം വാങ്ങുന്നു. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. 17 കോടിയാണ് നിലവില്‍ ഒരു ഐപിഎല്‍ സീസണില്‍ രാഹുലിന് ലഭിക്കുന്നത്. 2018-2021 സീസണ്‍വരെ 11 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

കരിയറിലെ വളര്‍ച്ചയോടൊപ്പം സാമ്പത്തികമായും വലിയ വളര്‍ച്ച നേടിയെടുക്കാന്‍ കെ എല്‍ രാഹുലിനായിട്ടുണ്ട്. സൂപ്പര്‍ താരമായി ഇതിനോടകം മാറാന്‍ രാഹുലിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

ബ്രാന്റ് അംബാസഡറെന്ന നിലയിലും വലിയ വരുമാനം

ബ്രാന്റ് അംബാസഡറെന്ന നിലയിലും വലിയ വരുമാനം

സൂപ്പര്‍ താരമായതിനാല്‍ത്തന്നെ ഇതിനോടകം നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും രാഹുലിന് സാധിച്ചിട്ടുണ്ട്. പ്യൂമ, ഭാരത് പേ, റെഡ്ബുള്‍, ഗുല്ലി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോട്ട്, റിയല്‍മി, ടാറ്റ നെക്‌സോണ്‍, സെനോവിട്ട് തുടങ്ങിയവയെല്ലാം ഇതില്‍ ചിലതാണ്.

ഇവരുടെയെല്ലാം പരസ്യങ്ങളിലും രാഹുല്‍ അഭിനയിക്കുന്നുണ്ട്. ഇതിലൂടെ വലിയ വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ബ്രാന്റ് അംബാസഡറെന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ രാഹുലിനെ തേടിയെത്തുമെന്ന് ഉറപ്പാണ്.

മുംബൈയിലും ബംഗളൂരുവിലും വീട്

മുംബൈയിലും ബംഗളൂരുവിലും വീട്

തന്റെ സ്റ്റൈലിനായിത്തന്നെ വലിയ തുക ചിലവാക്കുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. അത്യാഡംഭര വീടും അദ്ദേഹത്തിനുണ്ട്. മുംബൈയിലും ബംഗളൂരുവിലും അദ്ദേഹത്തിന് വീടുണ്ട്. കര്‍ണാടകക്കാരനായ രാഹുല്‍ കൂടുതലും മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

നെറ്റ്‌സ് പരിശീലനം നടത്താനുള്ള സൗകര്യവും ജിമ്മും സ്വിമ്മിങ് പൂളുമെല്ലാം ഉള്‍പ്പെടെയുള്ള വീടാണ് രാഹുലിന്റേത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് കടലിലേക്ക് കാഴ്ച ലഭിക്കുന്ന തരത്തിലാണ്. 80 ലക്ഷമാണ് ഈ വീടിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

വലിയ കാര്‍ ശേഖരവും

വലിയ കാര്‍ ശേഖരവും

വലിയ കാര്‍ ശേഖരവും രാഹുലിന്റെ ഗ്യാരേജിലുണ്ട്. കാറുകളോട് വലിയ താല്‍പര്യമുള്ള രാഹുലിന്റെ കൈയില്‍ ഒട്ടുമിക്ക പ്രമുഖ കമ്പനികളുടെയും വാഹനങ്ങളുണ്ട്. 3.54 കോടി വിലയുള്ള ലംബോര്‍ഗിനി ഹ്യൂരകന്‍ സ്‌പൈഡര്‍ വാഹനമാണ് എടുത്തു പറയേണ്ടത്. 90 ലക്ഷം വിലയുള്ള റേഞ്ച് റോവല്‍ വെലാര്‍, 2.72 കോടിയുടെ ഔഡി ആര്‍8 എന്നീ വാഹനങ്ങളും അദ്ദേഹത്തിനുണ്ട്.

ഹര്‍ദിക് പാണ്ഡ്യയെപ്പോലെ വാച്ചുകളോട് പ്രിയമുള്ള താരമാണ് രാഹുല്‍. 27 ലക്ഷത്തിന്റെ റോളക് ഡേ ഡേറ്റ് വാച്ചും 37.5 ലക്ഷത്തിന്റെ പാറ്റിക് ഫിലിപ്പി നൗട്ടീലസും 29 ലക്ഷത്തിന്റെ റോളക്‌സ് കോസ്‌മോഗ്രാഫ് ഡയ്‌റ്റോനയും രാഹുലിന്റെ കാര്‍ ശേഖരത്തിലുണ്ട്.

Story first published: Tuesday, February 21, 2023, 11:25 [IST]
Other articles published on Feb 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+