'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

കറാച്ചി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ വിജയം നേടിയെടുത്തിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് മത്സരത്തിലും ജയിച്ച് ഇന്ത്യ ഓസ്‌ട്രേലിയയെ നാണംകെടുത്തിയിരിക്കുകയാണെന്ന് പറയാം.
ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ഓസ്‌ട്രേലിയക്ക് ഉത്തരമില്ലെന്ന് പറയാം. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്ന് കംഗാരുക്കളെ കശാപ്പ് ചെയ്യുകയായിരുന്നു. പേരുകേട്ട താരങ്ങളും അനുഭവസമ്പന്നരായ താരങ്ങളും ഓസീസിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം നേടിയതിന് പിന്നാലെ ആശംസാ പ്രവാഹമാണ്. പല പ്രമുഖരും എതിരാളികള്‍ പോലും ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ താരം റമീസ് രാജ ഇന്ത്യയുടെ വിജയത്തെ പുകഴ്ത്തിയതിനെതിരേ ട്രോളുകള്‍ നിറയുകയാണ്.
കഴിഞ്ഞ ദിവസം വരെ ഇന്ത്യയെ കുറ്റം പറഞ്ഞ റമീസ് രാജ ഇപ്പോള്‍ മറുകണ്ടം ചാടിയതിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഇന്ത്യയെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ഒരു ടീമിനും സാധിക്കില്ലെന്നാണ് റമീസ് രാജ പറഞ്ഞത്. ഇതിനെതിരെയാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹാസവുമായി രംഗത്തെത്തിയത്.

ഐപിഎല്ലില്‍ കമന്റേറ്ററാക്കണോ
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതിനാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നും ഇന്ത്യയെ പ്രശംസിച്ച് ഐപിഎല്ലില്‍ കമന്റേറ്ററാവാനാവും പദ്ധതിയെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്.
ഇന്നലെ വരെ ഇന്ത്യയെ കുറ്റപ്പെടുത്തുകയും ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പാകിസ്താന്‍ പോകരുതെന്നും നിലപാടെടുത്ത റമീസ് ഇപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രശംസ നടത്തിയതെന്നാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. ഐപിഎല്ലില്‍ എന്തെങ്കിലും മോഹിച്ചിട്ടാണെങ്കില്‍ അതിമോഹമാണെന്നും ആരാധകര്‍ ട്രോളുന്നു.
ഇപ്പോള്‍ സത്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന മനോനിലയിലേക്ക് റമീസ് രാജ എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ കരുത്ത് എന്താണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

നാട്ടില്‍ നാണംകെടുന്ന പാകിസ്താനെ ഉപദേശിക്കൂ
ഇന്ത്യയുടെ വിജയത്തില്‍ റമീസിന്റെ ഉപദേശമോ പ്രശംസയോ വേണ്ടെന്നും നാട്ടില്‍ തുടര്‍ തോല്‍വികള്‍ വഴങ്ങുന്ന പാകിസ്താനെ ഉപദേശിച്ച് വിജയത്തിലേക്കെത്തിക്കാന്‍ ശ്രമിക്കൂവെന്നുമാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത് തട്ടകത്തില്‍ കളിച്ച പരമ്പരകളിലെല്ലാം പാകിസ്താന്‍ തോറ്റിരുന്നു. ഇതിനെയും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.
നാട്ടിലല്ല എവിടെയായാലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പ്രയാസമാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത് റമീസ് രാജ കണ്ടില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യയുടെ വിജയങ്ങള്‍ ഇനിയും തുടരുമെന്നും ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടുമ്പോഴും പ്രശംസിക്കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശകരെക്കൊണ്ട് കൈയടിപ്പിക്കാന്‍ ഇന്ത്യക്കറിയാമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ തീരുമാനം പറയൂ
ഇന്ത്യയെ പ്രശംസിക്കുന്ന സമയത്തിനുള്ളില്‍ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ പാകിസ്താനോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കാനും ആരാധകര്‍ പറയുന്നു. നിലവില്‍ ബിസിസി ഐയും പിസിബിയും ഏഷ്യാ കപ്പിന്റെ പേരില്‍ വലിയ അഭിപ്രായ ഭിന്നതയിലാണുള്ളത്.
ഏഷ്യാ കപ്പിന് വേദിയാവേണ്ടത് പാകിസ്താനാണ്. എന്നാല്‍ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിസി ഐ. ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്തി സാമ്പത്തിക ലാഭമുണ്ടാക്കുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതെ മറ്റ് വഴികളില്ലെന്ന് പറയാം.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

പാകിസ്താനെ തോല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ വരുമ്പോള്‍ പാകിസ്താനെയും ഇന്ത്യ തോല്‍പ്പിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ അഹങ്കാരം ഇപ്പോഴും പാകിസ്താനുണ്ടെന്നും ഇത്തവണ അത് മാറ്റുമെന്നും ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കുന്നു.
ബാബര്‍ അസമിനെ മോശം ഫോമില്‍ നിന്ന് രക്ഷിക്കാന്‍ റമീസ് ഉപദേശം നല്‍കണമെന്നും ഇന്ത്യയുടെ നേട്ടങ്ങള്‍ നോക്കി അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നുമെല്ലാം പറയുന്നു. എന്തായാലും റമീസ് രാജ ഇന്ത്യയെ പ്രശംസിച്ച് പുലിവാലി പിടിച്ചിരിക്കുകയാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications