Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ചേതന്‍ ശര്‍മ ബിസിസി ഐയുടെ മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ടീം പ്രഖ്യാപനമാണിത്. സുന്ദര്‍ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യ ടെസ്റ്റ് ടീമില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ രണ്ട് മത്സരവും മൂന്ന് ദിവസംകൊണ്ട് ജയിച്ച ഇന്ത്യ ഇതേ ടീമുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. കെ എല്‍ രാഹുലിനെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.

രാഹുലിന്റെ വൈസ് ക്യാപ്റ്റന്‍സി തെറിച്ചു

രാഹുലിന്റെ വൈസ് ക്യാപ്റ്റന്‍സി തെറിച്ചു

തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന കെ എല്‍ രാഹുലിനെ ഇന്ത്യ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരത്തിലും ഇന്ത്യ നിലനിര്‍ത്തി. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റിയിട്ടുണ്ട്. ചേതേശ്വര്‍ പുജാരയാവും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവുക.

എന്നാല്‍ രാഹുല്‍ പ്ലേയിങ് 11 തുടരാന്‍ സാധ്യത കുറവാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ രാഹുലിനെ പുറത്തിരുത്തി ഓപ്പണറായി ശുബ്മാന്‍ ഗില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ടാം ടെസ്റ്റിലും ഫ്‌ളോപ്പായ ശേഷവും രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും കെ എല്‍ രാഹുലിനെ പിന്തുണച്ചിരുന്നു.

ടെസ്റ്റ് ടീമിലേക്ക് ജയദേവ് ഉനദ്ഘട്ട് തിരിച്ചെത്തി. രഞ്ജി ട്രോഫി കളിക്കാന്‍ പോയതിനാല്‍ ടെസ്റ്റ് ടീമിന് പുറത്തായ ഉനദ്ഘട്ട് പരമ്പര അവസാനിച്ചതിനാല്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഏകദിന പരമ്പരക്കുള്ള ടീമിലും കെ എല്‍ രാഹുലിന് സീറ്റുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.

Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

ഏകദിനത്തിനും ശക്തമായ ടീം

ഏകദിനത്തിനും ശക്തമായ ടീം

ഏകദിന പരമ്പരക്കും ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സര്‍പ്രൈസായത് ജയദേവ് ഉനദ്ഘട്ടിനെ പരിഗണിച്ചതാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെ പ്രമുഖരെല്ലാം ടീമിലിടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുണ്ടാവില്ല. കുടുംബത്തിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് രോഹിത് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് രോഹിത്തുണ്ടാവും. ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുക.

ബുംറ മടങ്ങിവന്നില്ല

ബുംറ മടങ്ങിവന്നില്ല

പരിക്കേറ്റ് ഏറെ നാളുകളായി വിശ്രമത്തിലുള്ള ജസ്പ്രീത് ബുംറ മടങ്ങിവന്നില്ല. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ബുംറക്ക് ഇനിയും സമയം വേണ്ടിവരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലൂടെയാവും ബുംറ തിരിച്ചെത്തുക.

ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന രവീന്ദ്ര ജഡേജ ഏകദിന ടീമിലും ഇടം പിടിച്ചിട്ടുണ്ട്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം സ്പിന്നര്‍മാരായുണ്ട്. അര്‍ഷദീപിന് ഇടം നഷ്ടമായപ്പോള്‍ ഉമ്രാന്‍ മാലിക്കും ശര്‍ദുല്‍ ഠാക്കൂറും ഏകദിന ടീമില്‍ ഇടം നേടി.

Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

സഞ്ജു പുറത്തുതന്നെ

സഞ്ജു പുറത്തുതന്നെ

ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും സഞ്ജു സാംസണെ വീണ്ടും തഴഞ്ഞിരിക്കുകയാണ്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമാണ് ടീമിലുള്ളത്. ഇഷാന്‍ കിഷന്‍ സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നിട്ടും ഇന്ത്യ വീണ്ടും താരത്തിന് അവസരം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ വീണ്ടും തഴഞ്ഞിരിക്കുന്നു. ചേതന്‍ ശര്‍മ സെലക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും സഞ്ജുവിന്റെ കാര്യത്തില്‍ മാറ്റമില്ല.

ടീമുകള്‍ ഇതാ

ടീമുകള്‍ ഇതാ

ടെസ്റ്റ്: രോഹിത് ശര്‍മ (c), കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്.

ഏകദിനം-രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ശര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജയദേവ് ഉനദ്ഘട്ട്.

Story first published: Sunday, February 19, 2023, 18:09 [IST]
Other articles published on Feb 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+