IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 263 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. നാല് മുന്‍നിര വിക്കറ്റുകള്‍ രണ്ടാം ദിനം ഇന്ത്യക്ക് ഉച്ചഭക്ഷണത്തിന് മുമ്പ് നഷ്ടമായിട്ടുണ്ട്.
രോഹിത് ശര്‍മ (32), കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പുജാര (0), ശ്രേയസ് അയ്യര്‍ (4) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് കെ എല്‍ രാഹുലാണ്. നാഗ്പൂരില്‍ നിരാശപ്പെടുത്തിയ രാഹുല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും മികവ് കാട്ടാനായില്ല.
ഡല്‍ഹിയില്‍ ആദ്യ ഇന്നിങ്‌സിലും രാഹുല്‍ ഫ്‌ളോപ്പായതോടെ വലിയ വിമര്‍ശനമാണ് രാഹുലിനെതിരേ ഉയരുന്നത്. താരത്തെ പുറത്താക്കണമെന്ന ആവിശ്യം ഇതിനോടകം ശക്തമായി ആരാധകര്‍ ഉയര്‍ത്തുന്നു. നേരത്തെ തന്നെ വിമര്‍ശനം ഏറ്റുവാങ്ങിയ രാഹുല്‍ വീണ്ടുമൊരു ഫ്‌ളോപ്പ് ഇന്നിങ്‌സിലൂടെ ടീമിലെ സ്ഥാനം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ശുബ്മാന്‍ ഗില്ലിനെപ്പോലെ മികച്ച ഫോമിലുള്ള താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ രാഹുലിനെ വീണ്ടും പരിഗണിക്കുന്നത്. ഇപ്പോള്‍ രാഹുല്‍ ഫ്‌ളോപ്പ് ഷോ തുടരുന്നതോടെ താരത്തിനെതിരേ ട്രോളുകള്‍ ഉയരുകയാണ്.

രാഹുലിനെ ഇനിയെങ്കിലും പുറത്താക്കൂ
രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് കൂടുതല്‍ പേരും ആവിശ്യപ്പെടുന്നത്. ടീമിന് യാതൊരു ഗുണവുമില്ലാത്ത താരമാണ് രാഹുല്‍. വൈസ് ക്യാപ്റ്റന്‍സി എന്തിനാണ് ഇന്ത്യ നല്‍കിയതും രാഹുല്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ യോഗ്യനല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുലിനെക്കാളും പ്രതിഭയുള്ളവരെ തഴഞ്ഞാണ് ഇന്ത്യ താരത്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത്. ഫോം വിലയിരുത്തി ഇന്ത്യ ഇനിയെങ്കിലും താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ മോശം പ്രകടനം നടത്തിയിട്ടും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പരിശീലകന്‍ രോഹിത് ശര്‍മയും പിന്തുണക്കുന്നതിനെതിരേയും വിമര്‍ശനം ശക്തം.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ഐപിഎല്ലിനായി സ്ഥാനം നല്‍കുന്നു
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍. ലഖ്‌നൗവിന്റെ നായകനെന്ന പരിഗണന രാഹുലിന് ലഭിക്കുന്നു. ഇതും മോശം ഫോമില്‍ താരത്തിന് അവസരം ലഭിക്കാന്‍ കാരണമാവുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ രാഹുലിനെ പുറത്താക്കണമെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയില്ലെന്നും വെങ്കടേഷ് പ്രസാദടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും രാഹുലിനെ ഇന്ത്യ വീണ്ടും വീണ്ടും കളിപ്പിക്കുകയെന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നും ആരാധകര്‍ പറയുന്നു.
ശുബ്മാന്‍ ഗില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ടീമില്‍ അവസരം ലഭിക്കുന്നില്ല. ഇതിന്റെ കാരണം രാഹുലിന്റെ സ്റ്റാര്‍ഡം ആണെന്നും ഇത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യില്ലെന്നും ആരാധകര്‍ വിമര്‍ശനമായി ഉയര്‍ത്തുന്നു. രാഹുലിനെ ഇനിയും എന്ത് പറഞ്ഞാണ് ന്യായീകരിക്കുകയെന്നും ആരാധകര്‍ ചോദിക്കുന്നു.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

രാഹുലിന്റെ 2022മുതലുള്ള കണക്കുകള്‍
കെ എല്‍ രാഹുലിന്റെ 2022 മുതലുള്ള ടെസ്റ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. 17, 20, 2, 10, 23, 22, 10, 12, 8, 50 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. 10 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി മാത്രം. 25ല്‍ കൂടുതല്‍ റണ്‍സ് നേടിയതും ഒരു തവണ മാത്രമാണ്. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ എന്തിന് പിന്തുണക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പുറത്തായി ഡ്രസിങ് റൂമിലെത്തിയ രാഹുലില്‍ വലിയ നിരാശയൊന്നുമില്ലെന്നും ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാവാനോ ടീമില്‍ തുടരാനോ ഉള്ള യോഗ്യത താരത്തിനില്ലെന്നും ആരാധകര്‍ പറയുന്നു. രണ്ടാം ഇന്നിങ്‌സിലും രാഹുല്‍ ഫ്‌ളോപ്പായാല്‍ ടീമിന് പുറത്താവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications