Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

1

മുംബൈ: കഴിഞ്ഞ ദിവസമാണ് ഒളിക്യാമറക്ക് മുന്നില്‍ ബിസിസി ഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയത്. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണം മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ അനിഷ്ടമാണെന്നാണ് ചേതന്‍ നടത്തിയ പ്രധാന വെളിപ്പെടുത്തല്‍.

ഇത് കൂടാതെ വിവാദപരമായ മറ്റ് നിരവധി കാര്യങ്ങളും ചേതന്‍ ശര്‍മ ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. മുഖ്യ സെലക്ടര്‍ സ്ഥാനത്ത് ഒരിക്കല്‍ ഒഴിവാക്കപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത് ഏറെ നാള്‍ കഴിയും മുമ്പാണ് ചേതന്റെ വിവാദ വെളിപ്പെടുത്തല്‍.

സംഭവം വിവാദമാവുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെ ഇപ്പോഴിതാ ബിസിസി ഐ മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ചിരിക്കുകയാണ് ചേതന്‍ ശര്‍മ. രാജിക്കത്ത് ബിസിസി ഐ സെക്രട്ടറി ജയ്ഷാക്ക് കൈമാറിയെന്നും ഇത് സ്വീകരിച്ചുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിനെയും ലോക ക്രിക്കറ്റിനെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ചേതന്‍ ശര്‍മ നടത്തിയത്. ഇപ്പോഴിതാ അതിന് പ്രതീക്ഷിച്ചപോലെ തന്നെ ക്ലൈമാക്‌സും എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പ്രകടന നിലവാരത്തിനെതിരേയടക്കം സംശയം ഉയര്‍ത്തുന്ന പല കാര്യങ്ങളും ചേതന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വിവാദത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ബിസിസി ഐക്ക് സാധിച്ചു. ഇത്രയും വലിയ വെളിപ്പെടുത്തലുണ്ടായിട്ടും അന്വേഷണത്തിലേക്ക് പോലും നീങ്ങാതെ ഇപ്പോള്‍ ചേതന്റെ രാജിയോടെ വിവാദങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

മുഖ്യ സെലക്ടറായിരുന്ന സമയത്ത് ചേതനെടുത്ത പല തീരുമാനങ്ങളും വലിയ വിവാദമായിരുന്നു. 2022ലെ ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പാളിച്ചയായിരുന്നു. ഒരിക്കല്‍ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം പിന്നീട് അദ്ദേഹം തന്നെ ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

സഞ്ജുവിനെതിരേയും വെളിപ്പെടുത്തല്‍

സഞ്ജുവിനെതിരേയും വെളിപ്പെടുത്തല്‍

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അധികം താല്‍പര്യമില്ലെന്നും എന്നാല്‍ സഞ്ജുവിനെ തഴയുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജുവിനെ പിന്തുണച്ച് നിരവധിയാളുകള്‍ എത്താറുണ്ടെന്നും ഇതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത് എന്നെല്ലാമാണ് ചേതന്‍ വെളിപ്പെടുത്തിയത്.

ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡയടക്കം പല താരങ്ങളും തന്നെ വ്യക്തിപരമായി വീട്ടില്‍വന്ന് കാണാറുണ്ടെന്നും ഹര്‍ദിക് വീട്ടിലെ സോഫയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നുമെല്ലാം ചേതന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഇഞ്ചക്ഷന്‍ ഉപയോഗിക്കാറുണ്ടെന്നും ഇത് ഉത്തേജക പരിശോധനയില്‍ കണ്ടെത്തില്ലെന്നുമെല്ലാം അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിനെയും ലോക ക്രിക്കറ്റിനെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ചേതന്‍ ശര്‍മ നടത്തിയത്. ഇപ്പോഴിതാ അതിന് പ്രതീക്ഷിച്ചപോലെ തന്നെ ക്ലൈമാക്‌സും എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പ്രകടന നിലവാരത്തിനെതിരേയടക്കം സംശയം ഉയര്‍ത്തുന്ന പല കാര്യങ്ങളും ചേതന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വിവാദത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ബിസിസി ഐക്ക് സാധിച്ചു. ഇത്രയും വലിയ വെളിപ്പെടുത്തലുണ്ടായിട്ടും അന്വേഷണത്തിലേക്ക് പോലും നീങ്ങാതെ ഇപ്പോള്‍ ചേതന്റെ രാജിയോടെ വിവാദങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

മുഖ്യ സെലക്ടറായിരുന്ന സമയത്ത് ചേതനെടുത്ത പല തീരുമാനങ്ങളും വലിയ വിവാദമായിരുന്നു. 2022ലെ ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പാളിച്ചയായിരുന്നു. ഒരിക്കല്‍ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം പിന്നീട് അദ്ദേഹം തന്നെ ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

ആരാവും പുതിയ സെലക്ടര്‍?

ആരാവും പുതിയ സെലക്ടര്‍?

ഇന്ത്യയുടെ പുതിയ സെലക്ടറായി ആരെന്നത് പ്രധാന ചോദ്യമാണ്. മുന്‍ താരങ്ങളില്‍ പലരുടേയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. എംഎസ് ധോണിയെ എത്തിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിന് സാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തില്‍ വെങ്കടേഷ് പ്രസാദ് എത്താനുള്ള സാധ്യതയാണ് കൂടുതലായും കാണുന്നത്.

വീരേന്ദര്‍ സെവാഗ്, വസിം ജാഫര്‍, ഗൗതം ഗംഭീര്‍ എന്നിവരുടെയെല്ലാം പേരുകളും ഈ സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും അല്‍പ്പം കൂടി സീനിയര്‍ താരത്തെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, February 17, 2023, 11:53 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+