For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബോള്‍ട്ട് എതിരാളികളുടെ പേടി സ്വപ്‌നമാണെന്ന് പറയാം

1

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ട്രന്റ് ബോള്‍ട്ട്. ഇടം കൈയന്‍ പേസര്‍ മികച്ച പേസുകൊണ്ടും സ്വിങ്ങുകൊണ്ടും മികവ് കാട്ടുന്നവനാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബോള്‍ട്ട് എതിരാളികളുടെ പേടി സ്വപ്‌നമാണെന്ന് പറയാം.

ഐപിഎല്ലില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പ്രമുഖ ലീഗ് ക്രിക്കറ്റിലും ബോള്‍ട്ട് കളിച്ചിട്ടുണ്ട്. അനുഭവസമ്പന്നനായ ബോള്‍ട്ട് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയെല്ലാം മോശമല്ലാത്ത റെക്കോഡുള്ളവനാണ്. മൂന്ന് ഫോര്‍മാറ്റിലും കിവീസിന്റെ മുഖ്യ പേസര്‍മാരിലൊരാളായ ബോള്‍ട്ട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണുള്ളത്.

78 ടെസ്റ്റില്‍ നിന്ന് 317 വിക്കറ്റും 99 ഏകദിനത്തില്‍ നിന്ന് 187 വിക്കറ്റും 55 ടി20യില്‍ നിന്ന് 74 വിക്കറ്റുമാണ് ബോള്‍ട്ടിന്റെ പേരിലുള്ളത്. 78 ഐപിഎല്ലില്‍ നിന്നായി 92 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടി20 കരിയറില്‍ പന്തെറിയാന്‍ പ്രയാസപ്പെട്ട മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോള്‍ട്ട്.

കെ എല്‍ രാഹുല്‍ പ്രയാസപ്പെടുത്തും

കെ എല്‍ രാഹുല്‍ പ്രയാസപ്പെടുത്തും

ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെയാണ് പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളായ ബോള്‍ട്ട് തിരഞ്ഞെടുത്തത്. ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച ശരാശരിയുള്ളയാളാണ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്.

രാഹുലിനെ ഇന്ത്യ ടീമില്‍ നിന്ന് തഴയാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലായിരിക്കുകയാണെന്ന് പറയാം. രാഹുലിന്റെ ടി20യിലെ കണക്കുകള്‍ വളരെ മികച്ചതാണ്. 72 ടി20യില്‍ നിന്ന് 2265 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. 37.75 ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 139.13 ആണ്. രണ്ട് സെഞ്ച്വറിയും 22 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

109 ഐപിഎല്ലില്‍ നിന്ന് 48.1 ശരാശരിയില്‍ 3889 റണ്‍സും അദ്ദേഹം നേടി. ഇതില്‍ നാല് സെഞ്ച്വറിയും 31 ഫിഫ്റ്റിയും ഉള്‍പ്പെടും. 136.22 എന്ന മികച്ച സ്‌ട്രൈക്കറേറ്റും രാഹുലിന്റെ ഐപിഎല്‍ കരിയറിലുണ്ട്.

Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസും വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവുമായ ക്രിസ് ഗെയ്‌ലിന് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണുള്ളത്. ഗെയ്ല്‍ കളിക്കാത്ത ടി20 ടൂര്‍ണമെന്റുകള്‍ കുറവാണെന്ന് പറയാം. അതുകൊണ്ട് തന്നെ കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ അതുല്യമായ റെക്കോഡുള്ള താകമാണ് അദ്ദേഹം.

ഗെയ്‌ലിനെയും പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനായാണ് ബോള്‍ട്ട് വിശേഷിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി 79 ടി20യില്‍ നിന്ന് 1899 റണ്‍സാണ് അദ്ദേഹം നേടിയത്. 142 ഐപിഎല്ലില്‍ നിന്ന് 4965 റണ്‍സും ഗെയ്‌ലിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടും ഐപിഎല്ലില്‍ 6ഉും സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഒരുകാലത്ത് അതിവേഗ ബാറ്റിങ്ങുകൊണ്ട് വിറപ്പിക്കാന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്. വലിയ സിക്‌സുകള്‍ നേടാന്‍ മിടുക്കനായ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍.

Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

മൂന്നാമതായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകനും മധ്യനിര ബാറ്റ്‌സ്മാനുമായ കറെന്‍ പൊള്ളാര്‍ഡിനെയാണ് പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെന്ന് ബോള്‍ട്ട് വിശേഷിപ്പിച്ചത്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന പൊള്ളാര്‍ഡ് ഫിനിഷര്‍ റോളില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്.

സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ ഏറെ നാള്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച പൊള്ളാര്‍ഡിന് ഗംഭീര റെക്കോഡും അവകാശപ്പെടാനാവും. 101 ടി20യില്‍ നിന്ന് 1569 റണ്‍സാണ് അദ്ദേഹം വിന്‍ഡീസ് ജഴ്‌സിയില്‍ നേടിയത്. 42 വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. 189 ഐപിഎല്ലില്‍ നിന്ന് 3412 റണ്‍സും 69 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, February 16, 2023, 18:04 [IST]
Other articles published on Feb 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+