
സെവാഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം
പാകിസ്താനെതിരേ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ സൈമണ്‍ ടൗഫലായിരുന്നു അംപയര്‍. സിക്‌സിലൂടെ സെവാഗ് ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അംപയറായി ടൗഫലായിരുന്നു ഉണ്ടായിരുന്നത്. 'സെവാഗിനെപ്പോലെയുള്ള താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എന്നും എനിക്കിഷ്ടമാണ്. മികച്ച സ്വഭാവത്തിന് ഉടമയാണ് സെവാഗ്.
300 നേടിയാലും ഡെക്കായാലും സെവാഗിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. ഫീല്‍ഡിങ്ങില്‍ മിക്കപ്പോഴും എന്റെയടുത്ത് സ്‌ക്വയര്‍ ലെഗിലാണ് സെവാഗ് ഫീല്‍ഡ് ചെയ്തിരുന്നത്. വളരെ അപൂര്‍വ്വമായാണ് സെവാഗിനെ വൈകാരികമായി തളര്‍ത്താന്‍ സാധിച്ചിരുന്നത്. എപ്പോഴും തമാശ പറഞ്ഞ് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നവനാണ് സെവാഗ്' -ടൗഫല്‍ പറഞ്ഞു.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

സെവാഗിന്റെ ട്രിപ്പിള്‍ നേരിട്ട് കാണാനായത് ഭാഗ്യം
2004ല്‍ മാര്‍ച്ച് 29ന് മുള്‍ത്താനില്‍ നടന്ന മത്സരത്തിലാണ് പാകിസ്താനെതിരേ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പിറക്കുന്നത്. ഈ മത്സരത്തില്‍ അംപയറാവാന്‍ സാധിച്ചത് ഭാഗ്യമായാണ് ടൗഫല്‍ പറയുന്നത്. 'മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഡേവിഡ് ഷിഫേര്‍ഡിനും രഞ്ജന്‍ മധുഗല്ലിക്കുമൊപ്പം അംപയറാവാന്‍ സാധിച്ചതിനെ ഭാഗ്യമായി കരുതുന്നു.
പ്രശ്‌നങ്ങളെ ധൈര്യമായി നേരിടുന്ന അംപയര്‍മാരാണ് ഇരുവരും. അവരുടെ അനുഭവസമ്പത്ത് അംപയര്‍ കരിയറില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്'-ടൗഫല്‍ പറഞ്ഞു. പാകിസ്താന്റെ യൂനിസ് ഖാനും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ട്രിപ്പിള്‍ സെഞ്ച്വറി നേടിയപ്പോഴും അംപയറാവാന്‍ ടൗഫലിനാണ് ഭാഗ്യം ലഭിച്ചത്.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷം
ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പായിച്ചാണ് സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. കൈ ചുരുട്ടി മുകളിലേക്കുയര്‍ത്തി ക്രീസില്‍ ഒപ്പമുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ കെട്ടിപ്പിടിച്ചാണ് സെവാഗ് തന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷിച്ചത്. 'സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷം എങ്ങനെയായിരുന്നുവെന്നത് ഞാന്‍ ഓര്‍ക്കുന്നില്ല.
എനിക്ക് ഓര്‍മയുള്ളത് മത്സരത്തില്‍ സൗരവ് ഗാംഗുലിയില്ലായിരുന്നുവെന്നതാണ്. ദ്രാവിഡാണ് ഇന്ത്യയെ നയിച്ചതെന്നാണ് ഓര്‍ക്കുന്നത്. താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളെ അധികം ശ്രദ്ധിക്കാറില്ല. അംപയറിങ്ങില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കാറ്.
എന്നാല്‍ വീരുവിന്റെ ട്രിപ്പിള്‍ സെഞ്ച്വറി അത്രമേല്‍ മനോഹരമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്താവാതെ 194 റണ്‍സ് നേടിയതും ഇന്നും ഓര്‍ക്കുന്നു'- ടൗഫല്‍ കൂട്ടിച്ചേര്‍ത്തു. ഐസിസിയുടെ മികച്ച അംപയറിനുള്ള പുരസ്‌കാരം നാല് തവണ നേടാന്‍ ടൗഫലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന അധികം വിവാദങ്ങള്‍ സൃഷ്ടിക്കാത്ത അംപയര്‍മാരിലൊരാളാണ് ടൗഫല്‍.


Click it and Unblock the Notifications












