Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

1

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ താരലേലത്തില്‍ കളം നിറഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയെ ഒപ്പം കൂട്ടാന്‍ ആര്‍സിബിക്ക് സാധിച്ചു. വനിതകളുടെ ഐപിഎല്ലിന്റെ പ്രഥമ കിരീടം ഉറപ്പിക്കുന്ന ടീമാണ് ആര്‍സിബിയുടേതെന്ന് പറയാം.

ലേലത്തില്‍ ഏറ്റവും പ്രതിഫലത്തില്‍ ആര്‍സിബി സ്വന്തമാക്കിയത് ഇന്ത്യയുടെ സ്മൃതി മന്ദാനയെയാണ്. 3.4 കോടിയാണ് ഇടം കൈയന്‍ ഓപ്പണര്‍ക്ക് ലഭിച്ച പ്രതിഫലം. ആര്‍സിബിയെ നയിക്കുന്നത് സ്മൃതിയാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് പ്രതീക്ഷിച്ച പോലെ തന്നെ വമ്പന്‍ പ്രതിഫലമാണ് ലഭിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തിനെ ഒപ്പം കൂട്ടാന്‍ ലേലത്തില്‍ ആര്‍സിബിക്ക് സാധിച്ചു. തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍മാരെയും ഒപ്പം കൂട്ടിയ ആര്‍സിബി മറ്റ് നാല് ടീമുകളെയും ഞെട്ടിച്ചിരിക്കുകയാണ്. ടീമുകളെ അടുത്തറിയാം.

ആര്‍സിബി അതി ശക്തര്‍

ആര്‍സിബി അതി ശക്തര്‍

പ്രഥമ സീസണില്‍ അതിശക്തരാണ് ആര്‍സിബി. മന്ദാനക്ക് ശേഷം ആര്‍സിബി കൂടുതല്‍ പണം മുടക്കിയത് ഇന്ത്യയുടെ റിച്ചാ ഘോഷിനാണ്. 1.9 കോടിക്കാണ് വിക്കറ്റ് കീപ്പര്‍ താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. 19 കാരിയായ താരം അപ്രതീക്ഷിത നേട്ടമാണ് സ്വന്തമാക്കിയത്.

വിദേശ താരങ്ങളില്‍ ആര്‍സിബി കൂടുതല്‍ പണം മുടക്കിയത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എല്ലിസി പെറിക്കാണ്. 1.7 കോടിയാണ് താരത്തിന് നല്‍കിയത്. സോഫി ഡിവൈന്‍ (50 ലക്ഷം), രേണുക സിങ് (1.5 കോടി), എറിന്‍ ബേണ്‍സ് (30 ലക്ഷം), ദിഷ കസത് (10 ലക്ഷം), ഇന്ദ്രാണി റോയ് (10 ലക്ഷം) എന്നിവരാണ് ആര്‍സിബിയിലെ മറ്റ് പ്രമുഖര്‍.

പുരുഷ ആര്‍സിബി ടീമില്‍ വിരാട് കോലി അണിയുന്ന 18ാം നമ്പര്‍ ജഴ്‌സിയിലാവും മന്ദാന ആര്‍സിബിക്കായി കളിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍ നയിക്കും

മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍ നയിക്കും

പുരുഷ ഐപിഎല്ലിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വനിതാ ഐപിഎല്‍ ലേലത്തില്‍ മോശമാക്കിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയാണ് മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. 50 ലക്ഷം അടിസ്ഥാന വിലക്കെത്തിയ താരത്തിന് 1.8 കോടിയാണ് മുംബൈ നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച പോരാട്ടം ഹര്‍മനായി നടന്നില്ല.

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നഡാലി സ്‌കവറിനായാണ് മുംബൈ കൂടുതല്‍ തുക മുടക്കിയത്. 3.2 കോടിയാണ് നഡാലിയയുടെ പ്രതിഫലം. ന്യൂസീലന്‍ഡിന്റെ അമീലിയ കെറിനെ 1 കോടി രൂപക്കും മുംബൈ ഒപ്പം കൂട്ടി.

ഇന്ത്യയുടെ പൂജ വസ്ത്രാക്കറിനെ 1.9 കോടി രൂപക്കും മുംബൈ ടീമിലെത്തിച്ചു. ഇസബെല്ലാ വോങ് (30 ലക്ഷം), അമന്‍ജോത് കൗര്‍ (50 ലക്ഷം), യാസ്തിക ബാട്ടിയ (1.5 കോടി) എന്നിവരാണ് മുംബൈ ടീമിലെത്തിച്ച മറ്റ് പ്രമുഖ താരങ്ങള്‍.

ഡല്‍ഹിയും കരുത്തര്‍ തന്നെ

ഡല്‍ഹിയും കരുത്തര്‍ തന്നെ

ഡല്‍ഹിയും ലേലത്തില്‍ മികച്ച ടീമിനെത്തന്നെ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ ജെമീമ റോഡ്രിഗസിനെ 2.2 കോടി രൂപക്ക് സ്വന്തമാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിനെ 1.1കോടി രൂപക്കും ബാറ്റിങ് നിരയിലേക്ക് ചേര്‍ത്തു.

ഇന്ത്യയുടെ യുവ ഓപ്പണറും വെടിക്കെട്ട് താരവുമായ ഷഫാലി വര്‍മയെ 2 കോടിക്കാണ് ഡല്‍ഹി റാഞ്ചിയത്. ലൗറ ഹാരിസ്, ജസിയ അക്തര്‍, ടിറ്റാസ് സധു, രാധാ യാദവ്, ശിഖ പാണ്ഡെ, അലീസി കാപ്‌സി, ടാറ നോറിസ്, മിന്നു മണി എന്നിവരും ഡല്‍ഹിക്കൊപ്പമുണ്ട്.

Also Read: IND vs AUS 2023: ഇന്ത്യന്‍ ടീമില്‍ 'ഫേവറേറ്റിസം', പറയാന്‍ എല്ലാവര്‍ക്കും ഭയം- വെങ്കടേഷ് പ്രസാദ്

ഞെട്ടിക്കാന്‍ യുപിയും ഗുജറാത്തും

ഞെട്ടിക്കാന്‍ യുപിയും ഗുജറാത്തും

പുരുഷ ഐപിഎല്ലിലെ പ്രഥമ സീസണില്‍ത്തന്നെ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ വനിതാ ടീമാണ് ഗുജറാത്ത് ജയ്ന്റ്‌സ്. സോഫിയ ഡുന്‍ക്ലി (60ലക്ഷം), മോണിക്ക പട്ടേല്‍ (30 ലക്ഷം) എന്നിവരെയെല്ലാം കൂടെകൂട്ടിയ ഗുജറാത്ത് കൂടുതല്‍ പ്രതിഫലം നല്‍കിയത് ഓസ്‌ട്രേലിയയുടെ ആഷ്‌ളി ഗാര്‍ഡ്‌നര്‍ക്കാണ്. 3.2 കോടിയാണ് ആഷ്‌ളിക്ക് ലഭിച്ചത്.

അന്നാബെല്‍ സതര്‍ലന്‍ഡ് എന്നിവരെയൊക്കെ സ്വന്തമാക്കിയ ഗുജറാത്ത് രണ്ട് കോടിക്ക് ബെത്ത് മൂണിയേയും ടീമിലെത്തിച്ചു. ഷബ്‌നിം ഇസ്‌മെയിലിന് 1 കോടിയാണ് യുപി വാരിയേഴ്‌സ് നല്‍കിയത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ് 1.8 കോടിയാണ് യുപി നല്‍കിയത്.

തഹില മഗ്രാത്തിന് 1.4 കോടിയും ഗ്രേസ് ഹാരിസിന് 75 ലക്ഷവും നല്‍കിയാണ് യുപി ഒപ്പം കൂട്ടിയത്. ദേവിക വൈദ്യക്ക് 1.4 കോടി മുടക്കിയ യുപി അല്ലീസ ഹീലിക്കായി 70 ലക്ഷമാണ് മുടക്കിയത്.

Story first published: Monday, February 13, 2023, 20:12 [IST]
Other articles published on Feb 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+