IND vs AUS 2023: ഇന്ത്യന്‍ ടീമില്‍ 'ഫേവറേറ്റിസം', പറയാന്‍ എല്ലാവര്‍ക്കും ഭയം- വെങ്കടേഷ് പ്രസാദ്

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് രോഹിത് ശര്‍മയും സംഘവും ജയം നേടിയെടുത്തത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായി മിന്നും ഫോമില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയയെ വലിയ നാണക്കേടിലേക്ക് തള്ളിവിടാന്‍ ഇന്ത്യക്ക് സാധിച്ചു. സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിനാണ് ഇന്ത്യക്കായി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ സ്പിന്‍ നിരയെ നേരിടാന്‍ മികച്ച മുന്നൊരുക്കവുമായാണ് ഓസീസ് എത്തിയത്.
എന്നാല്‍ മത്സരത്തില്‍ ഈ മുന്നൊരുക്കങ്ങളൊന്നും ഓസീസിനെ തുണച്ചില്ലെന്ന് പറയാം. ഇന്ത്യ ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും പ്ലേയിങ് 11 തിരഞ്ഞെടുപ്പിനെതിരേ പലര്‍ക്കും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയും കെ എല്‍ രാഹുലിനെ ഓപ്പണിങ്ങിലിറക്കിയതുമെല്ലാം പലരും വിമര്‍ശിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ ഫേവറേറ്റിസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്
. ടീം സെലക്ഷന്‍ കമ്മിറ്റിയിലടക്കം ഈ പ്രശ്‌നമുണ്ടെന്നാണ് വെങ്കടേഷ് ചൂണ്ടിക്കാട്ടുന്നത്.

രാഹുല്‍ ശരാശരി മാത്രം
കെ എല്‍ രാഹുലിന്റെ പ്രതിഭയും കഴിവും അപാരമാണ്. എന്നാല്‍ അവന്റെ പ്രകടന നിലവാരം ഇപ്പോള്‍ വളരെ മോശമാണെന്നതാണ് ദുഖകരമായ കാര്യം. 46 ടെസ്റ്റില്‍ നിന്ന് 34 മാത്രമാണ് രാഹുലിന്റെ ശരാശരി. 8 വര്‍ഷത്തെ രാഹുലിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ശരാശരി മാത്രമാണ്.
അതുകൊണ്ട് തന്നെ ഇത്രയധികം അവസരം നല്‍കുന്നത് ചിന്തിക്കാനാവില്ല. കാരണം നിരവധി താരങ്ങള്‍ മികച്ച ഫോമില്‍ അവസരത്തിനായി കാത്ത് നില്‍ക്കുകയാണ്. ശുബ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും മികച്ച ഫോമിലാണ്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മിന്നും ഫോമില്‍ കളിക്കുന്നു. ടീമില്‍ രാഹുലിനെക്കാളും അവസരം അര്‍ഹിക്കുന്ന മറ്റ് താരങ്ങളുണ്ട്. ചിലരുടെ മികച്ച കരിയര്‍ മറ്റ് ചിലര്‍ തഴയുകയാണ്'-വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.
Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

രണ്ടാം ടെസ്റ്റില്‍ ഗില്‍ എത്തുമോ?
ആദ്യ മത്സരത്തില്‍ 20 റണ്‍സാണ് രാഹുല്‍ നേടിയത്. രോഹിത് ശര്‍മ ഒരുവശത്ത് റണ്‍സുയര്‍ത്തുമ്പോഴും രാഹുല്‍ മറുവശത്ത് റണ്‍സ് നേടാന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ആത്മവിശ്വാസമില്ലാത്ത ബാറ്റിങ്ങാണ് രാഹുലിന്റേത്. ടീമിന്റെ വൈസ് ക്യാപ്റ്റനായതിനാല്‍ താരത്തെ ഇന്ത്യ പരിഗണിക്കുകയായിരുന്നു.
എന്നാല്‍ ലഭിക്കുന്ന അവസരങ്ങളോട് നീതികാട്ടാന്‍ രാഹുലിന് സാധിക്കുന്നില്ല. ശുബ്മാന്‍ സമീപകാലത്തായി ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ ടെസ്റ്റില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. രാഹുലിന്റെ സമീപകാലത്തെ പ്രകടന കണക്കുകളെല്ലാം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വരുന്ന മത്സരങ്ങളിലെ പ്രകടനംകൂടി വിലയിരുത്തി താരത്തിന്റെ ഭാവി തീരുമാനിക്കും.
Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ഫേവറേറ്റിസത്തിനെതിരേ പറയാന്‍ ഭയം
ഇന്ത്യയുടെ പല മുന്‍ താരങ്ങള്‍ക്കും ഫേവറേറ്റിസത്തെക്കുറിച്ച് അറിയാമെങ്കിലും ആരും ഒന്നും പറയാത്തത് ഐപിഎല്ലിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയംകൊണ്ടാണെന്നും പ്രസാദ് വിമര്‍ശിച്ചു. 'പലര്‍ക്കും ഇന്ത്യന്‍ ടീമിലെ ഫേവറേറ്റിസത്തെക്കുറിച്ചറിയാം. എന്നാല്‍ ആരും തുറന്ന് പറയാത്തത് ഐപിഎല്ലില്‍ സ്ഥാനം നഷ്ടമാവുമോയെന്ന ഭയംകൊണ്ടാണ്.
രാഹുലിനെ തഴഞ്ഞാല്‍ അത് ഐപിഎല്ലില്‍ ലഖ്‌നൗ ഫ്രാഞ്ചൈസിയെ ബാധിക്കും. സാഹചര്യത്തിനും അവസരത്തിനുമൊത്ത അഭിപ്രായങ്ങള്‍ എല്ലാവരും മാറ്റുകയാണ്. സത്യം തുറന്ന് പറയാന്‍ ആരും ധൈര്യം കാട്ടുന്നില്ല'-പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം രാഹുലിനും സ്ഥാനം ലഭിക്കുന്നുണ്ട്. എന്നാല്‍ അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനാവുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications