IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യ ആവേശകരമായ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഓസീസ് ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ ഇന്ത്യ എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി.
ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഞ്ച് വിക്കറ്റ് പ്രകടനവും രോഹിത് ശര്‍മയുടെ സെഞ്ച്വറി (120) പ്രകടനവുമെല്ലാം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ ആദ്യ മത്സത്തില്‍ത്തന്നെ വമ്പന്‍ ജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി.
നാഗ്പൂരില്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചതിനോടൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാനും രോഹിത്തിനായി. ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓസീസിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ രോഹിത്തിന് നായകനെന്ന നിലയില്‍ കഴിഞ്ഞുവെന്ന് പറയാം.
ഇപ്പോഴിതാ നായകനെന്ന നിലയില്‍ താന്‍ മാതൃകയാക്കിയ മുന്‍ നായകന്‍ വിരാട് കോലിയുടെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ.

സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന രീതി
വിരാട് കോലി സ്പിന്നര്‍മാരെ ഉപയോഗിച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് താന്‍ മാതൃകയാക്കിയതെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. 'ഞാന്‍ കളിക്കാരനെന്ന നിലയില്‍ കളിക്കുമ്പോള്‍ കോലിയായിരുന്നു ഏറെ നാള്‍ നായകസ്ഥാനത്തുണ്ടായിരുന്നത്. വിക്കറ്റ് നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കോലി എന്താണ് ചെയ്തിരുന്നതെന്ന് അന്ന് ശ്രദ്ധിച്ചിരുന്നു.
സമ്മര്‍ദ്ദം സൃഷ്ടിക്കാനാവുകയാണെങ്കില്‍ എതിരാളികള്‍ക്ക് പിഴവുകള്‍ വരുത്തും. അതാണ് കോലിയില്‍ നിന്ന് നായകനെന്ന നിലയില്‍ കണ്ട് പഠിച്ചത്. അതാണ് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുക'-രോഹിത് ശര്‍മ പറഞ്ഞു.
Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

എങ്ങനെ ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നു?
ബൗളര്‍മാരെ കൈകാര്യം ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ബൗളര്‍ക്ക് ഏത് സമയത്ത് അവസരം നല്‍കണമെന്നതാണ് പ്രധാന കാര്യം. ഇപ്പോഴിതാ ആ വെല്ലുവിളിയെക്കുറിച്ചും രോഹിത് മനസ് തുറന്നിരിക്കുകയാണ്.
'പാറ്റ് കമ്മിന്‍സ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ കൈകാര്യം ചെയ്യുന്നപോലെ തന്നെയാണ് എന്റെ കാര്യവും. അക്ഷര്‍, ജഡേജ, അശ്വിന്‍ എന്നീ പ്രതിഭകളായ സ്പിന്നര്‍മാരാണുള്ളത്. ഏറെ നാളുകളായി ഇവര്‍ ഇന്ത്യക്കായി കളിക്കുന്നു.
ഇവരെപ്പോലെയുള്ള താരങ്ങള്‍ അനുഗ്രഹമാണ്. അവര്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. സാഹചര്യം വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ അതിനെ മുതലാക്കുകയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തില്‍ അവര്‍ നിരവധി കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം'-രോഹിത് പറഞ്ഞു.
Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

അശ്വിന്റെ പ്രതിഭക്ക് പ്രശംസ
ഇന്ത്യയില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് ആര്‍ അശ്വിന്‍. 100ലധികം ടെസ്റ്റ് കളിച്ചപ്പോള്‍ അതിലധികവും ഇന്ത്യയിലായിരുന്നു. അവന്റെ പ്രതിഭകൊണ്ടാണ് കൂടുതല്‍ ഓവറുകള്‍ ലഭിക്കുന്നത്. ക്യാരം ബോളും സ്ലൈഡറും ടോപ് സ്പിന്നുമെല്ലാം അവന്‍ എറിയും.
ഏത് തരം ബൗളിങ്ങും അവന് വഴങ്ങും. തന്റെ കഴിവിനെ പരമാവധി ഉപയോഗിക്കുന്നവനാണ് അശ്വിന്‍. ഓരോ മത്സരത്തിലും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു'-രോഹിത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പിച്ചില്‍ അടുത്തൊന്നും ഒരു സന്ദര്‍ശക ടീമിനും പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.
അതിന് കാരണം ഇന്ത്യയുടെ സ്പിന്‍ മികവാണ്. അശ്വിനും ജഡേജയും ഇന്ത്യന്‍ പിച്ച് സന്ദര്‍ശകരുടെ പേടി സ്വപ്‌നമാക്കുന്നു. ഇരുവരുടെയും മികവാണ് സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ വിജയങ്ങളുടെയെല്ലാം അടിസ്ഥാനമെന്ന് പറയാം. ഓസീസിനെ സംബന്ധിച്ച് വരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ സ്പിന്‍ വെല്ലുവിളിയെ മറികടക്കുകയാവും കടുപ്പമാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications