IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177ന് കൂടാരം കയറ്റിയ ഇന്ത്യ ലീഡുറപ്പിച്ചിരിക്കുകയാണ്.
പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യന്‍ ടീം ആധിപത്യം കാട്ടുന്നു. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് അടിത്തറയായത്. എന്നാല്‍ ടോപ് ഓഡറിലെ മറ്റ് താരങ്ങളില്‍ നിന്ന് പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടായില്ലെന്ന് തന്നെ പറയാം.
ഇതില്‍ ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ മോശം ഫോമാണ്. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി ടി20യിലടക്കം സെഞ്ച്വറി നേടി പരിമിത ഓവറില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി.
എന്നാല്‍ ടെസ്റ്റിലെ കോലിയുടെ കണക്കുകള്‍ ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. നാഗ്പൂരിലും കോലിയുടെ പ്രകടനം മോശമായതോടെ കോലി ടെസ്റ്റ് മതിയാക്കാറായോയെന്ന ചോദ്യം ഇപ്പോള്‍ സജീവമായി ഉയരുകയാണ്.

സ്പിന്നിന് മുന്നില്‍ അടിതെറ്റി
കോലിക്ക് സ്പിന്‍ ബൗളിങ്ങിന് മുന്നിലാണ് വീണ്ടും കാലിടറിയിരിക്കുന്നത്. 26 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സ് നേടിയ കോലിയെ അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ടോഡ് മുര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മനോഹരമായ ബൗണ്ടറികള്‍ നേടി കോലി പ്രതീക്ഷ നല്‍കി.
എന്നാലല്‍ മുര്‍ഫിയുടെ വൈഡ് പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് കോലിയുടെ പുറത്താവല്‍. മോശം ഷോട്ട് സെലക്ഷനാണ് കോലിയുടെ പുറത്താകലിന് കാരണം. ഭേദപ്പെട്ട നിലയില്‍ തുടങ്ങുന്നുണ്ടെങ്കിലും പഴയതുപോലെ വലിയ സ്‌കോറാക്കി അത് മാറ്റുന്നതില്‍ കോലിക്ക് പിഴക്കുന്നു.
സ്പിന്നിനെതിരേ കോലിക്ക് വലിയ ദൗര്‍ബല്യമാണുള്ളത്. പന്തിന്റെ ടേണ്‍ മനസിലാക്കുന്നതില്‍ കോലി പലപ്പോഴും പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ സമീപകാലത്തായി നിരവധി തവണ കോലി സ്പിന്നിനെതിരേ ക്ലീന്‍ബൗള്‍ഡായി. ഈ ദൗര്‍ബല്യം കോലിയെ വേട്ടയാടുന്നുണ്ടെന്ന് പറയാം.
Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

2022 മുതലുള്ള കണക്കുകളിതാ
2022മുതലുള്ള വിരാട് കോലിയുടെ ടെസ്റ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനമികവ് എത്രത്തോളം താഴോട്ട് പോയിട്ടുണ്ടെന്ന് വ്യക്തമാവും. 79*, 29, 45, 23, 13, 11, 20, 1, 19*, 24, 1, 12 എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. 12 ഇന്നിങ്‌സില്‍ ഒരു തവണയാണ് കോലിക്ക് അര്‍ധ സെഞ്ച്വറി നേടാനായത്.
30ലധികം റണ്‍സ് നേടാനായത് രണ്ട് തവണ മാത്രം. ഇതില്‍ നിന്ന് തന്നെ കോലിയുടെ ബാറ്റിങ് നിലവാരം എത്രത്തോളം തകര്‍ന്നുവെന്ന് വ്യക്തം. കോലി മൂന്ന് ഫോര്‍മാറ്റിലും തുടരണമോ അതോ ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ ശ്രദ്ധിക്കേണ്ട സമയമായോ എന്നെല്ലാം ആരാധകര്‍ ചോദ്യമായി ഉയര്‍ത്തുന്നു.
Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

കോലിയെ പിന്തുണച്ച് ആരാധകര്‍
വിരാട് കോലി ടെസ്റ്റില്‍ ഫ്‌ളോപ്പാവുമ്പോഴും ആരാധകര്‍ താരത്തെ പിന്തുണക്കുകയാണ്. കോലിക്ക് ടെസ്റ്റില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്നും ഏത് സാഹചര്യത്തേയും മറികടക്കുന്നവനാണ് കോലിയെന്നെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
പരിമിത ഓവറില്‍ കോലി ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയതുപോലെ ടെസ്റ്റിലും അദ്ദേഹം ക്ലാസായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷ വെച്ചിരുന്നു.
റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യക്ക് കോലിയുടെ ബാറ്റിങ് നിര്‍ണ്ണായകമാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ താരം നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ കോലിക്ക് തിരിച്ചുവരാനാവുമോയെന്നത് കണ്ടറിയാം. പോരാട്ടം ശക്തമാകവെ കോലി അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications