Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന് അവസാനമാവുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 63.5 ഓവറില്‍ 177 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 77 റണ്‍സെന്ന നിലയിലാണ്.

രോഹിത് ശര്‍മയും (56*) ആര്‍ അശ്വിനുമാണ് (0) ക്രീസില്‍. കെ എല്‍ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ ബൗളര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബൗളിങ്ങില്‍ മികച്ച അച്ചടക്കം കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ആദ്യ ദിനം തകര്‍പ്പന്‍ പോരാട്ടമാണ് കണ്ടത്. അതോടൊപ്പം മികച്ച പല റെക്കോഡുകളും ആദ്യ ദിനം നാഗ്പൂരില്‍ കുറിക്കപ്പെട്ടു. ഇത്തരത്തിലുള്ള അഞ്ച് വമ്പന്‍ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രായം കൂടിയ അരങ്ങേറ്റക്കാരനായി സൂര്യ

പ്രായം കൂടിയ അരങ്ങേറ്റക്കാരനായി സൂര്യ

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമായി സൂര്യകുമാര്‍ യാദവ് മാറിയിരിക്കുകയാണ്. 30 വയസ് പിന്നിട്ടിട്ടും ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും സൂര്യയെ പരിഗണിച്ചു. നേരത്തെ മുതല്‍ മികവ് കാട്ടുന്ന സൂര്യ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഏറെ വൈകിയെന്ന് പറയാം.

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ടെസ്റ്റില്‍ സൂര്യക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത് അപ്രതീക്ഷിത നീക്കമായിരുന്നു. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യ കളിക്കും.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

450 ടെസ്റ്റ് വിക്കറ്റുമായി ആര്‍ അശ്വിന്‍

450 ടെസ്റ്റ് വിക്കറ്റുമായി ആര്‍ അശ്വിന്‍

ടെസ്റ്റില്‍ 450 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ ആര്‍ അശ്വിനായിരിക്കുകയാണ്. ഓസീസ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കിയതിലൂടെ വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്ക് അശ്വിനെത്തിയിരിക്കുകയാണ്.

89 മത്സരത്തില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 93 മത്സരത്തില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. 80 മത്സരത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ തലപ്പത്ത്.

സ്മിത്തിനെതിരേ ജഡേജക്ക് അപൂര്‍വ്വ നേട്ടം

സ്മിത്തിനെതിരേ ജഡേജക്ക് അപൂര്‍വ്വ നേട്ടം

ഓസീസിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാനാണ് സ്റ്റീവ് സ്മിത്ത്. മത്സരത്തില്‍ ഇന്ത്യ ഏറ്റവും നിര്‍ണ്ണായകമെന്ന് കരുതുന്ന വിക്കറ്റുകളിലൊന്ന് സ്മിത്തിന്റേതാണ്. 37 റണ്‍സുമായി നിലയുറപ്പിച്ച് വരികയായിരുന്ന സ്മിത്തിനെ ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ അപൂര്‍വ്വ നേട്ടവും ജഡേജ സ്വന്തം പേരിലാക്കി.

മൂന്ന് തവണ സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ ഡല്‍ഹിയിലും റാഞ്ചിയിലുമാണ് സ്മിത്തിന്റെ സ്റ്റംപ് ജഡേജ പിഴുതത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, രങ്കണ ഹരാത്ത്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് തവണവീതം ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.

സെവാഗിന്റെ റെക്കോഡ് തകര്‍ത്ത് ക്യാരി

സെവാഗിന്റെ റെക്കോഡ് തകര്‍ത്ത് ക്യാരി

33 പന്തില്‍ 36 റണ്‍സാണ് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി നേടിയത്. ആര്‍ അശ്വിനെ സ്വീപ് ഷോട്ടിന് ശ്രമിച്ച് ക്ലീന്‍ബൗള്‍ഡായാണ് ക്യാരി പുറത്തായത്. ഏഴ് ബൗണ്ടറി നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 109.09 ആയിരുന്നു.

ഇതോടെ നാഗ്പൂരില്‍ 30ലധികം റണ്‍സ് നേടിയവരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കറേറ്റുള്ള താരമെന്ന നേട്ടത്തിലേക്ക് ക്യാരിയെത്തി. നേരത്തെ വീരേന്ദര്‍ സെവാഗിന്റെ 87.28 പേരിലായിരുന്നു ഈ റെക്കോഡ്. മികച്ച നിലയില്‍ തുടങ്ങിയ രോഹിത് ശര്‍മ നിലവില്‍ 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 81.15 സ്‌ട്രൈക്കറേറ്റില്‍ ക്രീസിലുണ്ട്.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

മഗ്രാത്തിന്റെ റെക്കോഡ് തകര്‍ത്ത് ജഡ്ഡു

മഗ്രാത്തിന്റെ റെക്കോഡ് തകര്‍ത്ത് ജഡ്ഡു

22 ഓവര്‍ പന്തെറിഞ്ഞ് 47 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ശരാശരിയുള്ള ബൗളറെന്ന നേട്ടം ജഡേജ സ്വന്തം പേരിലാക്കി. നേരത്തെ 18.65 ശരാശരിയുമായി മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തായിരുന്നു ഈ റെക്കോഡില്‍ തലപ്പത്ത്.

ഇപ്പോള്‍ 18.16 ശരാശരിയോടെ ജഡേജ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരിക്കുന്നു. അഞ്ച് മാസത്തിലേറെ പുറത്തിരുന്ന ശേഷമാണ് ജഡേജയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

Story first published: Thursday, February 9, 2023, 18:20 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+