Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. അണ്ടര്‍19 ലോകകപ്പില്‍ മികവ് കാട്ടി വളര്‍ന്ന താരം 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനവുമായി തിളങ്ങാന്‍ യുവരാജിനായിരുന്നു.

2011ലെ ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും താരമായി ടൂര്‍ണമെന്റിലെ താരമാവാന്‍ യുവരാജിനായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളെന്ന് യുവിയെ വിശേഷിപ്പിക്കാം. ടീമിലെ ഏറ്റവും രസികനായ താരങ്ങളിലൊരാളാണ് യുവരാജ്.

യുവതാരങ്ങളെ റാഗ് ചെയ്തതും പ്രാങ്ക് ചെയ്തതുമടക്കം യുവരാജിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അനുഭവ കഥകള്‍ ഏറെയാണ്. എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് യുവരാജ്. അര്‍ബുദത്തിന്റെ വേദനകള്‍ മറികടന്ന് ഇന്ത്യയെ ഏകദിന ലോകകപ്പിലേക്കെത്തിച്ച പ്രതിഭയാണ് യുവി.

യുവരാജും ഇപ്പോഴത്തെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയും തമ്മില്‍ നല്ല സുഹൃത് ബന്ധമാണുള്ളത്. എന്നാല്‍ കോലിയോടൊപ്പം യുവരാജ് ഫീല്‍ഡിങ് പരിശീലനത്തിന് തയ്യാറാവാതെ ഇരുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍.

കോലിക്കൊപ്പം പരിശീലിച്ചില്ല

കോലിക്കൊപ്പം പരിശീലിച്ചില്ല

2016ല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ സംഭവമാണ് ശ്രീധര്‍ വെളിപ്പെടുത്തിയത്. അഞ്ച് ഏകദിനവും മൂന്ന് ടി20യും ഉള്‍പ്പെട്ട പരമ്പര കളിക്കാനാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. മത്സരത്തിന് മുമ്പ് നടത്തിയ ഫീല്‍ഡിങ് പരിശീലനത്തിനിടെയാണ് കോലിയോടൊപ്പം പരിശീലിക്കാന്‍ യുവി തയ്യാറാവാതെയിരുന്നത്.

'2016ലെ ഓസീസ് പരമ്പരയില്‍ അഡലെയ്ഡ് ഓവലില്‍ ഞങ്ങള്‍ പരിശീലനം നടത്തുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരക്ക് മുമ്പായിരുന്നു അത്. വിരാട് കോലി ഫീല്‍ഡിങ് പരിശീലനം നടത്തുകയായിരുന്നു.

യുവരാജ് സിങ് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്ന് പോയി. അവന്‍ ഞങ്ങള്‍ക്കൊപ്പം ചേരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും രൂക്ഷമായി ഒന്ന് നോക്കി ഡഗൗട്ടിലേക്ക് പോയി. കോലി ഫീല്‍ഡിങ് പൂര്‍ത്തിയാക്കി അല്‍പ്പ സമയം കഴിഞ്ഞതോടെ യുവി പരിശീലനത്തിനായെത്തി'-ശ്രീധര്‍ പറഞ്ഞു.

Also Read: IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ

യുവി ഇതിനെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ

യുവി ഇതിനെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ

എനിക്ക് വിരാടിന്റെ വേഗതയ്‌ക്കൊപ്പം നില്‍ക്കാനോ അവന്റെ തീവ്രമായ പരിശീലനത്തോട് പൊരുത്തപ്പെടാനോ കഴിയില്ല. ഞാന്‍ നിങ്ങളെ ശല്യപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലതെന്ന് കരുതി. നിങ്ങള്‍ ഇത് പൂര്‍ത്തിയാക്കിയ ശേഷം എനിക്ക് എന്റേതായ രീതിയില്‍ ഫീല്‍ഡിങ് ചെയ്യാമെന്നാണ് കരുതിയതെന്നാണ് യുവി പറഞ്ഞത്.

അടുത്ത ദിവസം നടന്ന മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് അടുത്തായി ഷോര്‍ട്ട് കവറിലാണ് യുവരാജ് ഫീല്‍ഡ് ചെയ്തത്. ക്രിസ് ലിന്നിന്റെ ക്യാച്ച് നേടുകയും ചെയ്തു. ഒരു താരത്തിന്റെ വേഗതയ്ക്കനുസരിച്ച് മറ്റൊരു താരത്തിന് പൊരുത്തപ്പെടുക പ്രയാസമാണെന്ന് അന്ന് മനസിലായി.

Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

ഇന്ത്യയുടെ മിന്നല്‍ ഫീല്‍ഡര്‍

ഇന്ത്യയുടെ മിന്നല്‍ ഫീല്‍ഡര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് യുവരാജ് സിങ്. എല്ലാവരെയും വിസ്മയിപ്പിക്കുന്ന നിരവധി ക്യാച്ചുകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ കാണാനാവും. എന്നാല്‍ 2016ലേക്കെത്തുമ്പോള്‍ അദ്ദേഹം കരിയറിന്റെ അവസാന സമയത്തേക്കെത്തിയിരുന്നു.

2011ലെ ലോകകപ്പ് സമയത്ത് യുവരാജിന് അര്‍ബുദത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിന് ശേഷം ഇടവേളയെടുത്ത യുവരാജ് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2016ല്‍ യുവിയുടെ ഫിറ്റ്‌നസ് അത്ര മികച്ചതായിരുന്നില്ല.

ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1ന് തോറ്റപ്പോള്‍ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയാണ് മറുപടി നല്‍കിയത്. 2017ലാണ് യുവരാജ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഇന്ത്യയുടെ അഭിമാന താരമാണെങ്കിലും വിരമിക്കല്‍ മത്സരം പോലും യുവിക്ക് ലഭിച്ചില്ലെന്ന് പറയാം. 2019തോടെ അദ്ദേഹം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞു.

Story first published: Tuesday, February 7, 2023, 8:02 [IST]
Other articles published on Feb 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+