വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

ധോണിയോട് അടുത്ത സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ച താരമാണ് റെയ്‌ന

1

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയും സുരേഷ് റെയ്‌നയും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ഇരുവരും ഒപ്പമായിരുന്നു.

ധോണിയോട് സൗഹൃദം എന്നതിലുപരിയായി വളരെ ബഹുമാനവും സ്‌നേഹവും കാത്ത് സൂക്ഷിക്കാന്‍ സാധിച്ച താരമാണ് റെയ്‌ന. ധോണിയുടെ നേട്ടങ്ങളിലെല്ലാം ധോണിയെക്കാളും കൂടുതല്‍ ആഘോഷിച്ചത് റെയ്‌നയാണെന്ന് പറയാം.

റെയ്‌നയുടെ ധോണിയോടുള്ള ആരാധന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും അത് എല്ലാവര്‍ക്കും വ്യക്തമായ 2020 ആഗസ്റ്റ് 15നായിരുന്നു. എംഎസ് ധോണി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഇത്. റെയ്‌ന ആ സമയത്ത് ടീമിലേക്ക് തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. അതുകൊണ്ട് തന്നെ റെയ്‌ന വിരമിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ധോണിയോടൊപ്പം വിരമിക്കാന്‍ തീരുമാനിച്ചതാണ് കൗതുകമായത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ധോണി വിരമിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന.

Also Read: വോണിനെ നേരിടാന്‍ സച്ചിന്‍ പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്‍Also Read: വോണിനെ നേരിടാന്‍ സച്ചിന്‍ പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്‍

ധോണിയോടൊപ്പം കളിച്ചതില്‍ അഭിമാനം

ധോണിയോടൊപ്പം കളിച്ചതില്‍ അഭിമാനം

ഞങ്ങള്‍ നിരവധി മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യക്കായും സിഎസ്‌കെയ്ക്കായും ധോണിക്കൊപ്പം കളിച്ചതില്‍ അഭിമാനിക്കുന്നു. വളരെ ബഹുമാനവും സ്‌നേഹവുമാണ് അദ്ദേഹത്തോടുള്ളത്. ഞാന്‍ ധോണിക്കുവേണ്ടിയാണ് കളിച്ചത്, പിന്നീടാണ് രാജ്യത്തിനായി. അതാണ് എന്റെ കാഴ്ചപ്പാട്.

ഞങ്ങള്‍ ഒരുമിച്ച് നിരവധി ഫൈനല്‍ കളിച്ചു. ലോകകപ്പ് നേടി. അവനൊരു മികച്ച നായകനും മനുഷ്യനുമാണ്'-റെയ്‌ന പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റെയ്‌ന. 2008-2021വരെ സിഎസ്‌കെയുടെ ഭാഗമായിരുന്നു റെയ്‌ന. സിഎസ്‌കെ ജഴ്‌സിയില്‍ നാല് തവണ കപ്പ് നേടാന്‍ റെയ്‌നക്കായി.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍

സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍

ധോണി നയിക്കുന്ന സിഎസ്‌കെയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറെ നാള്‍ റെയ്‌നക്ക് ലഭിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം മൂന്നാം നമ്പറില്‍ ഗംഭീര ബാറ്റിങ് റെക്കോഡും സൃഷ്ടിച്ചവരിലൊരാളാണ്. ഇന്ത്യന്‍ ടീമില്‍ ഫിനിഷര്‍ റോളിലായിരുന്നു റെയ്‌ന കസറിയിരുന്നത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ഇന്ത്യക്കായി തിളങ്ങാന്‍ റെയ്‌നക്കായിരുന്നു.

18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 13 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 36 വിക്കറ്റും 78 ടി20യില്‍ നിന്ന് 1604 റണ്‍സും 13 വിക്കറ്റുമാണ് റെയ്‌ന നേടിയത്. 205 ഐപിഎല്‍ മത്സരം കളിച്ച് 5528 റണ്‍സും 25 വിക്കറ്റും നേടാനും റെയ്‌നക്ക് സാധിച്ചു.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

സിഎസ്‌കെയുമായി റെയ്‌ന ഉടക്കി

സിഎസ്‌കെയുമായി റെയ്‌ന ഉടക്കി

സിഎസ്‌കെയിലൂടെ വളര്‍ന്ന താരമാണ് റെയ്‌നയെന്ന് പറയാം. റെയ്‌നയുടെ ആരാധക പിന്തുണ ഉയരുന്നതില്‍ സിഎസ്‌കെയില്‍ കളിച്ചത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിലും റെയ്‌ന എപ്പോഴും ശ്രദ്ധ നേടി.

കളിക്കുന്ന ടീമിനുവേണ്ടി 100 ശതമാനം ആത്മാര്‍ത്ഥയോടെ കളിക്കുന്ന താരമായിരുന്നു റെയ്‌ന. ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല ഫീല്‍ഡിങ്ങിലും റെയ്‌ന കളത്തില്‍ വിസ്മയിപ്പിച്ചിരുന്നു. കരിയറിന്റെ അവസാന സമയത്ത് റെയ്‌നക്ക് സിഎസ്‌കെ മാനേജ്‌മെന്റുമായി ഉടക്കിപ്പിരിയേണ്ടി വന്നിരുന്നു.

എന്നാല്‍ ധോണി ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടത്. ഇപ്പോഴും ധോണിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കാന്‍ റെയ്‌നക്ക് സാധിക്കുന്നുണ്ട്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ച റെയ്‌ന അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും കരിയര്‍ ആരംഭിച്ചിട്ടുണ്ട്.

Story first published: Monday, February 6, 2023, 9:48 [IST]
Other articles published on Feb 6, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X