Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അവസാന രണ്ട് ടെസ്റ്റ് പരമ്പരയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിജയിച്ചിരുന്നു.

ഈ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണ തട്ടകത്തിലിറങ്ങുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കൂടി പ്രയാസമാണ്. സൂപ്പര്‍ താരങ്ങളുടെ ഫോമും പരിക്കും ഇന്ത്യക്ക് തലവേദനയാവുന്നു.

റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരക്കില്ല. ഇവരുടെ അഭാവം നികത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാവും. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരമ്പര സ്വന്തമാക്കാനായില്ലെങ്കില്‍ അത് വലിയ നാണക്കേടായി മാറും.

ഓസീസ് ടീം നാല് സ്പിന്നര്‍മാരെയടക്കം ടീമില്‍ ഉള്‍ക്കൊള്ളിച്ച് മികച്ച മുന്നൊരുക്കത്തോടെയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കുമെന്ന് പറയാം.

ഇപ്പോഴിതാ മത്സരങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തുന്ന മുന്നൊരുക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. എല്ലാ മത്സരത്തിന് മുമ്പും ചെയ്യുന്ന കാര്യം എന്താണെന്നാണ് രോഹിത് തുറന്ന് പറഞ്ഞത്.

ഇഷ്ട ടിവി ഷോ കാണും

ഇഷ്ട ടിവി ഷോ കാണും

എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും ചെയ്യാറുള്ള കാര്യം ഇഷ്ട ടിവി ഷോ കാണുന്നതാണെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. ഹൈലന്‍ഡറിന്റെ റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രശസ്തമായ അമേരിക്കന്‍ ടിവി സീരിസായ എന്റൊറേജാണ് രോഹിത് കാണുന്നത്.

ഇത് തന്റെ സമ്മര്‍ദ്ദം കുറക്കുന്നുണ്ടെന്നും കൂടുതല്‍ മാനസിക ഉല്ലാസം നല്‍കുന്നുണ്ടെന്നുമാണ് രോഹിത് വെളിപ്പെടുത്തിയത്. എന്തായാലും ഹിറ്റ്മാന്റെ ഈ മുന്നൊരുക്കം അധികമാര്‍ക്കും അറിയാത്തതാണ്. ഒട്ടുമിക്ക മത്സരങ്ങള്‍ക്ക് മുമ്പും ഇത് കാണാറുണ്ടെന്നാണ് രോഹിത് പറയുന്നത്.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

രോഹിത്തിന് നിര്‍ണ്ണായക പരമ്പര

രോഹിത്തിന് നിര്‍ണ്ണായക പരമ്പര

അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നേടിയെടുക്കാന്‍ ഇന്ത്യക്കായിരുന്നു. ഒരു തവണ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും രണ്ടാം തവണ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലുമാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.

ഇത്തവണ രോഹിത് ശര്‍മ നായകനാവുമ്പോള്‍ പരമ്പര നേട്ടത്തിലേക്ക് എത്തിക്കാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറുമെന്നുറപ്പ്. കോലിയും രഹാനെയും ഓസ്‌ട്രേലിയയിലാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരം നടക്കുന്നതെന്നതിനാല്‍ തോറ്റാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയടക്കം തെറിച്ചേക്കും.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

സീനിയേഴ്‌സിന്റെ ബാറ്റിങ് നിര്‍ണ്ണായകം

സീനിയേഴ്‌സിന്റെ ബാറ്റിങ് നിര്‍ണ്ണായകം

ഇന്ത്യക്ക് ഓസീസ് പരമ്പര നേടാന്‍ സീനിയര്‍ താരങ്ങള്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് നിര്‍ണ്ണായകമാവും. ഓസീസിന്റെ ബൗളിങ് നിര അതിശക്തമാണ്.

പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേസാക്രമണം ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദന സൃഷ്ടിക്കുമ്പോള്‍ നതാന്‍ ലിയോണിന്റെ സ്പിന്നിനെ നേരിടുന്നതാവും ഏറ്റവും കടുപ്പമാവുക. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ബൗളിങ് നിരയാണ് ഓസീസിന്റേത്.

അതുകൊണ്ട് തന്നെ ഇന്ത്യ സ്പിന്‍ സൗഹൃദ പിച്ചൊരുക്കിയാലും കരുത്തുകാട്ടാന്‍ ഓസീസിന് സാധിക്കും. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാവുമെന്നുറപ്പ്.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരുടെ മികവ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. രണ്ട് ടീമിനും മികച്ച താരസമ്പത്തുള്ളതിനാല്‍ ജയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Monday, February 6, 2023, 11:12 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+