Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

1

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് എന്നും പ്രത്യേക ആവേശമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് കളത്തിലേക്കുമെത്തുമെന്നതിനാല്‍ പോരാട്ടത്തിന് ചൂടേറെ. ഏറ്റവും ഒടുവിലായി ഏഷ്യാ കപ്പിന്റെ പേരിലാണ് രണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ വീണ്ടും വാക്‌പോരാട്ടത്തിലേക്കെത്തിയിരിക്കുന്നത്.

ഏറെ നാളുകളായി ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിക്കാറില്ല. ഐസിസി ട്രോഫികളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിന് വേദിയാവേണ്ടത് പാകിസ്താനാണ്. എന്നാല്‍ പാകിസ്താനിലേക്ക് കളിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ.

വേറെ വേദിയിലേക്ക് മാറ്റിയാല്‍ ഏഷ്യാ കപ്പ് കളിക്കാമെന്നാണ് ബിസിസി ഐയുടെ നിലപാട്. എന്നാല്‍ പിസിബി ഇതിന് വഴങ്ങുന്നുമില്ല. ഇന്ത്യ പാകിസ്താനില്‍ ഏഷ്യാ കപ്പ് കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാടിലാണ് പിസിബി.

ഇപ്പോഴിതാ ഇന്ത്യ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാട് കടുപ്പിച്ചതോടെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദിനെ എയറിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്.

ജാദേവ് പറഞ്ഞ് ഇങ്ങനെ

ജാദേവ് പറഞ്ഞ് ഇങ്ങനെ

ജാവേദിന്റെ വിവാദമായ പരാമര്‍ശം ഇങ്ങനെയായിരുന്നു. 'ഞാന്‍ നേരത്തെയും പറഞ്ഞിട്ടുള്ള കാര്യമാണിത്. ഇന്ത്യ പാകിസ്താനിലേക്ക് വരുന്നില്ലെങ്കില്‍ ഏതെങ്കിലും നരകത്തിലേക്ക് പൊക്കോട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.

ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നത് ഉറപ്പാക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഐസിസി?. നിയമം എല്ലാ ടീമിനും ഒരുപോലെയാണ്. ഏത് വലിയ ശക്തരാണെങ്കിലും നിയമത്തെ അനുസരിക്കണം. ഇന്ത്യയല്ല എല്ലാ ക്രിക്കറ്റിനെയും നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇന്ത്യന്‍ ടീം വലിയ സംഭവമായിരിക്കും.

പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ധൈര്യമായി പാകിസ്താനിലേക്ക് വന്ന് ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടികാട്ടുന്നത്? പാകിസ്താനില്‍ വന്നിട്ട് തോറ്റ് പോയാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കത് സഹിക്കാന്‍ സാധിക്കാത്ത കാര്യമായതിനാലാവും'-ജാവേദ് മിയാന്‍ദാദ് പറഞ്ഞു.

Also Read: IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ

പാകിസ്താനിലും ഭേദം നരകമാണ്

പാകിസ്താനിലും ഭേദം നരകമാണ്

പാകിസ്താനില്‍ വന്ന് കളിക്കുന്നതിലും ഭേദം നരകത്തില്‍ പോകുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ സഹായമില്ലാതെ പാകിസ്താന് ഏഷ്യാ കപ്പ് നടത്തി വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജാവേദ് മിയാന്‍ദാസ് മനസിലാക്കണമെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യക്ക് നരകം ആവിശ്യമില്ലാത്തതിനാലാണ് പാകിസ്താനിലേക്ക് വരാത്തതെന്നും നരകം പാകിസ്താനെക്കാള്‍ ഭേദമാണെന്നുമെല്ലാം ഇന്ത്യന്‍ ആരാധകര്‍ കുറിക്കുന്നു. പാപ്പരായ പാകിസ്താന് ഇന്ത്യയുടെ ശക്തി അറിയില്ലെന്നും ബിസിസി ഐയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഇത്രയും നാളായിട്ട് മനസിലായില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

നരകത്തിലേക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു

നരകത്തിലേക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു

പാകിസ്താനിലേക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും അതുകൊണ്ട് തന്നെ ജാവേദ് പറയുന്നതില്‍ വലിയ കാര്യമില്ലെന്നും അത് പണ്ടുമുതലെ ഇന്ത്യയെ ചൊറിഞ്ഞ് പണിമേടിക്കുന്നതാണ് അവന്റെ സ്വഭാവമെന്നുമെല്ലാം ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കുന്നു.

പണ്ടത്തെ കാര്യങ്ങളൊന്നും ജാവേദ് മറന്ന് പോകരുതെന്നും. ഇന്ത്യയുടെ നിലവാരത്തിലേക്കെത്താന്‍ പാകിസ്താന്‍ ടീമിന് ഈ കരുത്ത് പോരെന്നുമെല്ലാം ആരാധകര്‍ കുറിക്കുന്നു. ജാവേദിനെ പരിഹസിച്ച് നിരവധി പ്രതികരണങ്ങളാണ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

പിസിബി വിട്ടുവീഴ്ച ചെയ്‌തേക്കും

പിസിബി വിട്ടുവീഴ്ച ചെയ്‌തേക്കും

ഇന്ത്യയെപ്പോലൊരു പ്രമുഖ ടീമില്ലാതെ പാകിസ്താന് ഏഷ്യാ കപ്പ് വിജയിപ്പിക്കാനാവില്ലെന്നുറപ്പ്. സാമ്പത്തികമായി അത് വലിയ നഷ്ടമുണ്ടാക്കും. ഇന്ത്യ പിന്മാറിയാല്‍ സ്‌പോണ്‍സര്‍മാരുടെ അഭാവമടക്കം വലിയ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരും.

ടീമിന്റെ സ്‌പോണ്‍സര്‍മാരുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുള്ളതിനാല്‍ ഏകദിന ലോകകപ്പില്‍ നിന്ന് പിസിബിക്ക് വിട്ടുനില്‍ക്കാനുമാവില്ല. ഏഷ്യാ കപ്പ് യുഎഇയില്‍ ഇന്ത്യ നടത്താനാണ് സാധ്യത കൂടുതല്‍. നിലവിലെ സാഹചര്യത്തില്‍ പിസിബിക്ക് ഇന്ത്യയുടെ വഴിയേ വരാതെ രക്ഷയില്ലെന്ന് പറയാം.

Story first published: Tuesday, February 7, 2023, 14:06 [IST]
Other articles published on Feb 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+