Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ സര്‍വാധിപത്യം പുലര്‍ത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന മികച്ച നിലയിലാണ്.

ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 100 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. രണ്ടാം ദിനം വലിയ ലീഡ് ലക്ഷ്യംവെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയും (56) ആര്‍ അശ്വിനുമാണ് (0) ക്രീസില്‍. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 20 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്.

ഓസ്‌ട്രേലിയയെ തകര്‍ത്ത് രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 22 ഓവര്‍ പന്തെറിഞ്ഞ് 8 മെയ്ഡനടക്കം 47 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് മാസത്തിലേറെ പുറത്തിരുന്ന ശേഷം നടത്തിയ തിരിച്ചുവരവിലാണ് ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം.

ഓസ്‌ട്രേലിയയുടെ ബാറ്റിങ് നട്ടെല്ലായ മാര്‍നസ് ലബ്യുഷെയ്ന്‍ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവരെ പുറത്താക്കിയത് ജഡേജയായിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് ഇരുവരേയും പുറത്താക്കിയതെന്നും തന്ത്രം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജഡേജ.

ക്രീസിനെ നന്നായി ഉപയോഗിച്ചു

ക്രീസിനെ നന്നായി ഉപയോഗിച്ചു

ഞാന്‍ ക്രീസിനെ നന്നായി ഉപയോഗിച്ച് പന്തെറിയുകയായിരുന്നു. എല്ലാ പന്തുകളിലും ടേണ്‍ ലഭിച്ചിരുന്നില്ല. ബാറ്റ്‌സ്മാന്റെ ബുദ്ധിയില്‍ സംശയം സൃഷ്ടിക്കുകയാണ് ചെയ്തത്. ചില പന്തുകള്‍ ക്രീസിനോട് ചേര്‍ന്ന് എറിഞ്ഞപ്പോള്‍ ചില പന്തുകള്‍ ക്രീസിനോട് ചേര്‍ന്നെറിഞ്ഞു.

ഇതാണ് മാറി മാറി പരീക്ഷിച്ചത്. ബാറ്റ്‌സ്മാന്‍ ചലിക്കുന്നത് അനുസരിച്ച് ചില പന്തുകള്‍ക്ക് ടേണ്‍ ലഭിച്ചു. ടേണ്‍ ലഭിച്ച പന്തില്‍ ഭാഗ്യത്തിന് മാര്‍നസ് ലബ്യുഷെയ്ന്‍ ക്രീസില്‍ നിന്ന് കയറി കളിച്ചു. സ്മിത്തിനെതിരേ പന്ത് നേരെയാണ് എറിഞ്ഞത്.

ആദ്യ ദിനത്തെ പിച്ച് നോക്കുമ്പോള്‍ അല്‍പ്പം സ്ലോയായിരുന്നു. മറ്റ് വിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ബൗണ്‍സ് കുറവായിരുന്നു. പ്രതിരോധിക്കുക ബാറ്റ്‌സ്മാന് വലിയ പ്രയാസമല്ല. എന്നാല്‍ വരുന്ന ദിവസങ്ങളില്‍ ഇതിന് മാറ്റമുണ്ടാവും. മിക്ക ടെസ്റ്റിലും ഇത് സംഭവിക്കാറുണ്ട്'-ജഡേജ പറഞ്ഞു.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി

സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി

സ്പിന്നിനെയും പേസിനെയും നന്നായി നേരിടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയെന്നത് വളരെ പ്രയാസമാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കാന്‍ സാധിച്ചവര്‍ ചുരുക്കമാണ്.

എന്നാല്‍ സ്മിത്തിനെ മൂന്ന് തവണ ക്ലീന്‍ബൗള്‍ഡാക്കിയ ഏക ബൗളറെന്ന റെക്കോഡ് നേട്ടമാണ് ജഡേജ സ്വന്തം പേരിലാക്കിയത്. ലബ്യുഷെയ്‌നെ തുടര്‍ച്ചയായ ഡോട്ട്‌ബോളുകളിലൂടെ സമ്മര്‍ദ്ദത്തിലാക്കിയ ജഡേജ ക്രീസില്‍ നിന്ന് കയറിക്കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ഈ തന്ത്രം കൃത്യമായി ഫലം കണ്ടതോടെ ലബ്യുഷെയ്‌നെ കെ എസ് ഭരത് മനോഹരമായി സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. മൂന്ന് വിക്കറ്റുമായി ആര്‍ അശ്വിനും ഓരോ വിക്കറ്റുമായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും മികച്ച പിന്തുണയും നല്‍കിയതോടെ ഓസീസ് 177ല്‍ അവസാനിക്കുകയായിരുന്നു.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

പരിക്കേറ്റ് അഞ്ച് മാസത്തിലേറെ പുറത്തിരുന്നു

പരിക്കേറ്റ് അഞ്ച് മാസത്തിലേറെ പുറത്തിരുന്നു

പരിക്കേറ്റ് അഞ്ച് മാസത്തിലേറെ പുറത്തിരിക്കേണ്ടി വന്നത് ശരിക്കും പ്രയാസപ്പെടുത്തി. പ്രധാനപ്പെട്ട പല ടൂര്‍ണമെന്റുകളും നഷ്ടമായി. പരിക്കിന് ശേഷം തിരിച്ചുവരുമ്പോള്‍ താരമെന്ന നിലയില്‍ സ്വന്തം കഴിവില്‍ നമുക്ക് തന്നെ സംശയം തോന്നും.

എത്രയും വേഗം തിരിച്ചുവരണമെന്നാണ് ഈ അഞ്ച് മാസക്കാലവും ചിന്തിച്ചത്. എന്നാല്‍ 100ശതമാനവും മികവ് കാട്ടേണ്ട സമയത്തെക്കുറിച്ചാണ് ചിന്തിച്ചത്. അതുകൊണ്ടാണ് അല്‍പ്പം സമയം വേണ്ടിവന്നത്'-ജഡേജ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 9, 2023, 21:08 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+