Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിനായി പൊരുതുകയാണ്. രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ലീഡിലേക്ക് മുന്നേറിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നില്ല.

കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12) എന്നിവരൊന്നും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്തില്ല. അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ല.

ബൗണ്ടറിയോടെ തുടങ്ങിയ സൂര്യകുമാറിന് 20 പന്തില്‍ 8 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയുടെ നമ്പര്‍ 1 ടി20 ബാറ്റ്‌സ്മാനെ ടെസ്റ്റ് പ്ലേയിങ് 11ല്‍ പരിഗണിച്ചത് തന്നെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ താരം ഫ്‌ളോപ്പായതോടെ വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

മധ്യനിരയില്‍ ഗില്‍ മതി

മധ്യനിരയില്‍ ഗില്‍ മതി

സൂര്യകുമാര്‍ യാദവ് ഒരു ടെസ്റ്റ് ഇന്നിങ്‌സ് മാത്രമാണ് കളിച്ചതെങ്കിലും അദ്ദേഹത്തെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണിങ്ങില്‍ കളിപ്പിച്ചില്ലെങ്കില്‍ മധ്യനിരയില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യക്ക് ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റില്‍ പരിമിത ഓവറിലെപ്പോലെ 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാനാവില്ല. അതിന് ക്ഷമയോടെ ക്രീസില്‍ നില്‍ക്കേണ്ടതായുണ്ട്. അതിന് സൂര്യക്ക് സാധിക്കില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

സൂര്യ പുറത്തായത് ഗംഭീര പന്തില്‍

സൂര്യ പുറത്തായത് ഗംഭീര പന്തില്‍

നതാന്‍ ലിയോണിന്റെ പന്തിലാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. താരത്തിന്റെ സ്റ്റംപിലേക്കെത്തിയ ടേണിങ് പന്തില്‍ സൂര്യയുടെ കുറ്റിതെറിക്കുകയായിരുന്നു. സൂര്യ പ്രതിരോധത്തിനാണ് ശ്രമിച്ചതെങ്കിലും പന്തിന്റെ ഗതി കൃത്യമായി മനസിലാക്കാനായില്ല.

റിഷഭ് പന്തിനെപ്പോലെ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനെന്ന നിലയിലാണ് ഇന്ത്യ സൂര്യയെ കളിപ്പിച്ചത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സൂര്യക്ക് ഇതിനോട് നീതികാട്ടാനായില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സൂര്യയില്‍ നിന്ന് ശക്തമായ പ്രകടനം തന്നെ പ്രതീക്ഷിക്കാം.

സൂര്യയുടെ ഫസ്റ്റ്ക്ലാസ് റെക്കോഡ്

സൂര്യയുടെ ഫസ്റ്റ്ക്ലാസ് റെക്കോഡ്

സൂര്യകുമാര്‍ യാദവിന്റെ ഫസ്റ്റ്ക്ലാസ് റെക്കോഡുകളും അത്ര മികച്ചതല്ല. ഇതിലും മികവുള്ള നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. എന്നിട്ടും അവരെ തഴഞ്ഞാണ് സൂര്യകുമാറിനെ പരിഗണിച്ചത്. ഇതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

ടി20യില്‍ സൂര്യയുടെ ബാറ്റിങ് ചോദ്യമുയര്‍ത്താത്ത ഉയര്‍ന്ന നിലവാരത്തിലാണ്. എന്നാല്‍ ഏകദിനത്തില്‍ പോലും സൂര്യക്ക് ഇതുവരെ വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനാണ് സൂര്യയെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കുന്നതെന്ന ചോദ്യം ശക്തം.

സര്‍ഫറാസ് ഖാന്റെ ശാപം

സര്‍ഫറാസ് ഖാന്റെ ശാപം

ആഭ്യന്തര ക്രിക്കറ്റില്‍ 80ന് മുകളില്‍ സ്ഥിരതയോടെ റണ്‍സടിച്ചിട്ടും ഇന്ത്യ സര്‍ഫറാസ് ഖാനെ തഴയുന്ന സമീപനമാണ് സ്വീകരിച്ചത്. സൂര്യകുമാര്‍ യാദവിനായി സര്‍ഫറാസിന്റെ പ്രതിഭയെ സെലക്ടര്‍മാര്‍ മനപ്പൂര്‍വ്വം മറന്നു. ഇതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ സൂര്യക്ക് സംഭവിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ടീമില്‍ പലരുടേയും സ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരുടെ സമീപകാല ടെസ്റ്റ് പ്രകടനങ്ങളും അത്ര മികച്ചതല്ല. ഇന്ത്യ സ്ഥിരതയോടെ കളിക്കുന്ന മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ടെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യയുടെ ടീം സെലക്ഷന്‍ ഇപ്പോഴും സുതാര്യമല്ലെന്നും സഞ്ജു സാംസണെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് പറയുന്നവരും ഏറെയാണ്. ഇന്ത്യ കെ എസ് ഭരത്തിനെയാണ് വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. 10 പന്തില്‍ 8 റണ്‍സ് മാത്രമാണ് ഭരത് നേടിയത്.

Story first published: Friday, February 10, 2023, 16:02 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+