Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറാ ടെണ്ടുല്‍ക്കര്‍. അച്ഛനെപ്പോലെ ക്രിക്കറ്റിലേക്ക് എത്താന്‍ വലിയ താല്‍പര്യം കാട്ടാത്ത സാറ മോഡലിങ്ങിലും അഭിനയ രംഗത്തും തിളങ്ങാനാണ് ഇഷ്ടപ്പെടുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സാറ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വലിയ ആരാധക പിന്തുണ സാറക്കുണ്ട്. മോഡലിങ്ങിന്റെ ഭാഗമായി സാറയെടുത്ത ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു.

സച്ചിന്‍ കളിച്ചിരുന്നപ്പോള്‍ മത്സരങ്ങള്‍ കാണാന്‍ സാറ ഇടക്ക് മൈതാനത്തെത്തിയിരുന്നു. സച്ചിന്റെ മകളായതിനാല്‍ത്തന്നെ എന്നും പാപ്പരസികളുടെ കണ്ണും സാറക്കൊപ്പമുണ്ടായിരുന്നു. സാറയുടെ വ്യക്തി ജീവിതത്തെ വിശേഷങ്ങളെല്ലാം പാപ്പരസികളുടെ ഇഷ്ട വിഷയമാണ്.

അതുകൊണ്ട് തന്നെ പൊതുവേ സാറ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാറുമുണ്ട്. എന്നാല്‍ മോഡലിങ്ങില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സാറ തന്റെ സൗന്ദര്യത്തില്‍ നന്നായി ശ്രദ്ധ നല്‍കാറുണ്ട്. സാറയുടെ സൗന്ദര്യ രഹസ്യം, ഭക്ഷണ ക്രമീകരണം, യോഗ എന്നിവയെക്കുറിച്ചെല്ലാമറിയാം.

വ്യായാമം മുടക്കാറില്ല

വ്യായാമം മുടക്കാറില്ല

സച്ചിനെപ്പോലെ തന്നെ ദിനചര്യയായി വ്യായാമം ചെയ്യുന്നയാളാണ് സാറ. ഇക്കാര്യത്തില്‍ സാറ മുടക്കം വരുത്താറേയില്ല. അതിരാവിലെ യോഗ ചെയ്യുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. കുടുംബത്തോടൊപ്പം തന്നെ സാറ യോഗ ചെയ്യുന്നത്.

യോഗ ചെയ്യുന്നതിനായി പ്രത്യക സ്ഥലവും വീട്ടിലുണ്ട്. ജിമ്മിലെ വ്യായാമവും സാറ മുടക്കാറില്ല. ദിവസവും ഒരു മണിക്കൂറെങ്കിലും സാറ വ്യായാമം ചെയ്യാറുണ്ട്. ഇതാണ് ശരീര ഭംഗിയുടെ കാരണം. വീട്ടില്‍ത്തന്നെ ഇതിനുവേണ്ടി ജിം സംവിധാനം ഒരുക്കിയിട്ടുണ്ട്.

Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

ഫാസ്റ്റ് വുഡ് കഴിക്കാറില്ല

ഫാസ്റ്റ് വുഡ് കഴിക്കാറില്ല

പൊരിച്ചതും വറുത്തതും ഉള്‍പ്പെടെ കൊഴുപ്പിന്റെ അംശ കൂടുതലുള്ള ഫാസ്റ്റ് ഫുഡ് സാറ കഴിക്കാറില്ല. ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കഴിക്കുമെന്നത് മാറ്റിനിര്‍ത്തിയാല്‍ പൊതുവേ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് സാറക്ക് പ്രിയം.

മാംസാഹരങ്ങളോട് സാറക്ക് അധികം ഇഷ്ടമില്ല. ശരീര ഭാഷവും തടിയും ശരീരത്തിന്റെ ഭംഗിയും നിലനിര്‍ത്താന്‍ സാറ കൂടുതലും പച്ചക്കറികളാണ് കഴിക്കുന്നത്. സലാഡുകള്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനാല്‍ ഇത് സാറ കൂടുതലായി കഴിക്കാറുണ്ട്.

അവക്ക്വാഡ, സാല്‍മോന്‍ ഫില്ലറ്റ്, ക്യാരറ്റ് ഷേക്ക് എന്നിവയാണ് സാറയുടെ ഇഷ്ട വിഭവങ്ങള്‍. ഇല ഭക്ഷണങ്ങള്‍ സാറ കൂടുതലായി കഴിക്കും. ഇത് ശരീര സൗന്ദര്യത്തിന് നല്ലതാണെന്നും സാറ പറയുന്നത്. സാറ വീട്ടില്‍ തായ് വെജിറ്റബിള്‍സാണ് കൂടുതല്‍ പാകം ചെയ്ത് കഴിക്കുന്നത്. ഭക്ഷണം പാക് ചെയ്യാന്‍ ഇഷ്ടമുള്ളയാളാണ് സാറ.

നട്ട്‌സുകളോട് ഇഷ്ടം

നട്ട്‌സുകളോട് ഇഷ്ടം

ദിവസവും നട്ട്‌സ് കഴിക്കുന്നതും സാറയുടെ ഇഷ്ട ശീലമാണ്. നിയന്ത്രണ അളവില്‍ ദിവസവും സാറ നട്ട്‌സ് കഴിക്കുന്നു. ശരീര ഭാരം സ്ഥിരതയോടെ കൊണ്ടുപോകുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ദിവസവും രണ്ട് കിലോമീറ്ററോളം നടക്കുന്ന ശീലവും സാറക്കുണ്ട്.

പുറത്തുപോയി ഓടാന്‍ സാധിക്കാത്തതിനാല്‍ വീടിന് പുറത്തെ സ്ഥലത്തുകൂടിയാണ് സാറ തന്റെ ഓട്ടം നടത്തുന്നത്. ആദ്യ സമയങ്ങളില്‍ മാരത്തോണുകളിലും സാറ പങ്കെടുത്തിരുന്നു. എന്നാല്‍ ആരാധകരുടെ എണ്ണം കൂടുതലായതോടെ ഇപ്പോള്‍ മാരത്തോണുകളിലൊന്നും പങ്കെടുക്കുന്നില്ല.

Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ബോളിവുഡ് അരങ്ങേറ്റം വൈകില്ല

ബോളിവുഡ് അരങ്ങേറ്റം വൈകില്ല

ബോളിവുഡില്‍ അഭിനയിക്കുകയെന്നത് സാറയുടെ വലിയ മോഹങ്ങളിലൊന്നാണ്. ഇതിനോടകം മോഡലിങ്ങിലേക്ക് ചുവടുവെച്ച സാറ അധികം വൈകാതെ ബോളിവുഡില്‍ അഭിയിച്ചേക്കുമെന്നാണ് വിവരം. സിനിമയുടെ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനോടകം നിരവധി യുവ ആരാധകരെ സൃഷ്ടിക്കാന്‍ സാറക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ യുവ സൂപ്പര്‍ താരം ശുബ്മാന്‍ ഗില്ലിന്റെ പേരിനൊപ്പമാണ് സാറയുടെ പേര് ഗോസിപ്പ് കോളത്തിലെത്തിയത്. എന്നാല്‍ സാറയുമായുള്ള പ്രണയം ഗില്‍ നിഷേധിച്ചിരുന്നു.

Story first published: Sunday, February 12, 2023, 15:01 [IST]
Other articles published on Feb 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+