Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

1

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. ഇടം കൈയന്‍ ഓപ്പണറായ സ്മൃതി വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മാത്രമല്ല സൗന്ദര്യംകൊണ്ടും ആരാധക മനസില്‍ സ്ഥാനം പിടിച്ചയാളാണ്. 26കാരിയായ സ്മൃതി ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്.

ഇത്തവണത്തെ പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ താരമായി സ്മൃതി മാറിയിരിക്കുകയാണ്. 3.4 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. ആര്‍സിബിയിലേക്കുള്ള സ്മൃതിയുടെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണെന്ന് പറയാം.

വിരാട് കോലി ആര്‍സിബിയില്‍ അണിയുന്ന 18ാം നമ്പര്‍ ജഴ്‌സിയിലാവും വനിതാ ആര്‍സിബി ടീമില്‍ സ്മൃതി ഇറങ്ങുക. ടീമിനെ നയിക്കുന്നതും സ്മൃതിയാണ്. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും സ്മൃതി തരംഗം സൃഷ്ടിക്കുകയാണ്.

ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാവി ക്യാപ്റ്റനും നിലവിലെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയുടെ ആസ്തി, പ്രണയം, കാര്‍ കളക്ഷന്‍ എല്ലാവിവരങ്ങളും അറിയാം.

ആസ്തി വിവരങ്ങളിതാ

ആസ്തി വിവരങ്ങളിതാ

സ്മൃതിയുടെ ആസ്തി 40 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പ്രധാന വരുമാന മാര്‍ഗം ബിസിസി ഐയുടെ കരാറിലൂടെയാണ്. ഇപ്പോള്‍ പുരുഷ ടീമിന്റെ അതേ പ്രതിഫലം വനിതാ ടീമുകള്‍ക്കുമുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് എ കരാറാണ് സ്മൃതിക്കുള്ളത്.

ഇത് പ്രകാരം 50 ലക്ഷമാണ് പ്രതിഫലം ലഭിക്കുന്നത്. വനിതാ ടി20 ചലഞ്ചില്‍ 3 ലക്ഷം രൂപക്കാണ് സ്മൃതി കളിച്ചത്. ബിഗ് ബാഷ് ലീഗിലും 3 ലക്ഷത്തിനാണ് സ്മൃതി കളിച്ചത്. ആധുനിക വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ള കളിക്കാരിയാണ് സ്മൃതിയെന്ന് പറയാം.

Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

ബ്രാന്റ് അംബാസഡറായും തിളങ്ങുന്നു

ബ്രാന്റ് അംബാസഡറായും തിളങ്ങുന്നു

വലിയ ആരാധക പിന്തുണയുള്ള വനിതാ താരമെന്ന നിലയില്‍ നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും സ്മൃതിക്ക് സാധിച്ചിട്ടുണ്ട്. നൈക്ക്, ഗുവി, ഹീറോ മോട്ടോകോര്‍പ്പ്, ബാസ്, ഹ്യുണ്ടായ്, ബൂസ്റ്റ്, കോയിന്‍സ്വിച്ച് കൂബര്‍, മാസ്റ്റര്‍കാര്‍ഡ് ഇന്ത്യ, ഇക്വുറ്റാസ് ബാങ്ക്, റെഡ്ബുള്‍ എന്നിവരുടെയെല്ലാം ബ്രാന്റ് അംബാസഡറാണ് സ്മൃതി.

ഇതിലൂടെ വലിയൊരു പ്രതിഫലം സ്മൃതിക്ക് ലഭിക്കുന്നുണ്ട്. കണക്കുകള്‍ നോക്കിയാല്‍ ബിസിസി ഐയുടെ വരുമാനത്തെക്കാള്‍ ബ്രാന്റ് അംബാസഡറെന്ന നിലയിലും പരസ്യ വരുമാനത്തിലൂടെയും സ്മൃതിക്ക് ലഭിക്കുന്നുണ്ട്.

വീടും കാര്‍ ശേഖരവും അറിയാം

വീടും കാര്‍ ശേഖരവും അറിയാം

മഹാരാഷ്ട്രയിലാണ് സ്മൃതിയുടെ വീട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീടാണ് സ്മൃതിയുടേത്. ജിമ്മും പരിശീലനം നടത്താനുമുള്ള സൗകര്യവുമെല്ലാം ഈ വീട്ടിലുണ്ട്. സ്മൃതി കൂടുതലും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത് വീട്ടിലെ പൂന്തോട്ടത്തിലാണ്.

വീട്ടിലാണെങ്കിലും പരിശീലനം മുടങ്ങാതിരിക്കാനുള്ള എല്ലാ സംവിധാനവും വീട്ടില്‍ത്തന്നെ ഒരുക്കിയിട്ടുണ്ട്. സ്മൃതിയുടെ കാര്‍ ശേഖരത്തില്‍ അധികം വാഹനങ്ങളൊന്നുമില്ല. മേഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ലു കമ്പനികളുടെ ഓരോ കാറുകളുണ്ട്. കൂടാതെ വീട്ടില്‍ സാധാരണ ഉപയോഗിക്കാന്‍ സ്വിഫ്റ്റ് ഡിസൈര്‍ കാറുമുണ്ട്.

Also Read: IND vs AUS 2023: ഇന്ത്യന്‍ ടീമില്‍ 'ഫേവറേറ്റിസം', പറയാന്‍ എല്ലാവര്‍ക്കും ഭയം- വെങ്കടേഷ് പ്രസാദ്

പ്രണയം, വിവാഹം

പ്രണയം, വിവാഹം

പൊതുവേ പ്രശസ്തരായ വനിതാ താരങ്ങളുടെ വ്യക്തി ജീവിതം അന്വേഷിച്ച് നടക്കുന്ന പാപ്പരസികള്‍ കൂടുതലാണ്. പല താരങ്ങളുടെയും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സ്മൃതിയെക്കുറിച്ച് ഇതുവരെ അത്തരം പ്രണയ ഗോസിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

വിവാഹിതയല്ലാത്ത സ്മൃതി ഉടനെയൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് കഴിഞ്ഞിടെയും അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ കരിയറിന് പ്രാധാന്യം നല്‍കാനാണ് താരം ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരങ്ങളായ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറുമൊന്നും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതേ പാതയിലൂടെയാണ് സ്മൃതിയുമെന്ന് പറയാം.

Story first published: Monday, February 13, 2023, 21:06 [IST]
Other articles published on Feb 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+