IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 263 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ പ്രയാസപ്പെടുകയാണ്. നാല് വിക്കറ്റുകള്‍ ഉച്ചഭക്ഷണത്തിന് മുമ്പ് ഇന്ത്യക്ക് നഷ്ടമായി.
ചേതേശ്വര്‍ പുജാരയുടെ 100ാം ടെസ്റ്റെന്ന നിലയില്‍ വലിയ പ്രാധാന്യം മത്സരത്തിന് നല്‍കിയിരുന്നു. മത്സരത്തിന് മുമ്പ് പുജാരക്ക് സുനില്‍ ഗവാസ്‌കര്‍ പുരസ്‌കാരം നല്‍കുകയും ഇന്ത്യന്‍ ടീം ഗാര്‍ഡ് ഓഫ് ഹൊണര്‍ നല്‍കുകയും ചെയ്തിരുന്നു.
100ാം ടെസ്റ്റില്‍ വലിയ പ്രകടനം പുജാരയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരമിപ്പോള്‍ ഡെക്കായിരിക്കുകയാണ്. ഏഴ് പന്തുകള്‍ നേരിട്ട പുജാരയെ നതാന്‍ ലിയോണ്‍ പൂജ്യത്തിന് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഒരു തവണ ഡിആര്‍എസ് ചെയ്യാത്തതിനാല്‍ ലൈഫ് കിട്ടിയിട്ടും അത് മുതലാക്കാനാവാതെ ഡെക്കായതോടെ പുജാരയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

സമ്മര്‍ദ്ദം അതിജീവിക്കാനായില്ല
100ാം ടെസ്റ്റിന്റെ സമ്മര്‍ദ്ദം കെ എല്‍ രാഹുലിന് താങ്ങാനായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാണ് താരം ഫ്‌ളോപ്പാവാനുള്ള കാരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നതാന്‍ ലിയോണിന്റെ പന്തില്‍ രണ്ടാം പന്തില്‍ തന്നെ പുജാര എല്‍ബിയില്‍ കുടുങ്ങി.
എന്നാല്‍ രണ്ട് റിവ്യൂ അനാവശ്യമായി പാഴാക്കിയതിനാല്‍ പുജാരയുടെ റിവ്യൂ എടുക്കാന്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തയ്യാറായില്ല. എന്നാല്‍ ഇത് ഔട്ടായിരുന്നു. തുടക്കത്തിലേ ഭാഗ്യം ലഭിച്ചെങ്കിലും ഇത് മുതലാക്കാന്‍ പുജാരക്ക് സാധിച്ചില്ല. അധികം വൈകാതെ ലിയോണിന് മുന്നില്‍ത്തന്നെ പുജാര എല്‍ബിയില്‍ കുടുങ്ങി.
സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പുജാരക്ക് സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍ബിയില്‍ കുടുങ്ങുന്നത് താരത്തിന്റെ ദൗര്‍ബല്യമാണ്. ഡിആര്‍എസ് വന്നതോടുകൂടി പുജാരയുടെ പഴയ തന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ക്രീസില്‍ നിന്ന് കയറി കളിച്ചിട്ട് കാര്യമില്ല
പുജാരയുടെ ഫുട്‌സ്റ്റെപ്പിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നു. സ്പിന്നിനെ നേരിടാന്‍ താരത്തിന് ധൈര്യമില്ല. അതുകൊണ്ട് ക്രീസില്‍ നിന്ന് കയറി കളിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. പാഡിന് പിന്നിലാണ് പുജാര ബാറ്റ് വെക്കുന്നത്.
ഇത് മൂലം വേഗത്തില്‍ ബാറ്റെടുത്ത് കളിക്കാന്‍ ഇപ്പോള്‍ താരം പ്രയാസപ്പെടുന്നു. ഈ ശൈലികൊണ്ട് പുജാരക്ക് അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നതാന്‍ ലിയോണെപ്പോലെ അനുഭവസമ്പന്നനായ സ്പിന്നറോട് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ലിയോണിന്റെ വേട്ടമൃഗം
നതാന്‍ ലിയോണിന്റെ വേട്ടമൃഗമാണ് ചേതേശ്വര്‍ പുജാരയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കണക്കുകളും ഇത് ശരിവെക്കുന്നു. നതാന്‍ ലിയോണ്‍ കൂടുതല്‍ തവണ പുറത്താക്കിയ ബാറ്റ്‌സ്മാനെന്ന നാണക്കേടിലേക്ക് പുജാരയെത്തിയിരിക്കുകയാണ്. ഇത് 11ാം തവണയാണ് പുജാരയെ ലിയോണ്‍ പുറത്താക്കുന്നത്.
നേരത്തെ അജിന്‍ക്യ രഹാനെയും പുജാരയും 10 തവണ വീതം ലിയോണിന് മുന്നില്‍ കീഴടങ്ങി നാണക്കേടിന്റെ റെക്കോഡ് പങ്കിടുകയായിരുന്നു. ഇപ്പോള്‍ പുജാര ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വിശ്വസ്തനെന്ന് പറയുമ്പോഴും പുജാരയുടെ സമീപകാല കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

പുജാരക്ക് പകരക്കാരനെ കണ്ടെത്തണം
ചേതേശ്വര്‍ പുജാരക്ക് പകരക്കാരനെ ഇന്ത്യ കണ്ടത്തേണ്ട സമയമായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പുജാരക്ക് നിലവിലെ പ്രകടനത്തിന്റെ കരുത്തില്‍ അധികനാള്‍ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തന്നെ പുജാരയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തണമെന്നാണ് ആരാധകര്‍ പറയുന്നത്.
ശ്രേയസ് അയ്യരെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്ന് സര്‍ഫറാസ് ഖാനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്. നിലവില്‍ പുജാര അഞ്ചാം നമ്പറിലാണ് കളിക്കുന്നത്. കെ എല്‍ രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി ശുബ്മാന്‍ ഗില്ലിനെ കൊണ്ടുവരണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications