സച്ചിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു! പക്ഷെ പ്രതികരിച്ച രീതി അത്ഭുതപ്പെടുത്തും- നാല് സംഭവങ്ങള്‍

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളത്തിനകത്ത് നേടിയ റെക്കോഡുകള്‍ കൊണ്ട് മാത്രമല്ല പുറത്തെ പെരുമാറ്റംകൊണ്ടും സച്ചിന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവുന്നു. അതുകൊണ്ടാണ് സച്ചിനെ ക്രിക്കറ്റിന്റെ ദൈവമെന്ന് വിളിക്കുന്നതും.
സച്ചിന്‍ ചെയ്യുന്ന പലതും മറ്റ് പലതാരങ്ങള്‍ക്കും ചെയ്യാനായേക്കും. എന്നാല്‍ സച്ചിന്‍ ചെയ്യുമ്പോള്‍ അതിനൊരു സവിശേഷത വരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങി റെക്കോഡുകള്‍ വാരിക്കൂട്ടുമ്പോഴും തലക്കനമില്ലാത്ത താരമായി തുടരാന്‍ സച്ചിനായി.
സച്ചിനെ എല്ലാവരും ആരാധിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ പെരുമാറ്റംകൊണ്ടാണെന്ന് പറയാം. എതിര്‍ ടീമിന്റെ താരങ്ങളുടെ പ്രകോപനങ്ങള്‍ക്ക് മുന്നില്‍ സച്ചിന്‍ പുഞ്ചിരിയോടെ നിന്ന സംഭവങ്ങള്‍ നിരവധി. എന്നാല്‍ മനുഷ്യരായ ആരാണെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചുപോകുന്ന സംഭവങ്ങള്‍ സച്ചിന്റെ കരിയറിലുണ്ടായിട്ടുണ്ട്.
എന്നാല്‍ അവിടെയും വ്യത്യസ്തനായി സച്ചിന്‍ എല്ലാവരെയും ഞെട്ടിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ സച്ചിന്‍ തന്റെ പ്രതികരണങ്ങളിലൂടെ ഞെട്ടിച്ച നാല് സംഭവങ്ങളിതാ.

റിക്കി പോണ്ടിങ്ങിനെ പുഞ്ചിരികൊണ്ട് നേരിട്ടു
2006ലെ ഡിഎല്‍എഫ് കപ്പിനിടെയാണ് ഈ സംഭവം. ഗ്ലെന്‍ മഗ്രാത്തിന്റെ പന്ത് സച്ചിന്റെ തോളത്ത് തട്ടി വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ കൈയില്‍. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഉടനടി ഔട്ടും വിളിച്ചു. സച്ചിന്റെ ബാറ്റിന്റെ ഏഴയലത്ത് പോലും പന്തുണ്ടായിരുന്നില്ല.
എന്നിട്ടും അപംയര്‍ ഔട്ട് വിളിച്ചപ്പോള്‍ കൂടുതലൊന്നും പറയാതെ സച്ചിന്‍ ക്രീസ് വിട്ടു. എന്നാല്‍ തെറ്റ് മനസിലായ അംപയര്‍ സച്ചിനെ തിരിച്ചുവിളിച്ചപ്പോള്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ഇതിനെ ചോദ്യം ചെയ്യുകയും സച്ചിനോട് ക്ഷോഭിക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയത്ത് യാതൊരുവിധത്തിലും നിയന്ത്രണം വിടാതെ പിടിച്ചുനിന്ന സച്ചിന്‍ പുഞ്ചിരിയോടെയാണ് പോണ്ടിങ്ങിനെ നേരിട്ടത്. വലിയൊരു വാക്കുതര്‍ക്കത്തിലേക്ക് നീങ്ങേണ്ട സംഭവമാണ് സച്ചിന്‍ പുഞ്ചിരിയോടെ നേരിട്ടത്.
Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

ലക്ഷ്മണോട് പൊട്ടിത്തെറിച്ച് സച്ചിന്‍
1998ലെ കൊക്ക കോളോ കപ്പിലാണ് സച്ചിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു സംഭവമുണ്ടായത്. വിവിഎസ് ലക്ഷ്മണ്‍ റണ്‍സിനായി ഓടാതിരുന്നതാണ് സച്ചിനെ പ്രകോപിപ്പത്. ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇത്.
131 പന്തില്‍ 143 റണ്‍സുമായി സച്ചിന്‍ നിറഞ്ഞാടിയ ഈ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെത്തന്നെ മികച്ച പ്രകടനങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മത്സരത്തിന്റെ 41ാം ഓവറിലാണ് സച്ചിന്‍ ലക്ഷ്മണിനോട് കയര്‍ത്തത്.
സച്ചിന്‍ സിംഗിളിനായി ഓടി പകുതിയെത്തിയെങ്കിലും ലക്ഷ്മണ്‍ ഓടാന്‍ തയ്യാറായില്ല. ഇതാണ് സച്ചിനെ പ്രകോപിപ്പിച്ചത്. സച്ചിന്‍ കളത്തില്‍ രോഷം പ്രകടിപ്പിച്ച അപൂര്‍വ്വ സംഭവങ്ങളിലൊന്നായിരുന്നു ഇത്.

ഇരട്ട സെഞ്ച്വറി നിഷേധിച്ച് ദ്രാവിഡ്
2004ലെ ഇന്ത്യ-പാകിസ്താന്‍ ടെസ്റ്റ് അത്ര പെട്ടെന്ന് സച്ചിന്‍ ആരാധകര്‍ മറിക്കില്ല. 194 റണ്‍സുമായി സച്ചിന്‍ ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കെ നായകനായ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിക്കുകയായിരുന്നു. അന്ന് വലിയ വിമര്‍ശനമാണ് ദ്രാവിഡിനെതിരേ ഉയര്‍ന്നത്.
എന്നാല്‍ സച്ചിന്‍ ശാന്തനായി യാതൊന്നും പ്രതികരിക്കാതെയാണ് അന്ന് ക്രീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സച്ചിന്റെ തന്റെ ആത്മകഥയില്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്നു. ഇത് മൈതാനത്തെ തന്റെ പ്രവര്‍ത്തികളെ ബാധിക്കില്ലെന്നാണ് സച്ചിന്‍ ദ്രാവിഡിനോട് പറഞ്ഞത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നായകനെതിരേ വിമര്‍ശനം ഉന്നയിക്കാനും വലിയ വിവാദം സൃഷ്ടിക്കാനും സാധ്യതകളേറെ.
Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ഗാംഗുലിയോട് കയര്‍ത്ത് സച്ചിന്‍
ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ 81 ന് ഓള്‍ഔട്ടായപ്പോള്‍ സച്ചിന്‍ കരഞ്ഞുവെന്ന് ഗാംഗുലി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ആ സമയത്ത് സച്ചിന്‍ തന്നോട് പൊട്ടിത്തെറിക്കുകയും വളരെ ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്‌തെന്നും ഗാംഗുലി അന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അധികമാര്‍ക്കും അറിയാത്ത സംഭവമാണ്. അന്ന് ഗാംഗുലി തുറന്ന് പറഞ്ഞതിനാലാണ് ഇത് ആരാധകര്‍ അറിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications