For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

ഇന്ത്യ ഹര്‍മന്‍പ്രീത് കൗറിലൂടെയും (52) ജെമീമ റോഡ്രിഗസിലൂടെയും (43) തിരിച്ചടിച്ചെങ്കിലും പൊരുതി തോല്‍ക്കേണ്ടി വന്നു

1

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യ സെമിയില്‍ പുറത്ത്. കരുത്തരായ ഓസ്‌ട്രേലിയയോട് സെമിയില്‍ അഞ്ച് റണ്‍സിന് തോറ്റാണ് ഇന്ത്യയുടെ മടക്കം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാനായത്.

ഓസ്‌ട്രേലിയക്കായി ബെത്ത് മൂണിയും (54) മെഗ് ലാനിങ്ങും (49) തിളങ്ങിയപ്പോള്‍ ഇന്ത്യ ഹര്‍മന്‍പ്രീത് കൗറിലൂടെയും (52) ജെമീമ റോഡ്രിഗസിലൂടെയും (43) തിരിച്ചടിച്ചെങ്കിലും പൊരുതി തോല്‍ക്കേണ്ടി വന്നു. ഇന്ത്യയുടെ വീണ്ടും അന്തകരായി ഓസീസ് നിര മാറുന്നതാണ് കണ്ടത്.

മിന്നിച്ച് തുടങ്ങി ഓസീസ്

മിന്നിച്ച് തുടങ്ങി ഓസീസ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അലിസ ഹീലിയും (25) ബെത്ത് മൂണിയും (54) ചേര്‍ന്ന് നല്‍കിയത്. 26 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം നേടിയ ഹീലിയെ രാധാ യാദവ് പുറത്താക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സുണ്ടായിരുന്നു.

മികച്ച തുടക്കത്തെ മുതലാക്കാന്‍ പിന്നാലെയെത്തിയവര്‍ക്കും സാധിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ മൂണി ഫിഫ്റ്റി നേടിയാണ് മടങ്ങിയത്.

37 പന്തില്‍ 7 ഫോറും 1 സിക്‌സുമാണ് മൂണി നേടിയത്. 145.94 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ശിഖ പാണ്ഡെയാണ് മൂണിയെ പുറത്താക്കിയത്.

Also Read: സച്ചിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു! പക്ഷെ പ്രതികരിച്ച രീതി അത്ഭുതപ്പെടുത്തും- നാല് സംഭവങ്ങള്‍

മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റന്‍

മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റന്‍

ഓസ്‌ട്രേലിയന്‍ ക്യാപ്്റ്റന്‍ മെഗ് ലാനിങ് ഗംഭീര ഇന്നിങ്‌സുമായി മുന്നില്‍ നിന്ന് നയിച്ചു. 34 പന്ത് നേരിട്ട് നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സുമായി ലാനിങ് പുറത്താവാതെ നിന്നു. 144.11 സ്‌ട്രൈക്കറേറ്റിലായിരുന്നു. വിക്കറ്റ് പോവാതെ കാത്തെങ്കിലും ഒരു റണ്‍സകലെ താരത്തിന് ഫിഫ്റ്റി നഷ്ടമായി.

ആഷ്‌ളി ഗാര്‍ഡ്‌നറുടെ വെടിക്കെട്ട് ബാറ്റിങ്ങും ഓസീസിന് കരുത്തേകി. 18 പന്തില്‍ 5 ബൗണ്ടറിയടക്കം 31 റണ്‍സാണ് ആഷ്‌ളി നേടിയത്. 172.22 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഗ്രേസ് ഹാരിസ് (4 പന്തില്‍ 7) പെട്ടെന്ന് മടങ്ങി. എല്ലിസി പെറി (2) പുറത്താവാതെ നിന്നു.

ബൗളിങ്ങില്‍ ഇന്ത്യ ശരാശരി

ബൗളിങ്ങില്‍ ഇന്ത്യ ശരാശരി

ശിഖ പാണ്ഡെ നാല് ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും 32 റണ്‍സ് വിട്ടുകൊടുത്തു. ദീപ്തി ശര്‍മ 30 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. രാധാ യാദവ് 35 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം നിലവാരം കാട്ടാതെ വന്നതോടെ ഓസീസ് അത് കൃത്യമായി മുതലാക്കുകയും ചെയ്തു.

Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

ഇന്ത്യയുടെ തുടക്കം പിഴച്ചു

ഇന്ത്യയുടെ തുടക്കം പിഴച്ചു

173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഷഫാലി വര്‍മയെ (6 പന്തില്‍ 9) ഇന്ത്യക്ക് നഷ്ടമായി. തുടര്‍ച്ചയായി രണ്ട് ഫിഫ്റ്റിയോടെ എത്തിയ സ്മൃതി മന്ദാനക്കും കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് പന്തില്‍ 2 റണ്‍സുമായി മന്ദാന മടങ്ങിയതോടെ 15 റണ്‍സിനിടെ ഇന്ത്യക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.

യാസ്തിക ഭാട്ടിയ (4) റണ്ണൗട്ടായതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. എന്നാല്‍ നാലാം വിക്കറ്റിലൊത്തുകൂടിയ ജെമീമ റോഡ്രിഗസ്-ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 69 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

ജെമീമയുടെ വെടിക്കെട്ട്

ജെമീമയുടെ വെടിക്കെട്ട്

24 പന്തില്‍ 43 റണ്‍സുമായാണ് ജമീമ വെടിക്കെട്ട് കാഴ്ചവെച്ചത്. 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. ഡാര്‍സി ബ്രൗണ്‍ ജെമീമയും പുറത്താക്കിയെങ്കിലും ഒരു വശത്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്‍സുയര്‍ത്തി.

34 പന്തില്‍ 6 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സില്‍ നില്‍ക്കവെ ഹര്‍മന്‍ റണ്ണൗട്ടായി മടങ്ങി. മത്സരത്തില്‍ വലിയ വഴിത്തിരിവായ പുറത്താകലാണിത്. റിച്ചാ ഘോഷും (17 പന്തില്‍ 14) പുറത്തായതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു.

വാലറ്റത്തിനും അത്ഭുതം സൃഷ്ടിക്കാനാവാതെ പോയതോടെ ഇന്ത്യക്ക് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് മടങ്ങേണ്ടി വന്നു.

Story first published: Thursday, February 23, 2023, 21:56 [IST]
Other articles published on Feb 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+