വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

മുംബൈ: ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ദീപക് ചഹാര്‍. ഐപിഎല്ലിലൂടെ മികവ് കാട്ടി വളര്‍ന്ന ദീപക് ഇന്ത്യയുടെ പരിമിത ഓവറിലെ പ്രധാന താരങ്ങളിലൊരാളാണ്. നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ബൗളറെന്ന നിലയിലാണ് ദീപക്കിന് കൂടുതല്‍ അംഗീകാരം ലഭിച്ചത്.
സിഎസ്‌കെയില്‍ ധോണിയുടെ വിശ്വസ്തനായ ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. ഇന്ത്യക്കായി ഒരു തവണ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വിജയം നേടിക്കൊടുക്കാനും ദീപക്കിന് സാധിച്ചിട്ടുണ്ട്. ഏറെ നാളുകളായി പരിക്കേറ്റ് പുറത്താണ് ദീപക്കുള്ളത്.
ഐപിഎല്‍ 16ാം സീസണിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മികവ് കാട്ടിയാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കടക്കം വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് ദീപക്കെന്ന് പറയാം. ഇപ്പോഴിതാ സ്വയം ഹര്‍ദിക് പാണ്ഡ്യയോട് താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദീപക് ചഹാര്‍.
തനിക്ക് ഹര്‍ദിക്കിനെപ്പോലെ നന്നായി പന്തെറിയാനും സ്വിങ് ചെയ്യിക്കാനും ബാറ്റിങ് നടത്താനും സാധിക്കുമെന്നാണ് ദീപക് അവകാശപ്പെടുന്നത്.

140ന് മുകളില്‍ വേഗത്തില്‍ പന്തെറിയും
എന്റെ പദ്ധതികളില്‍ യാതൊരു മാറ്റവുമില്ല. നേരത്തെ മുതലുള്ള പദ്ധതി ഇപ്പോഴും തുടര്‍ന്ന് പോരുന്നു. സംസ്ഥാന ടീമിനുവേണ്ടി കളിച്ച് മികവ് കാട്ടാന്‍ സാധിക്കാതെ പോകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഇന്ത്യക്കായി കളിക്കുമെന്ന് സുഹൃത്തുക്കളോടും സഹതാരങ്ങളോടും പറയുമായിരുന്നു.
140ന് മുകളില്‍ പന്തെറിയാനും സ്വിങ് ചെയ്യാനും എനിക്ക് സാധിക്കുമെന്ന് അറിയാമായിരുന്നു. ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ എനിക്ക് പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് ഞാന്‍ എത്തപ്പെട്ടിരിക്കുകയാണ്.
അന്നത്തെപ്പോലെ തന്നെ 140ന് മുകളില്‍ പന്തെറിയുകയും ഇരു വശത്തേക്കും സ്വിങ് ചെയ്യിക്കുകയും ബാറ്റുകൊണ്ട് തിളങ്ങുകയും ചെയ്യാനാണ് ആഗ്രഹിക്കുന്നത്-ദീപക് ചഹാര്‍ പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങുകയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യേണ്ടത് ദീപക്കിനെ സംബന്ധിച്ച് പ്രധാന കാര്യമാണ്.
Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

ബാറ്റിങ്ങാണ് എന്റെ പ്ലസ് പോയിന്റ്
ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയും ദീപക് പങ്കുവെച്ചു. 'ഇന്ത്യന്‍ ടീമിലിടം നേടാനുള്ള മത്സരം കടുത്തതാണ്. എന്നാല്‍ ബാറ്റിങ് അറിയാവുന്നതാണ് എന്റെ പ്ലസ് പോയിന്റ്. ഞാന്‍ ചെറുപ്പ് മുതല്‍ ബാറ്റ് ചെയ്തിരുന്നു.
എപ്പോഴും ബാറ്റിങ്ങിലും ഞാന്‍ ശ്രദ്ധ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബാറ്റിങ് മികവ് കാട്ടാന്‍ എനിക്ക് അവസരം ലഭിക്കുകകയും ചെയ്തു. വിജയിപ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ എനിക്കതിന് സാധിക്കും. ഹര്‍ദിക് പാണ്ഡ്യയെ നോക്കുക. അവന്‍ വേഗത്തില്‍ പന്തെറിയും സ്വിങ് ചെയ്യിക്കും ബാറ്റും ചെയ്യും.
അവന്റെ സ്ഥാനം ഇതുവരെ മറ്റൊരാള്‍ക്ക് നേടാനായിട്ടില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണവന്‍. ഇത് എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്'-ദീപക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഭാവി നായകനെന്ന നിലയില്‍ പരിഗണിക്കുന്ന താരമാണ് ഹര്‍ദിക്.

ദീപക്കിന്റെ കരിയര്‍
ഇന്ത്യക്കായി 13 ഏകദിനത്തില്‍ നിന്ന് 203 റണ്‍സും 16 വിക്കറ്റും 24 ടി20യില്‍ നിന്ന് 53 റണ്‍സും 29 വിക്കറ്റുമാണ് താരം നേടിയത്. 63 ഐപിഎല്ലില്‍ നിന്നായി 79 റണ്‍സും 59 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ ദീപക് മിടുക്കനാണ്.
ടി20യിലാണ് ഇന്ത്യ കൂടുതലും ദീപക്കിനെ പരിഗണിച്ചത്. മികച്ച സ്വിങ്ങിലൂടെ തുടക്കത്തിലേ ഇന്ത്യക്ക് വിക്കറ്റ് നേടിക്കൊടുക്കാന്‍ ദിപക്കിനാവുമെങ്കിലും ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയായ ബൗളറാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ദീപക് ചഹാര്‍ കാഴ്ചവെക്കേണ്ടതായുണ്ട്.
Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

ഹര്‍ദിക്കിന്റെ ബാക്കപ്പാര്?
ഇന്ത്യ നിലവില്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്നു. ഹര്‍ദിക്കിന് പരിക്കേറ്റാല്‍ പകരമാരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യ നിലവില്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഏകദിനത്തില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കുന്നുണ്ട്.
എന്നാല്‍ ശര്‍ദുലിനെ ഹര്‍ദിക്കിന്റെ ഉത്തമ പകരക്കാരനെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ദീപക്കിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications