ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. ഇതിലുപരിയായി വിക്കറ്റ് കീപ്പറായും ഫിനിഷറായും തന്റേതായ സ്ഥാനവും അദ്ദേഹം നേടിയെടുത്തു.
നീളന്‍ മുടിയുമായി ലോക ക്രിക്കറ്റിലേക്കെത്തി ആരാധകരുടെ മനസ് കവര്‍ന്ന ധോണി പിന്നീട് പിന്തുടര്‍ന്ന സ്റ്റൈലുകളെല്ലാം ആരാധകരുടെ ഹൃദയം കീഴടക്കുന്നതായിരുന്നു. ധോണിയുടെ വളര്‍ച്ചയോടൊപ്പം അദ്ദേഹത്തിന്റെ ആരാധക പിന്തുണയും ഉയര്‍ന്നു.
നിരവധി ആരാധികമാരെ സൃഷ്ടിക്കാനും ധോണിക്കായി. ഇതോടെ ഗോസിപ്പ് കോളങ്ങളിലും ധോണി സജീവ സാന്നിധ്യമായി. പല പ്രമുഖ താരങ്ങളും ധോണിയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മോഡലും അഭിനേത്രിയുമായ റായ് ലക്ഷ്മിയുമായുള്ള ധോണിയുടെ പ്രണയമായിരുന്നു.
സിഎസ്‌കെയില്‍ ആയിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും ധോണി അംഗീകരിച്ചുമില്ല. പിന്നീട് ധോണി സാക്ഷി മാലിക്കിനെ വിവാഹം ചെയ്യുകയും ചെയ്തു.
ഒരിക്കല്‍ ധോണിയുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മി മനസ് തുറന്നിരുന്നു. ഇന്നും മറക്കാത്ത ഉണങ്ങാത്ത മുറിവാണ് ആ പ്രണയമെന്നാണ് സാക്ഷി പറഞ്ഞത്.

ഉണങ്ങാത്ത മുറിവ്
ധോണിയുമായുള്ള എന്റെ പ്രണയം ഇന്നും ഉണങ്ങാത്ത മുറിവാണ്. അതൊരിക്കലും മായ്ക്കാന്‍ സാധിക്കുന്നതല്ല എന്നാണ് റായ് ലക്ഷ്മി പറഞ്ഞത്. അതിന് മുമ്പ് ധോണിയെ പ്രശംസിച്ച് റായ് ലക്ഷ്മി സംസാരിച്ചിരുന്നു.
ഏതൊരു പെണ്‍കുട്ടിയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് ധോണിയെന്നും എല്ലാത്തരത്തിലും ധോണി ഏറ്റവും മികച്ചവനാണെന്നും താരം പറഞ്ഞിരുന്നു.
2008-2009ലെ ഐപിഎല്ലിലൂടെയാണ് ഇരുവരുടെയും പ്രണയ ബന്ധം ഉണ്ടാവുന്നത്. ഐപിഎല്ലിന് ശേഷം താരങ്ങള്‍ക്ക് നടത്തിയിരുന്ന ആഘോഷ പാര്‍ട്ടികളില്‍ ധോണിക്കൊപ്പം റായ് ലക്ഷ്മിയും പങ്കെടുത്തിരുന്നു.
രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ബന്ധത്തെക്കുറിച്ച് ധോണി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

റായ് ലക്ഷ്മിയെ ചതിച്ചതോ?
പ്രണയ ബന്ധത്തില്‍ നിന്ന് ധോണി പിന്മാറിയതാണെന്ന തരത്തിലാണ് റായ് ലക്ഷ്മി പറഞ്ഞത്. ധോണിയോട് കടുത്ത ആരാധനയും ഇഷ്ടവുമാണെന്ന തരത്തിലാണ് റായ് ലക്ഷ്മി പ്രതികരിച്ചത്. എന്നാല്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ധോണി ആഗ്രഹിച്ചില്ല.
ധോണി വിവാഹിതനായെങ്കിലും റായ് ലക്ഷ്മി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇത് ധോണിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിന്റെ നിരാശയാണെന്നും പറയപ്പെടുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ഒട്ടുമിക്ക ഭാഷയിലും ഇതിനോടകം അഭിനയിച്ച റായ് ലക്ഷ്മി ഗ്ലാമറസ് താരമെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

ദീപികയുമായും ഗോസിപ്പ് കോളത്തില്‍
ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളാണ് ദീപിക പദുക്കോണ്‍. ധോണിക്ക് ദീപികയുമായും പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും ഗോസിപ്പ് കോളത്തില്‍ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍ ഇതും ധോണി അംഗീകരിച്ചിരുന്നില്ല.
പിന്നീടാണ് ധോണി ഹോട്ടല്‍ റിസപ്ഷനിസ്റ്റായ സാക്ഷിയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. സാക്ഷിയെ വിവാഹം കഴിച്ച് നിലവില്‍ റാഞ്ചിയിലാണ് ഇവര്‍ താമസിക്കുന്നത്. സിവയെന്ന് പേരിട്ടിരിക്കുന്ന മകളും ഇരുവര്‍ക്കുമുണ്ട്.

ധോണിയുടെ സന്തുഷ്ട കുടുംബം
2020 ആഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇപ്പോള്‍ കൃഷിയിലാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ഈ വര്‍ഷത്തോടെ അദ്ദേഹം ഐപിഎല്ലില്‍ നിന്നും വിരമിക്കും. കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ തിരക്കുകള്‍ക്കിടയിലും ധോണി സമയം കണ്ടെത്താറുണ്ട്.
കുടുംബത്തോടൊപ്പം ചെയ്ത യാത്രകളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കിടാറുമുണ്ട്. എന്നാല്‍ മറ്റ് താരങ്ങളെപ്പോലെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സജീവമായിട്ടുള്ള താരമല്ല ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications