IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് വലിയ സ്ഥാനമില്ലെങ്കിലും രാജസ്ഥാനെ സംബന്ധിച്ച് സഞ്ജു നട്ടെല്ലാണ്.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ചിരുന്നു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനായി സഞ്ജു വളര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരം സ്ഥാനം നേടാനായിട്ടില്ല.
സഞ്ജുവിന്റെ പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത് താരത്തിന്റെ സ്ഥിരതയില്ലായ്മയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുവനെന്ന് പറയുമ്പോഴും സഞ്ജുവിന് തുടര്‍ച്ചയായി ഈ മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് സഞ്ജു.
2013ല്‍ ഐപിഎല്ലിലേക്കെത്തിയ സഞ്ജു ഇതുവരെ രാജസ്ഥാന്‍ റോയല്‍സിനായും ഡല്‍ഹി ക്യാപിറ്റല്‍സിനായുമാണ് കളിച്ചിട്ടുള്ളത്. വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന്റെ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

പഞ്ചാബിനെതിരേ 119 റണ്‍സ്
സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് 2021 സീസണിലാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിന്റെ ഈ പ്രകടനം. മത്സരം രാജസ്ഥാന്‍ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം കൈയടി നേടി.
63 പന്തില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു താരം തകര്‍ത്താടിയത്. 188.88 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും സഞ്ജുവിനുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 222 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ രാജസ്ഥാന് നേടാനായത് 217 റണ്‍സാണ്. നാല് റണ്‍സിന് തോല്‍ക്കേണ്ടി വന്നു.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

ഹൈദരാബാദിനെതിരേ 102* റണ്‍സ്
2019 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് സഞ്ജുവിന്റെ രണ്ടാമത്തെ മികച്ച പ്രകടനം. പുറത്താവാതെ 102 റണ്‍സാണ് സഞ്ജു നേടിയത്. 55 പന്തുകള്‍ നേരിട്ടാണ് സഞ്ജു പുറത്താവാതെ നിന്നത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു കസറിയത്. 185.45 ആയിരുന്നു സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ്.
ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട ബൗളിങ് നിരയ്‌ക്കെതിരെയാണ് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ സഞ്ജുവിന്റെ മികവില്‍ 198 റണ്‍സ് നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് ബാക്കിയാക്കി ഹൈദരാബാദ് മത്സരം ജയിച്ചു.

പൂനെക്കെതിരേ 102 റണ്‍സ്
2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി സഞ്ജു നേടിയ 102 റണ്‍സാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയാണ് സഞ്ജുവിന്റെ വെടിക്കെട്ട്. 63 പന്തുകള്‍ നേരിട്ടാണ് സഞ്ജുവിന്റെ പ്രകടനം. 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു തല്ലിത്തകര്‍ത്തത്. 161.90 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജു തല്ലിത്തകര്‍ത്തത്.
മൂന്നാം നമ്പറിലിറങ്ങിയാണ് സഞ്ജുവിന്റെ ഈ പ്രകടനം. സഞ്ജു സെഞ്ച്വറി നേടിയ മത്സരത്തില്‍ ജയം കണ്ടത് ഈ മത്സരത്തില്‍ മാത്രമാണ്. സഞ്ജുവിന്റെ മികവില്‍ ഡല്‍ഹി 205 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ പൂനെ 108 റണ്‍സില്‍ ഓള്‍ഔട്ടായി.

ആര്‍സിബിക്കെതിരേ 92
2018 സീസണില്‍ ആര്‍സിബിക്കെതിരേ സഞ്ജു നേടിയ 92 റണ്‍സാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 45 പന്തില്‍ 2 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് മികവ് കാട്ടിയത്. 204.44 സ്‌ട്രൈക്കറേറ്റിലാണ് സഞ്ജു മിന്നിച്ചത്.
രാജസ്ഥാന്‍ സഞ്ജുവിന്റെ മികവില്‍ 218 റണ്‍സ് വിജയലക്ഷ്യം ആര്‍സിബിക്ക് മുന്നില്‍ വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിയുടെ പോരാട്ടം 19 റണ്‍സകലെ അവസാനിച്ചു.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

മുംബൈക്കെതിരേ 52 റണ്‍സ്
2018 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സഞ്ജു സാംസണിന്റെ പ്രകടനമാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 39 പന്തില്‍ 52 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മാച്ച് വിന്നിങ് ഇന്നിങ്‌സ് എന്ന നിലയിലാണ് ഈ പ്രകടനം ശ്രദ്ധിക്കപ്പെടുന്നത്.
മുംബൈ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. രണ്ട് പന്ത് ശേഷിക്കെ ഈ മത്സരം രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് വിജയിച്ചു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications