For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുടെ അര്‍ഹിച്ച സെഞ്ച്വറിയാണ് ശ്രീലങ്ക മനപ്പൂര്‍വ്വം നിഷേധിച്ചത്

1

മുംബൈ: ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തി ഈ വിശേഷണം ക്രിക്കറ്റിന് ചാര്‍ത്തപ്പെട്ടപ്പോഴും ചിലപ്പോഴെങ്കിലും ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറുണ്ട്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി തവണ ചതി പ്രയോഗങ്ങള്‍ നടന്നിട്ടുണ്ടെന്നത് കാണാനാവും. പന്ത് ചുരണ്ടല്‍ മുതല്‍ അര്‍ഹിച്ച നേട്ടം അനുവദിക്കാതെ മനപ്പൂര്‍വ്വം വഞ്ചിച്ചതടക്കം ഇത്തരം നിരവധി സംഭവങ്ങള്‍ ക്രിക്കറ്റില്‍ സംഭവിച്ചിട്ടുള്ളതായി കാണാനാവും.

ഇത്തരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാണ് വീരേന്ദര്‍ സെവാഗിനോട് ശ്രീലങ്ക ചെയ്ത ചതി. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുടെ അര്‍ഹിച്ച സെഞ്ച്വറിയാണ് ശ്രീലങ്ക മനപ്പൂര്‍വ്വം നിഷേധിച്ചത്. സെവാഗ് 99ല്‍ സിക്‌സര്‍ പറത്തിയിട്ടും സെഞ്ച്വറി നേടാനായില്ല.

അന്നത്തെ ഏകദിനത്തിലെ സംഭവം ഇന്നും ക്രിക്കറ്റിലെ ഏറ്റവും വലിയ ചതികളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സെവാഗിന് സെഞ്ച്വറി നിഷേധിക്കപ്പെട്ട സംഭവം ഓര്‍മയുണ്ടോ?

ചതിച്ചത് ലങ്കന്‍ സ്പിന്നര്‍

ചതിച്ചത് ലങ്കന്‍ സ്പിന്നര്‍

2010ല്‍ ദാംബുള്ളയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിലാണ് ഈ സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170ല്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 93 പന്തുകള്‍ ബാക്കിനിര്‍ത്തി 6 വിക്കറ്റിന് വിജയം സ്വന്തമാക്കി. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പതറിയപ്പോള്‍ സെവാഗ് ഒരുവശത്ത് തല്ലിത്തകര്‍ത്തു.

100 പന്തില്‍ സെവാഗ് 99 റണ്‍സില്‍ നില്‍ക്കവെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്. 11 ഫോറും 2 സിക്‌സും ഉള്‍പ്പെട്ട സെവാഗിന്റെ ഇന്നിങ്‌സില്‍ മൂന്നക്കം കാണാന്‍ വേണ്ടത് വെറും 1 റണ്‍സ്. ജയിക്കാനും സെഞ്ച്വറിക്കും 1 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ശ്രീലങ്കന്‍ സ്പിന്നര്‍ സൂരജ് രന്ദീവിന്റെ ചതി പ്രയോഗം.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

നോബോള്‍ എറിഞ്ഞ് വഞ്ചിച്ചു

നോബോള്‍ എറിഞ്ഞ് വഞ്ചിച്ചു

35ാം ഓവര്‍ എറിയാനെത്തിയ രന്ദീവിന്റെ നാലാം പന്ത് സെവാഗ് സിക്‌സര്‍ പറത്തി. ഇന്ത്യയുടെ വിജയവും സെഞ്ച്വറി നേട്ടവും സെവാഗ് ബാറ്റുയര്‍ത്തി ആഘോഷിക്കവെയാണ് ആ വലിയ ചതി നടന്നത്. രന്ദീവ് എറിഞ്ഞത് നോബോളായിരുന്നു. ആ പന്തിന്റെ വീഡിയോയില്‍ നിന്ന് അത് മനപ്പൂര്‍വ്വം എറിഞ്ഞ നോബോളാണെന്ന് വ്യക്തം.

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് സെവാഗിന് മനസിലായില്ല. പിന്നീടാണ് ഈ ചതി അദ്ദേഹത്തിന് മനസിലായത്. ക്രിക്കറ്റ് നിയമപ്രകാരം ആ നോബോളിന്റെ റണ്‍സാണ് പരിഗണിക്കുക. ഇൗ റണ്‍സുകൊണ്ട് ഇന്ത്യ വിജയിച്ചതിനാല്‍ സെവാഗിന്റെ സെഞ്ച്വറി പരിഗണിക്കാനാവില്ല.

ഇതോടെ അര്‍ഹിച്ച സെഞ്ച്വറി സെവാഗിന് നിഷേധിക്കപ്പെട്ടു. മാന്യമായ രീതിയിലുള്ള പുറത്താക്കല്‍ ആയിരുന്നുവെങ്കില്‍ ഇത് ഉള്‍ക്കൊള്ളാമായിരുന്നുവെങ്കിലും ഇത് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത വലിയ ചതിയായിരുന്നു.

സെവാഗ് അന്ന് പ്രതികരിച്ചത്

സെവാഗ് അന്ന് പ്രതികരിച്ചത്

സെവാഗ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 'ക്രിക്കറ്റില്‍ ഇത് സംഭവിക്കുന്നതാണ്. ഒരു ബാറ്റ്‌സ്മാന്‍ 99ല്‍ നില്‍ക്കവെ സ്‌കോര്‍ തുല്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൗളര്‍ നോബോളോ വൈഡോ എറിയാന്‍ ശ്രമിക്കും.

കാരണം എതിര്‍ ടീം ഒരിക്കലും നമ്മള്‍ സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കില്ല. അവര്‍ അവരുടെ കഴിവിന്റെ പരമാവധി ഇത് തടയാന്‍ ശ്രമിക്കും' എന്നാണ് സെവാഗ് പറഞ്ഞത്. ഈ സംഭവം ശ്രീലങ്കന്‍ ടീമിനെതിരേ വ്യാപക വിമര്‍ശനം ഉയരാന്‍ കാരണമായി. ശ്രീലങ്കയ്ക്ക് വലിയ നാണക്കേടായി ഇത് മാറി.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

സൂരജ് രന്ദീവിന്റെ കരിയറിലും ഇത് തിരിച്ചടിയായി

സൂരജ് രന്ദീവിന്റെ കരിയറിലും ഇത് തിരിച്ചടിയായി

ഈ സംഭവത്തോടെ സൂരജ് രന്ദീവിന്റെ കരിയറിലും വലിയ തിരിച്ചടിയായി. 12 ടെസ്റ്റില്‍ നിന്ന് 43 വിക്കറ്റും 31 ഏകദിനത്തില്‍ നിന്ന് 36 വിക്കറ്റും 7 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് രന്ദീവിന് നേടാനായത്. ഈ സംഭവത്തോടെ അദ്ദേഹം കരിയറില്‍ നിന്ന് വളരെയധികം തഴയപ്പെട്ടു.

ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതോടെ ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവറായി രന്ദീവ് ജോലി നോക്കിയതായുള്ള ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം പുറത്തുവന്നിരുന്നു.

Story first published: Monday, February 27, 2023, 12:44 [IST]
Other articles published on Feb 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+