ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് എന്നും വലിയ ആവേശം നല്‍കുന്നതായിരുന്നു. ഒട്ടുമിക്ക തവണയും ഓസ്‌ട്രേലിയയോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഒരു കാലഘട്ടത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിരയായിരുന്നു ഓസീസിന്റേത്.
ബാറ്റിങ്ങില്‍ പോയാല്‍ ബൗളിങ്ങിലും ബൗളിങ്ങില്‍ പോയാല്‍ ഫീല്‍ഡിങ്ങിലും കളി പിടിക്കുന്ന ഓസ്‌ട്രേലിയയെ എല്ലാവര്‍ക്കും ഭയമായിരുന്നുവെന്ന് പറയാം. റിക്കി പോണ്ടിങ് ഓസീസ് നായകനും സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനായുമിരുന്ന സമയത്തെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളെല്ലാം തീപാറുന്നതായിരുന്നു.
വളരെ അപൂര്‍വ്വം മത്സരങ്ങളിലാണ് ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കാനായത്. ആ ജയങ്ങളെല്ലാം ത്രില്ലിങ് ജയങ്ങളുമായിരുന്നു. ഇത്തരത്തില്‍ ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച സൂപ്പര്‍ പോരാട്ടങ്ങളിലൊന്നായിരുന്നു 2007ല്‍ മുംബൈയില്‍ നടന്ന ഏകദിന മത്സരം.
ലോ സ്‌കോര്‍ മത്സരത്തില്‍ വാലറ്റത്തിന്റെ പോരാട്ടമികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മുരളി കാര്‍ത്തികും സഹീര്‍ ഖാനും ഇന്ത്യയുടെ ഹീറോയായി മാറിയ മത്സരം ഓര്‍മയുണ്ടോ?. അറിയാം.

ഇന്ത്യക്ക് മുന്നില്‍ 194 റണ്‍സ് വിജയലക്ഷ്യം
കരുത്തരായ ഓസ്‌ട്രേലിയയെ 193 റണ്‍സില്‍ ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കാത്തിരുന്നത് വലിയ തിരിച്ചടിയായിരുന്നു. പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതുപോലെ മടങ്ങി. സൗരവ് ഗാംഗുലി (0), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (21), ദിനേഷ് കാര്‍ത്തിക് (0), യുവരാജ് സിങ് (15), എംഎസ് ധോണി (5), ഇര്‍ഫാന്‍ പഠാന്‍ (0), ഹര്‍ഭജന്‍ സിങ് (19) എന്നിവര്‍ക്കൊന്നും ഇന്ത്യയുടെ രക്ഷകരാവാനായില്ല.
ഇതില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത് റോബിന്‍ ഉത്തപ്പ (47) മാത്രമാണ്. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഉത്തപ്പ അന്ന് മികവ് കാട്ടിയത്. എന്നാല്‍ വിജയം വരെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനുമായില്ല.
ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ഹര്‍ഭജന്‍ എട്ടാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 143 റണ്‍സ്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 51 റണ്‍സുകൂടി വേണം. ഓസീസ് വിജയം ഉറപ്പിച്ചെങ്കിലും പിന്നീട് നടന്നത് ചരിത്രം.

രക്ഷകരായി സഹീര്‍-മുരളി കൂട്ടുകെട്ട്
ഓസ്‌ട്രേലിയ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്തതാണ് പിന്നീട് അവിടെ നടന്നത്. മുരളി കാര്‍ത്തികും സഹീര്‍ ഖാനും ചേര്‍ന്ന് അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 43 പന്തില്‍ 31 റണ്‍സാണ് സഹീര്‍ ഖാന്‍ നേടിയത്.
മുരളി 34 പന്തില്‍ 21 റണ്‍സുമായി പൊരുതിയതോടെ 24 പന്ത് ശേഷിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ഗംഭീര ജയം. സഹീര്‍ മൂന്ന് ഫോറും 1 സിക്‌സും പറത്തിയപ്പോള്‍ മുരളി മൂന്ന് ബൗണ്ടറിയാണ് നേടിയത്. ഓസീസ് ഒരിക്കലും പ്രതീക്ഷിക്കാത്തതും ഏറ്റവും നാണംകെട്ടതുമായ തോല്‍വികളിലൊന്നായി ഈ മത്സരത്തെ വിശേഷിപ്പിക്കാം.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ബൗളിങ്ങിലും മുരളി ഹീറോ
ഓസ്‌ട്രേലിയയെ 193 എന്ന സ്‌കോറിലേക്കൊതുക്കിയതും മുരളി കാര്‍ത്തികിന്റെ ബൗളിങ് മികവാണ്. 10 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 27 റണ്‍സ് വഴങ്ങിയാണ് മുരളിയുടെ ആറ് വിക്കറ്റ് പ്രകടനം. ആര്‍പി സിങ് രണ്ട് വിക്കറ്റും സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഓസീസ് നിരയില്‍ നായകന്‍ റിക്കി പോണ്ടിങ് (57) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മൈക്കല്‍ ക്ലാര്‍ക്ക് (0), ആദം ഗില്‍ക്രിസ്റ്റ് (19), ബ്രാഡ് ഹോഗ് (16), ആന്‍ഡ്രൂ സൈമണ്‍സ് (0), ബ്രാഡ് ഹാഡിന്‍ (19), ജെയിംസ് ഹോപ്‌സ് (22), ബ്രാഡ് ഹോഗ് (0), ബ്രെറ്റ് ലീ (0) എന്നിവരെല്ലാം ഫ്‌ളോപ്പായി. മിച്ചല്‍ ജോണ്‍സണ്‍ (24*) പുറത്താവാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications