IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ബാറ്റുകൊണ്ട് ഇന്ത്യ ദുരന്തമായ മത്സരത്തിന്റെ മൂന്നാം ദിനം ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 76 റണ്‍സ് മാത്രമാണ് വേണ്ടത്.
10 വിക്കറ്റും മൂന്ന് ദിനവും മുന്നില്‍ നില്‍ക്കവെ സന്ദര്‍ശകരായ ഓസ്‌ട്രേലിയ അനായാസം വിജയത്തിലേക്കെത്തിയേക്കും. ഇന്ത്യ വിജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഓസീസിന്റെ നിലവാരത്തിലേക്കുയര്‍ന്നില്ല.
ബാറ്റുകൊണ്ട് ജഡേജ കാര്യമായൊന്നും ചെയ്തില്ലെങ്കിലും ആദ്യ ഇന്നിങ്‌സില്‍ പന്തുകൊണ്ട് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് ജഡേജയായിരുന്നു. നാല് വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ ജഡേജ നേടിയത്. ഇതോടെ വലിയൊരു നാഴികക്കല്ലിലേക്കും ജഡേജയെത്തിയിരിക്കുകയാണ്.

കപില്‍ ദേവിന്റെ റെക്കോഡിനൊപ്പം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്‍സും നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിലാണ് രവീന്ദ്ര ജഡേജ പേര് ചേര്‍ത്തത്. ഇതിന് മുമ്പ് കപില്‍ ദേവ് മാത്രമാണ് ഈ പട്ടികയില്‍ ഇന്ത്യക്കാരനായി ഉണ്ടായിരുന്നത്. ഇപ്പോഴിതാ ജഡേജയും ഈ പട്ടികയിലേക്കെത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ 189 വിക്കറ്റും ടി20യില്‍ 51 വിക്കറ്റുമാണ് ജഡേജയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 263 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 36.88 ശരാശരിയില്‍ 2619 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. 171 ഏകദിനത്തില്‍ നിന്ന് 2447 റണ്‍സും ടി20യില്‍ 457 റണ്‍സും താരം നേടിയിട്ടുണ്ട്.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

ഇന്ത്യക്കാരില്‍ ഒന്നാമനായി കപില്‍
ഇന്ത്യക്കാരില്‍ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത് കപില്‍ ദേവാണ്. 1983ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് കപില്‍. ടെസ്റ്റില്‍ 434 വിക്കറ്റും ഏകദിനത്തില്‍ 253 വിക്കറ്റും കപില്‍ നേടിയിട്ടുണ്ട്. 131 ടെസ്റ്റില്‍ നിന്നും 255 ഏകദിനത്തില്‍ നിന്നുമായി 687 അന്താരാഷ്ട്ര വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്.
ടെസ്റ്റില്‍ 8 സെഞ്ച്വറി ഉള്‍പ്പെടെ 5248 റണ്‍സും ഏകദിനത്തില്‍ 2783 റണ്‍സുമാണ് കപില്‍ നേടിയത്. ഒരു തവണയാണ് കപിലിന് ഏകദിനത്തില്‍ സെഞ്ച്വറി നേടാനായത്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കപില്‍ ദേവ്. കപിലിനെപ്പോലൊരു ഓള്‍റൗണ്ടറെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചിട്ടില്ലെന്ന് പറയാം.

പട്ടികയില്‍ പ്രമുഖര്‍
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പല പ്രമുഖരും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസാണ് തലപ്പത്ത്. 25534 റണ്‍സും 577 വിക്കറ്റുമാണ് കാലിസ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഷോണ്‍ പൊള്ളോക്ക് 7386 റണ്‍സും 829 വിക്കറ്റും നേടിയപ്പോള്‍ പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍ 7516 റണ്‍സും 544 വിക്കറ്റുമായി ഈ റെക്കോഡ് നേട്ടത്തിലുണ്ട്.
പാകിസ്താന്റെ വസിം അക്രം (6615 റണ്‍സ്. 916 വിക്കറ്റ്), ഷാഹിദ് അഫ്രീദി (11196 റണ്‍സ് 541 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോത്തം (7313 റണ്‍സ് 528 വിക്കറ്റ്), ശ്രീലങ്കയുടെ ചമിന്ദ വാസ് (5114 റണ്‍സ് 755 വിക്കറ്റ്), ന്യൂസീലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറി (6989 റണ്‍സ് 667 വിക്കറ്റ്), ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ (13445 റണ്‍സ് 653 വിക്കറ്റ്) എന്നിവരും ഈ റെക്കോഡില്‍ പേര് ചേര്‍ത്തവരാണ്.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

ഇന്‍ഡോറില്‍ ഇന്ത്യ തോല്‍വിയിലേക്ക്
മൂന്നാം ടെസ്റ്റിലും ജയിച്ച് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. എന്നാല്‍ വലിയ തിരിച്ചടിയാണ് ഇന്‍ഡോറില്‍ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 ന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 197 റണ്‍സടിച്ചു.
88 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 163 റണ്‍സിനാണ് പുറത്തായത്. 76 റണ്‍സ് മാത്രമാണ് ഓസീസിന് മുന്നിലുള്ള വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ അതിഗംഭീര പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം ഓസീസ് അനായാസ ജയം നേടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications