For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഒമ്പത് വിക്കറ്റിന് തോറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഒമ്പത് വിക്കറ്റിന് തോറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഗംഭീര ജയം നേടിയ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.

ഇതോടെ നാല് മത്സര പരമ്പരയില്‍ 2-1 എന്ന നിലയിലേക്കെത്തിയിരിക്കുകയാണ്. നാലാം ടെസ്റ്റില്‍ ജയിക്കാനാവാത്ത പക്ഷം ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടുക കടുപ്പമായി മാറും. അഹമ്മദാബാദിലാണ് നാലാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്.

സ്പിന്‍ സൗഹൃദ പിച്ചായിരിക്കും ഇന്ത്യ അഹമ്മദാബാദിലും ഒരുക്കുകയെന്നുറപ്പ്. എന്നാല്‍ ഇന്‍ഡോറിലെപ്പോലെ നിലവാരമില്ലാത്ത പിച്ചായി മാറുമോയെന്നത് കണ്ടറിയണം. എന്തായാലും നാലാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.

ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റം അനിവാര്യമാണ്. എവിടെയാവും ഇന്ത്യ മാറ്റം വരുത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങളെക്കുറിച്ചറിയാം.

ഭരത്തിന് പകരം ഇഷാനെത്തണം

ഭരത്തിന് പകരം ഇഷാനെത്തണം

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചത് കെ എസ് ഭരത്തിനെയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡുള്ള ഭരത്തിന് പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങാനായില്ല. തൊട്ടതെല്ലാം പിഴച്ചുവെന്ന് തന്നെ പറയാം.

മൂന്ന് മത്സരത്തിലും ഫ്‌ളോപ്പായതോടെ ഭരത്തിന് പകരക്കാരനെ ഇറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. നാലാം ടെസ്റ്റില്‍ ഇന്ത്യ ഭരത്തിനെ പുറത്തിരുത്തി പകരം ഇഷാന്‍ കിഷനെ കീപ്പര്‍ സ്ഥാനത്തേക്കെത്തിച്ചേക്കും.

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്ലാത്തതിനാല്‍ രവീന്ദ്ര ജഡേജയെ ഇറക്കിയാണ് ഇന്ത്യ പരീക്ഷണം നടത്തുന്നത്. ഇത് പാളുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെയും ആവിശ്യമാണ്.

അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ നാലാം ടെസ്റ്റില്‍ ഇഷാനെ പരിഗണിച്ചേക്കും. വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ള താരമാണ് ഇഷാനെങ്കിലും സ്ഥിരതയും സമീപകാല ഫോമും പ്രശ്‌നമാണ്. എങ്കിലും അഹമ്മദാബാദില്‍ ഇഷാന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

സിറാജിന് പകരം ഷമി

സിറാജിന് പകരം ഷമി

ഇന്ത്യയുടെ പേസ് നിരയില്‍ ഒരു മാറ്റത്തിനുള്ള സാധ്യതയുണ്ട്. മുഹമ്മദ് സിറാജ് മികവുള്ള താരമാണെങ്കിലും ഇന്ത്യ അഹമ്മദാബാദില്‍ വിശ്രമം അനുവദിച്ചേക്കും. ഇന്‍ഡോറില്‍ സിറാജിന് പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ആദ്യ ഇന്നിങ്‌സില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ സിറാജിന് രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ് ലഭിച്ചില്ല. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച് ഉമേഷ് യാദവിനെ കളിപ്പിച്ചിരുന്നു. ഉമേഷ് ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. കൂടാതെ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ ഉമേഷിനാവും.

ഈ സാഹചര്യത്തില്‍ ഇന്ത്യ സിറാജിനെ പുറത്തിരുത്തി ബാറ്റുകൊണ്ട് അല്‍പ്പം കൂടി മുന്നിട്ട് നില്‍ക്കുന്ന മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും ഫൈനല്‍ ടെസ്റ്റില്‍ അവസരം കൊടുക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

രാഹുല്‍ തിരിച്ചെത്തുമോ?

രാഹുല്‍ തിരിച്ചെത്തുമോ?

നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ഗില്ലിനെ മറികടന്ന് രാഹുല്‍ നാലാം ടെസ്റ്റ് കളിച്ചേക്കും. ആദ്യ രണ്ട് ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് രാഹുലിനെ പുറത്തിരുത്തിയത്.

മൂന്നാം ടെസ്റ്റില്‍ രാഹുലിന്റെ പകരക്കാരനായെത്തിയ ശുബ്മാന്‍ ഗില്ലിനും വലിയൊരു പ്രകടനം നടത്താനായില്ല. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. രാഹുല്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷവും നെറ്റ്‌സ് പരിശീലനം തുടര്‍ന്നിരുന്നു.

ഇത് രാഹുലിന്റെ തിരിച്ചുവരവ് സൂചന നല്‍കുന്നു. എന്നാല്‍ അഹമ്മദാബാദില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗില്‍. അതുകൊണ്ട് തന്നെ എങ്ങനെയാവും ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുകയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, March 3, 2023, 15:56 [IST]
Other articles published on Mar 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+