For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

2000ലെ അണ്ടര്‍ 19 ലോകകപ്പില്‍ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം

1

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളാണ് എംഎസ് ധോണിയും യുവരാജ് സിങ്ങും. രണ്ട് പേരും ഇന്ത്യയുടെ ഹീറോകളായിരുന്നുവെന്ന് പറയാം. ധോണി ഇന്ത്യയുടെ ഇതിഹാസ നായകനാണ്.

2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചു. വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ധോണി ശ്രദ്ധേയ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

അതേ സമയം ഇന്ത്യ 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയപ്പോള്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. ഓള്‍റൗണ്ടറെന്ന നിലയിലാണ് യുവി കൈയടി നേടിയത്.

ഇന്ത്യന്‍ ആരാധകരുടെ മനസില്‍ വലിയ സ്ഥാനമുള്ളവരാണ് രണ്ട് പേരും. എന്നാല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ യുവരാജ് കാരണം ധോണിക്ക് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. 2000ലെ ലോകകപ്പിന്റെ സമയത്തായിരുന്നു ഇത്. ഈ സംഭവത്തെക്കുറിച്ചറിയാം.

യുവിയുടെ ട്രിപ്പിള്‍ സെഞ്ച്വറി ധോണിയെ ചതിച്ചു

യുവിയുടെ ട്രിപ്പിള്‍ സെഞ്ച്വറി ധോണിയെ ചതിച്ചു

1999-2000 സമയത്താണ് ധോണിയും യുവരാജും അണ്ടര്‍ 19 ലോകകപ്പിലെ ഇടത്തിനായി ശ്രമിക്കുന്നത്. ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരുന്നു. കുച്ച് ബീഹാര്‍ ട്രോഫിയില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി.

2000ലെ ലോകകപ്പില്‍ ടീം നേരത്തെ തന്നെ തയ്യാറായിരുന്നെങ്കിലും കുച്ച് ബീഹാര്‍ ട്രോഫിയില്‍ തിളങ്ങുന്ന യുവതാരത്തിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പഞ്ചാബിനെ അന്ന് നയിച്ചിരുന്നത് യുവരാജായിരുന്നു.

എന്നാല്‍ ധോണി അന്ന് സാധാരണ കളിക്കാരന്‍ മാത്രമായിരുന്നു. ആ സമയത്താണ് യുവരാജിനെ ധോണി ആദ്യമായി അടുത്ത് കാണുന്നത്. ആരോടും അധികം സംസാരിക്കാത്ത താരമെന്ന നിലയിലും ജാഡക്കാരനായ താരമെന്ന നിലയിലും എതിര്‍ താരങ്ങളുടെ കണ്ണിലെ കരടായിരുന്നു അന്ന് യുവരാജ്.

Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

ധോണിയെ കടത്തിവെട്ടി യുവരാജ്

ധോണിയെ കടത്തിവെട്ടി യുവരാജ്

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ എംഎസ് ധോണി 84 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. ഈ പ്രകടനത്തിന്റെ കരുത്ത് 357 എന്ന മികച്ച സ്‌കോറിലേക്ക് ബീഹാറെത്തുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് നായകനായെത്തിയ യുവരാജ് 358 റണ്‍സടിച്ച് ധോണിയുടെ പ്രകടനത്തിന്റെ നിറം കെടുത്തി.

എല്ലാവരും യുവരാജിന്റെ പ്രകടനത്തിന് കൈയടിച്ചപ്പോള്‍ ധോണിയുടെ പ്രകടനം ആരും ശ്രദ്ധിച്ചില്ല. ഇതോടെ അണ്ടര്‍ 19 ലോകകപ്പിലേക്കുള്ള വാതില്‍ യുവരാജിന് മുന്നില്‍ തുറന്നപ്പോള്‍ ധോണിക്ക് മുന്നില്‍ വാതിലടഞ്ഞു.

യുവരാജ് ശ്രീലങ്കയില്‍ മുഹമ്മദ് കൈഫിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തപ്പോള്‍ ധോണിക്ക് ഇടം നേടാന്‍ സാധിക്കാതെ പുറത്തിരിക്കേണ്ടി വന്നു.

വിക്കറ്റ് കീപ്പറായും ധോണി തഴയപ്പെട്ടപ്പോള്‍ ഈ സ്ഥാനത്തേക്ക് അജയ് രാത്രയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2000ലേത് ഇന്ത്യയുടെ കന്നി അണ്ടര്‍ 19 ലോകകപ്പ് കിരീടമായിരുന്നു. യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.

Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

ധോണിക്ക് കീഴില്‍ കളിച്ച് യുവരാജ്

ധോണിക്ക് കീഴില്‍ കളിച്ച് യുവരാജ്

അണ്ടര്‍ 19 ലോകകപ്പില്‍ യുവരാജിന്റെ പ്രകടനം കാരണം ഇടം നഷ്ടമായ ധോണിക്ക് പിന്നീട് യുവരാജിനെ തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിപ്പിക്കാന്‍ സാധിച്ചത് കാലം കാത്തുവെച്ച കാവ്യനീതി. ധോണിയെക്കാള്‍ മുമ്പ് സൂപ്പര്‍ താരമെന്ന പേരെടുക്കാന്‍ യുവരാജിന് സാധിച്ചു.

എന്നാല്‍ നായകനെന്ന നിലയിലെ ധോണിയുടെ വളര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2011ന് ശേഷം അര്‍ബുദത്തെത്തുടര്‍ന്ന് യുവരാജിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. മടങ്ങിവരാന്‍ യുവിക്ക് ഏറ്റവും പിന്തുണ നല്‍കിയത് ധോണിയായിരുന്നു.

മടങ്ങിവരവില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് കരിയര്‍ ബെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ മറുവശത്ത് ധോണിയുണ്ടായിരുന്നു. ധോണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചവരിലൊരാളായിരുന്നു യുവരാജ് സിങ്. ഇപ്പോഴും ഇതേ സൗഹൃദം തുടരുന്നു.

Story first published: Saturday, March 4, 2023, 21:41 [IST]
Other articles published on Mar 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+