Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിന്റെ പേരിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാകും മുമ്പ് കളം വിട്ടത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീകിക്കിന് തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ ഛേത്രി ഗോള്‍ നേടുകയും റഫറി അത് അനുവദിക്കുകയുമായിരുന്നു.

ഗോള്‍ ഒഴിവാക്കണമെന്നുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ആവിശ്യം നടക്കാതെ വന്നതോടെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിര്‍ദേശ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു.

ഐഎസ്എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബഹിഷ്‌കരണം. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരേ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ വിലക്കാതെ പരിശീലകന്‍ വുകോമാനോവിച്ചിനെതിരേ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വുകോമാനോവിച്ചിനെ വിലക്കിയേക്കും

വുകോമാനോവിച്ചിനെ വിലക്കിയേക്കും

ഐഎസ്എല്ലില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെയും ചാനല്‍ സംപ്രേഷണത്തെയുമടക്കം സ്വാധീനിക്കാന്‍ കഴിവുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനെ മാറ്റിനിര്‍ത്തിയാല്‍ അത് ടൂര്‍ണമെന്റിന് സാമ്പത്തിക നഷ്ടമുണ്ടാക്കും.

അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കാനുള്ള സാധ്യതകളില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ മത്സരം ബഹിഷ്‌കരിക്കാന്‍ കാരണമായത് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിലപാടാണ്.

ഇത് പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് പരിശീലകനെ വിലക്കാനുള്ള നടപടികളാണ് ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ 2025വരെ ബ്ലാസ്‌റ്റേഴ്‌സുമായി വുകോമാനോവിച്ചിന് കരാറുണ്ട്. എന്നാല്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ അദ്ദേഹം ടീം വിടുമെന്നുറപ്പാണ്.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

വുകോമാനോവിച്ചിനെ വിമര്‍ശിച്ച് പ്രമുഖര്‍

വുകോമാനോവിച്ചിനെ വിമര്‍ശിച്ച് പ്രമുഖര്‍

അനുഭവസമ്പന്നനായ പരിശീലകനാണ് വുകോമാനോവിച്ച്. അതുകൊണ്ട് തന്നെ ഫുട്‌ബോളിലെ ഇത്തരം സന്ദര്‍ഭങ്ങളെക്കുറിച്ചറിയാം. ചരിത്രത്തിലാദ്യമായല്ല ഇത്തരമൊരു ഗോള്‍ പിറക്കുന്നത്. അതുകൊണ്ട് തന്നെ മത്സരം ബഹിഷ്‌കരിക്കുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നാണ് ഐഎം വിജയന്‍ അഭിപ്രായപ്പെട്ടത്.

പല പ്രമുഖരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. മത്സരത്തില്‍ 23 മിനുട്ട് ശേഷിക്കെ ഗോള്‍ മടക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. മത്സരം ബഹിഷ്‌കരിച്ച നടപടി മോശമായെന്നാണ് കൂടുതല്‍ പ്രമുഖരും പ്രതികരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരേ നടപടിയെടുക്കാതിരുന്നാല്‍ അത് മാതൃകാപരമായിരിക്കില്ല. ഈ സാഹചര്യത്തില്‍ പരിശീലകനെതിരേ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനാവും ഐഎസ്എല്‍ മാനേജ്‌മെന്റ ശ്രമിക്കുകയെന്നാണ് സൂചന. എന്നാല്‍ ഇതിനോട് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലപാട് കണ്ടറിയണം.

ബ്ലാസ്റ്റേഴ്‌സ് കാട്ടിയത് സാഹസം

ബ്ലാസ്റ്റേഴ്‌സ് കാട്ടിയത് സാഹസം

ബ്ലാസ്റ്റേഴ്‌സിന്റെ അശ്രദ്ധ മുതലാക്കിയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. ഈ സാഹചര്യത്തില്‍ ബഹിഷ്‌കരണം നടത്തി തടിയൂരാന്‍ ശ്രമിക്കാതെ കളിച്ച് വിജയം നേടാന്‍ ശ്രമിക്കണമായിരുന്നുവെന്നാണ് എതിര്‍ ടീം ആരാധകര്‍ പ്രതികരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാല്‍ ടൂര്‍ണമെന്റിലെ ബാധിക്കും. എന്നാല്‍ നടപടി എടുക്കാതിരിക്കാനുമാവില്ല. ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചതോടെ ഉണ്ടായ സാമ്പത്തിക നഷ്ടം ടീമില്‍ നിന്ന് പിഴയായി ഈടാക്കാനാണ് സാധ്യത.

വിവാദ സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ പുറത്തുവന്നിട്ടില്ല. നടപടി ഉറപ്പാണെങ്കിലും പ്രശ്‌ന പരിഹാരത്തിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് എളുപ്പത്തില്‍ നടക്കില്ലെന്നുറപ്പ്.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ന്യായീകരിച്ച് സുനില്‍ ഛേത്രി

ന്യായീകരിച്ച് സുനില്‍ ഛേത്രി

സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോളാണ് വിവാദത്തിലേക്ക് നയിച്ചത്. എന്നാല്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് സുനില്‍ ഛേത്രി പറയുന്നത്. റഫറിയോട് അനുവാദം വാങ്ങിയാണ് കിക്കെടുത്തത്. വിസില്‍ മുഴക്കണമോയെന്ന് റഫറി ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ഛേത്രി പറഞ്ഞു.

നിയമം അനുസരിച്ചാണ് കിക്കെടുത്തത്. കൂടുതല്‍ പ്രതികരിച്ചാല്‍ അതും വിവാദമാകുമെന്നും തന്റെ 23 വര്‍ഷത്തെ കരിയറില്‍ ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നും ഛേത്രി പ്രതികരിച്ചിരുന്നു.

Story first published: Sunday, March 5, 2023, 13:55 [IST]
Other articles published on Mar 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+