Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

1

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഷോണ്‍ പൊള്ളോക്ക്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആരാധക മനസില്‍ ഇടം നേടിയ താരമാണ് പൊള്ളോക്ക്. അധികം ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളാണ് അദ്ദേഹം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാം അദ്ദേഹം സജീവമാണ്. ഐപിഎല്ലിലടക്കം അവതാരകനായി പൊള്ളോക്ക് വരാറുണ്ട്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ എക്കാലത്തെയും മികച്ചവനിലൊരാളായി മാറിയ പൊള്ളോക്ക് ഇപ്പോള്‍ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ്.

സ്‌കൈ സ്‌പോര്‍ട്‌സില്‍ നിലവിലെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡുമായി സംസാരിക്കവെയാണ് പൊള്ളോക്ക് കാലത്തെ അതിജീവിക്കാന്‍ സാധിച്ച പേസര്‍മാരെ തിരഞ്ഞെടുത്തത്. ഇതില്‍ ഒരേയൊരു ഇന്ത്യക്കാരനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

ശ്രീനാഥ് കാലത്തെ അതിജീവിച്ച ബൗളര്‍

ശ്രീനാഥ് കാലത്തെ അതിജീവിച്ച ബൗളര്‍

ഇന്ത്യയുടെ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയാണ് ഈ പട്ടികയിലൊരാളായി പൊള്ളോക്ക് പരിഗണിച്ചത്. 'ഈ വിശേഷം അര്‍ഹിക്കുന്നവരിലൊരാളാണ് ജവഗല്‍ ശ്രീനാഥെന്നാണ് കരുതുന്നത്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ബൗളറാണവന്‍'-പൊള്ളോക്ക് പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ടീമില്‍ വേഗം കൊണ്ടും മികച്ച ലൈനും ലെങ്തുംകൊണ്ടും വിസ്മയിപ്പിച്ച ബൗളറാണ് ശ്രീനാഥ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് അദ്ദേഹം. 67 ടെസ്റ്റില്‍ നിന്ന് 10 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടെ 236 വിക്കറ്റും 229 ഏകദിനത്തില്‍ നിന്ന് 315 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

ഒരു ദക്ഷിണാഫ്രിക്കന്‍ താരം പോലുമില്ല

ഒരു ദക്ഷിണാഫ്രിക്കന്‍ താരം പോലുമില്ല

ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെ പോലും ഈ പട്ടികയിലേക്ക് പൊള്ളോക്ക് പരിഗണിച്ചില്ല. ഡെയ്ല്‍ സ്റ്റെയിന്‍, മഖായ എന്‍ഡിനി തുടങ്ങി എടുത്തു പറയാവുന്ന പല പേസര്‍മാരെയും ലോക ക്രിക്കറ്റിന് സമ്മാനിച്ച ടീമാണ് ദക്ഷിണാഫ്രിക്ക.

എന്നാല്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെ പോലും പൊള്ളോക്ക് ഈ മികച്ചവരുടെ പട്ടികയിലേക്ക് പരിഗണിച്ചിട്ടില്ല. വസിം അക്രം, വഖാര്‍ യൂനിസ്, കോര്‍ട്ട്‌ലി ആംബ്രോസ്, കോര്‍ട്ട്‌നി വാല്‍ഷ്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരെയാണ് പൊള്ളോക്ക് മികച്ചവരുടെ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

'എന്റെ സമയത്ത് ശക്തമായ എതിരാളികളായിരുന്നു ഉണ്ടായിരുന്നത്. വസിം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ പാകിസ്താനൊപ്പവും ആംബ്രോസും വാല്‍ഷും വെസ്റ്റ് ഇന്‍ഡീസിനൊപ്പവും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മഗ്രാത്തും ബ്രെറ്റ് ലീയുമുണ്ടായിരുന്നു.

ഇതില്‍ മാര്‍ഷിനെ നേരിട്ടപ്പോഴാണ് പ്രയാസപ്പെട്ടത്. പേസ് ബൗളിങ് വ്യത്യസ്തമായ നിലയില്‍ എങ്ങനെയാണ് എറിയുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്'- പൊള്ളോക്ക് പറഞ്ഞു.

ആധുനിക ക്രിക്കറ്റിലെ ആരുമില്ല

ആധുനിക ക്രിക്കറ്റിലെ ആരുമില്ല

ആധുനിക ക്രിക്കറ്റിലെ ഒരു ബോളറെയും മികച്ച ബൗളര്‍മാരുടെ പട്ടികയിലേക്ക് പൊള്ളോക്ക് പരിഗണിച്ചില്ല. ഇന്നത്തെ പേസര്‍മാരിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ ഈ തലത്തിലേക്ക് പരിഗണിക്കാവുന്ന പേസറാണ്.

ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയില്‍ കഗിസോ റബാഡയും ന്യൂസീലന്‍ഡില്‍ ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാമുണ്ട്. എന്നാല്‍ ഇവരിലൊരാളെയും പൊള്ളോക്ക് കാലത്തെ അതിജീവിക്കാന്‍ കഴിവുള്ള പേസര്‍മാരായി പരിഗണിച്ചില്ല.

Also Read: ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ മോശം ക്യാപ്റ്റന്‍- ഇന്ത്യന്‍ താരത്തെക്കുറിച്ച് അക്തര്‍

പൊള്ളോക്കിന്റെ കരിയര്‍

പൊള്ളോക്കിന്റെ കരിയര്‍

108 ടെസ്റ്റില്‍ നിന്ന് 3781 റണ്‍സും 421 വിക്കറ്റും 303 ഏകദിനത്തില്‍ നിന്ന് 3519 റണ്‍സും 393 വിക്കറ്റും 12 ടി20യില്‍ നിന്ന് 86 റണ്‍സും 15 വിക്കറ്റും 13 ഐപിഎല്ലില്‍ നിന്ന് 147 റണ്‍സും 11 വിക്കറ്റും നേടാന്‍ പൊള്ളോക്കിന് സാധിച്ചിട്ടുണ്ട്.

ജാക്‌സ് കാലിസില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്ന വിശേഷണം പൊള്ളോക്ക് നേടുമായിരുന്നുവെന്നുറപ്പ്.

Story first published: Monday, March 6, 2023, 12:59 [IST]
Other articles published on Mar 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+