Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്ക് മുമ്പ് വെല്ലുവിളിച്ചു, സച്ചിന്‍ കാഡിക്കിനെ പഞ്ഞിക്കിട്ടു- ആ സിക്‌സര്‍ മറക്കാനാവുമോ?

1

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. ഇന്നത്തെ താരങ്ങള്‍ ക്രിക്കറ്റിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങുന്ന പ്രായത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് സച്ചിന്‍. നടന്ന വഴികളിലെല്ലാം ചരിത്രം രചിച്ചാണ് സച്ചിന്‍ തന്റെ ഐതിഹാസിക കരിയറിന് വിരാമമിട്ടത്.

സച്ചിന്റെ കാലഘട്ടത്തിലെ ബൗളര്‍മാരെല്ലാം ഇതിഹാസ വിശേഷണമുള്ളവരായിരുന്ന. ഷെയ്ന്‍ വോണ്‍, ഷുഹൈബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരെയെല്ലാം നേരിട്ടാണ് സച്ചിന്‍ ഇത്രയും വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

കരിയറില്‍ സച്ചിനെ വെല്ലുവിളിച്ച് പല തവണ ബൗളര്‍മാര്‍ വന്നിട്ടുണ്ടെങ്കിലും അവരെല്ലാം പിന്നീട് സച്ചിന്റെ മുന്നില്‍ തലകുനിച്ചതിനാണ് ചരിത്രം സാക്ഷിയായിട്ടുള്ളത്. ഇത്തരത്തില്‍ സച്ചിനെ വെല്ലുവിളിച്ച് നാണംകെട്ടവരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ കാഡിക്ക്.

സച്ചിനെ വീഴ്ത്തുമെന്ന് വെല്ലുവിളി

സച്ചിനെ വീഴ്ത്തുമെന്ന് വെല്ലുവിളി

2003ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ലോകകപ്പ് 2003ലേതായിരുന്നു. ഇന്ത്യ ഫൈനലില്‍ തോറ്റെങ്കിലും സച്ചിന്‍ ടൂര്‍ണമെന്റിലെ താരമായി മാറി.

ഈ ലോകകപ്പില്‍ നമീബിയക്കെതിരേ 152 റണ്‍സ് നേടി സച്ചിന്‍ വരവറിയിച്ചു. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഇംഗ്ലണ്ട്. മത്സരത്തിന് മുമ്പ് സച്ചിന്റെ നമീബിയക്കെതിരായ പ്രകടനത്തെ താഴ്ത്തിക്കെട്ടി കാഡിക് സംസാരിച്ചിരുന്നു.

എട്ടാം ഓവര്‍ എറിയാനെത്തിയ കാഡിക്കിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പറത്തിയാണ് സച്ചിന്‍ കാഡിക്കിന് മറുപടി നല്‍കിയത്. ഈ ഓവറിലെ മൂന്നാം പന്ത് ഷോട്ട് ബോളായി എറിഞ്ഞ കാഡിക്കിനെ സച്ചിന്‍ സിക്‌സര്‍ പറത്തി. ആ പന്ത് സ്റ്റേഡിയത്തിന് പുറത്താണ് വീണത്.

സച്ചിന്റെ പ്രതിഭയെ കാഡിക് അനുഭവിച്ചറിഞ്ഞ സംഭവമായിരുന്നു ഇത്. അന്ന് കാഡിക്കിനെതിരേ സച്ചിന്‍ പറത്തിയ സിക്‌സര്‍ ഇന്നും ആരാധക മനസിലുണ്ട്.

Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

ആ പന്ത് കണ്ടെത്താന്‍ അഞ്ച് മിനുട്ടെടുത്തു

ആ പന്ത് കണ്ടെത്താന്‍ അഞ്ച് മിനുട്ടെടുത്തു

അന്ന് മത്സരത്തില്‍ കമന്ററി പറഞ്ഞിരുന്ന ടോണി ഗ്രീഗ്‌സ് ഈ ഷോട്ട് വിവരിച്ചത് വളരെ മനോഹരമായായാണ്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലാണ് അന്ന് ആ ഷോട്ടിനെ അദ്ദേഹം വര്‍ണ്ണിച്ചത്. 'ആ പന്ത് അവന്‍ സിക്‌സര്‍ പറത്തിയിരിക്കുകയാണ്.

എന്തൊരു മനോഹാരിതയാണ് ആ ഷോട്ടിന്. ആ പന്ത് മൈതാനത്തിന് പുറത്തെത്തിയിരിക്കുകയാണ്. കാര്‍ പാര്‍ക്കിങ്ങിലാണ് ആ പന്തുള്ളത്. വര്‍ണിക്കാനാവാത്ത ഷോട്ട്. ആ പന്ത് കണ്ടെത്താന്‍ അഞ്ച് മിനുട്ടെങ്കിലും വേണം'-ഗ്രീഗ്‌സ് കമന്ററിയിലൂടെ പറഞ്ഞു.

Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

സച്ചിന്‍ സാധാരണ താരമെന്ന് കാഡിക്

സച്ചിന്‍ സാധാരണ താരമെന്ന് കാഡിക്

ഇന്ത്യയിലെ മറ്റ് താരങ്ങളെപ്പോലെ തന്നെ സാധാരണ താരമാണ് സച്ചിനെന്നാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് സച്ചിനെക്കുറിച്ച് കാഡിക്ക് പറഞ്ഞത്. ആ സമയത്ത് സച്ചിന്‍ ഇതിഹാസമായി വളര്‍ന്ന സമയമായിരുന്നതിനാല്‍ കാഡിക്കിന്റെ വാക്കുകള്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു.

സച്ചിന്റെ സെഞ്ച്വറി നബീയയുടെ കഴിവില്ലായ്മയില്‍ നിന്ന് പിറന്നതാണെന്നുമാണ് കാഡിക് പറഞ്ഞത്. 'നമീബിയക്കെതിരേ ഇന്ത്യ 300ലധികം റണ്‍സ് നേടിയത് വലിയ കാര്യമല്ല. ബാറ്റിങ് കരുത്തിനെക്കാള്‍ നമീബിയയുടെ കഴിവുകേടുകൊണ്ടാണ് ഇന്ത്യ വലിയ സ്‌കോര്‍ നേടിയത്.

സെഞ്ച്വറി നേടിയെങ്കിലും സച്ചിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. ഇന്ത്യയിലെ മറ്റ് ബാറ്റ്‌സ്മാന്‍മാരെപ്പോലെ മാത്രമാണ് സച്ചിന്‍. സച്ചിനെക്കാളും മിടുക്കര്‍ ഇന്ത്യക്കൊപ്പമുണ്ട്'-കാഡിക് പറഞ്ഞു. ഇതിന് ശേഷം നേര്‍ക്കുനേര്‍ എത്തിയപ്പോഴാണ് തന്റെ ബാറ്റിങ് മികവ് സച്ചിന്‍ കാഡിക്കിന് കാട്ടിക്കൊടുത്തത്.

ഈ മത്സരത്തില്‍ 52 പന്തില്‍ 50 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇന്ത്യ 9 വിക്കറ്റിന് 250 റണ്‍സാണ് നേടിയത്. 82 റണ്‍സിന് ഇന്ത്യ ഈ മത്സരം ജയിക്കുകയും ചെയ്തു. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ ചരിത്ര കുതിപ്പാണ് 2003ലെ ലോകകപ്പില്‍ നടത്തിയത്.

Story first published: Tuesday, March 7, 2023, 10:24 [IST]
Other articles published on Mar 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+