Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായി അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് കപ്പടിച്ചത്.

മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായപ്പോള്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ തിരിച്ചുവരേണ്ടത് ഇവര്‍ക്കെല്ലാം അഭിമാന പ്രശ്‌നമായതിനാല്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ഇത്തവണത്തെ സീസണിലേക്ക് വരുമ്പോള്‍ അവസാന സീസണില്‍ കളിച്ച പല സൂപ്പര്‍ താരങ്ങളുടെയും അഭാവം വ്യക്തമാവും. ചിലര്‍ അവസാന സീസണോടെ വിരമിച്ചപ്പോള്‍ ചിലരെ പരിക്കും വേട്ടയാടി. അവസാന സീസണില്‍ കളിക്കുകയും ഇത്തവണ കളിക്കാനില്ലാത്ത താരങ്ങളെയും പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 അറിയാം.

റോബിന്‍ ഉത്തപ്പ-ആരോണ്‍ ഫിഞ്ച്

റോബിന്‍ ഉത്തപ്പ-ആരോണ്‍ ഫിഞ്ച്

ഓപ്പണര്‍മാരായി റോബിന്‍ ഉത്തപ്പയേയും ആരോണ്‍ ഫിഞ്ചിനേയും പരിഗണിക്കാം. സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു ഉത്തപ്പ അവസാന സീസണില്‍ കളിച്ചത്. സീനിയര്‍ ഇന്ത്യന്‍ താരം അവസാന സീസണോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

നേരത്തെ പൂനെ വാരിയേഴ്‌സ്, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുള്ള ഉത്തപ്പ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. കെകെആറിനൊപ്പമായിരുന്ന ആരോണ്‍ ഫിഞ്ച് ഐപിഎല്ലിലെ ഫ്‌ളോപ്പ് താരങ്ങളിലൊരാളാണ്. ഇത്തവണത്തെ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ ഫിഞ്ച് പങ്കെടുത്തില്ല.

Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

സാം ബില്ലിങ്‌സ്, റിഷഭ് പന്ത്, പ്രിയം ഗാര്‍ഗ്

സാം ബില്ലിങ്‌സ്, റിഷഭ് പന്ത്, പ്രിയം ഗാര്‍ഗ്

മൂന്നാം നമ്പറില്‍ സാം ബില്ലിങ്‌സിനെ പരിഗണിക്കാം. ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തില്ലാത്ത താരം ഇത്തവണത്തെ സീസണില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാലാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭിന് അടുത്ത വര്‍ഷമേ മടങ്ങിവരവ് സാധ്യമാവൂ.

അതുകൊണ്ടാണ് ഇത്തവണത്തെ സീസണ്‍ നഷ്ടമാവുന്നത്. റിഷഭിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. മുന്‍ ഇന്ത്യ അണ്ടര്‍ 19 നായകന്‍ പ്രിയം ഗാര്‍ഗ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. അവസാന സീസണിലും തിളങ്ങിയ താരം ഇത്തവണ അണ്‍സോള്‍ഡാവുകയായിരുന്നു.

കറെന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, ജെയിംസ് നിഷാം

കറെന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, ജെയിംസ് നിഷാം

ആറാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡിനാണ് അവസരം. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന പൊള്ളാര്‍ഡിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഏഴാം നമ്പറില്‍ സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോക്കാണ് അവസരം. അവസാന സീസണിലും കളിച്ച ബ്രാവോയെ തുടര്‍ച്ചയായ പരിക്കും ഫോമും വലച്ചതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ബ്രാവോ.

ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ വാങ്ങാന്‍ ഇത്തവണ ആളുണ്ടായില്ല.

Also Read: കളിക്ക് മുമ്പ് വെല്ലുവിളിച്ചു, സച്ചിന്‍ കാഡിക്കിനെ പഞ്ഞിക്കിട്ടു- ആ സിക്‌സര്‍ മറക്കാനാവുമോ?

ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, നതാന്‍ കോള്‍ട്ടര്‍നെയ്ല്‍

ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, നതാന്‍ കോള്‍ട്ടര്‍നെയ്ല്‍

ഒമ്പതാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറക്കാണ് അവസരം. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ശസ്ത്രക്രിയക്കായി ന്യൂസീലന്‍ഡിലേക്ക് പോയ താരത്തിന് ഐപിഎല്ലിന്റെ 16ാം സീസണ്‍ നഷ്ടമാവുമെന്നുറപ്പാവുകയായിരുന്നു. 10ാമന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രസിദ്ധ് കൃഷ്ണയാണ്. ഇന്ത്യന്‍ ടീമിലടക്കം കളിച്ച് തിളങ്ങി വന്ന താരത്തിന് പരിക്ക് വില്ലനാവുകയായിരുന്നു.

നതാന്‍ കോള്‍ട്ടര്‍നെയ്ല്‍ ഭേദപ്പെട്ട ഐപിഎല്‍ റെക്കോഡുള്ള താരമാണ്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ കോള്‍ട്ടര്‍നെയ്ല്‍ ലേലത്തില്‍ അണ്‍സോള്‍ഡാവുകയായിരുന്നു.

Story first published: Thursday, March 9, 2023, 23:13 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+