For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരിലൊരാളാണ് വിരാട് കോലി

1

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. കാലത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള പ്രതിഭ. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം കോലിയെപ്പോലെ ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച മറ്റൊരു താരമില്ലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറുന്നുവെന്നതാണ് കോലിയുടെ സവിശേഷത.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് കടന്നുവന്ന കോലി പിന്നീട് ഇന്ത്യയുടെ നായകനായും ബാറ്റിങ് നട്ടെല്ലായും മാറുകയായിരുന്നു. ആധുനിക ക്രിക്കറ്റില്‍ കോലിയുടെ മികവിന് പകരം വെക്കാനാളില്ലെന്ന് പറയാം.

ജീവിതത്തില്‍ അഭിമാനിക്കാവുന്ന പല നേട്ടങ്ങളും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. എന്നാല്‍ ജീവിതവും കരിയറും മാറ്റിമറിച്ച മുഹൂര്‍ത്തത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി. അത് ലോകകപ്പ് നേടിയതോടെ ഇന്ത്യയുടെ ക്യാപ്റ്റനായതോ അല്ലെന്നതാണ് കൗതുകം.

അനുഷ്‌കയെ കണ്ടുമുട്ടിയത് ജീവിതം മാറ്റി

അനുഷ്‌കയെ കണ്ടുമുട്ടിയത് ജീവിതം മാറ്റി

എന്റെ പിതാവ് മരണപ്പെട്ടതോടെ എന്റെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമുണ്ടായി. എന്നാല്‍ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായില്ല. മുന്‍പുള്ളതുപോലെ തന്നെയായിരുന്നു ജീവിതം. അച്ഛന്റെ മരണത്തോടെ ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവകരമായി കാണാനും എന്റെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനുമാണ് ശ്രമിച്ചത്.

എന്നാല്‍ ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചുവെന്ന് പറയാനാവില്ല. ഞാന്‍ ചെയ്തിരുന്നത് തന്നെയാണ് തുടര്‍ന്ന് പോന്നിരുന്നത്. എന്റെ ജീവിതം മാറിയത് അനുഷ്‌കയെ കണ്ടുമുട്ടിയതിന് ശേഷമാണ്. ജീവിതത്തിന്റെ മറ്റൊരു തലം അന്ന് മുതല്‍ ഞാന്‍ കണ്ടു.

കാഴ്ചപ്പാടുകളും രീതികളും മാറി. പ്രണയത്തിലേക്ക് വീണാല്‍ സ്വാഭാവികമായും അത് സംഭവിക്കും. നിരവധി കാര്യങ്ങള്‍ അംഗീകരിക്കേണ്ടതായി വരും. എന്നെ സംബന്ധിച്ച് അതാണ് ജീവിതം മാറ്റിമറിച്ചത്- കോലി പറഞ്ഞു.

Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

അനുഷ്‌കയുമായുള്ള പ്രണയം

അനുഷ്‌കയുമായുള്ള പ്രണയം

സൂപ്പര്‍ താരമായി വളര്‍ന്നതിന് പിന്നാലെ നിരവധി ആരാധികമാരും കോലിക്കുണ്ടായി. പല ബോളിവുഡ് താരങ്ങളുമായി കോലിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കോലിയുടെ മനസ് കീഴടക്കിയത് അനുഷ്‌കയാണ്.

ഒന്നിച്ച് പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങിയത്. ഇപ്പോള്‍ കോലിയുടെ ഏറ്റവും വലിയ പ്രചോദനം അനുഷ്‌കയാണ്. കഴിഞ്ഞിടെയും കോലി അത് തുറന്നുപറഞ്ഞിരുന്നു.

2017ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുമുണ്ട്. കരിയറിനോടൊപ്പം കുടുംബത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ കോലിക്ക് സാധിക്കുന്നുണ്ട്. കോലിയോടൊപ്പം വിദേശ പര്യടനങ്ങളിലെല്ലാം അനുഷ്‌ക പങ്കെടുക്കാറുണ്ട്.

Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

കോലി എല്ലാവര്‍ക്കും മാതൃക

കോലി എല്ലാവര്‍ക്കും മാതൃക

കരിയറില്‍ എല്ലാവര്‍ക്കും മാതൃകയായിട്ടുള്ള താരമാണ് കോലി. പ്രധാനമായും കോലിയുടെ ഫിറ്റ്‌നസ്. 30 കഴിയുമ്പോഴേക്കും ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെയും ഫിറ്റ്‌നസ് വളരെ മോശമാകാറുണ്ടെങ്കിലും കോലിയുടെ ഫിറ്റ്‌നസ് പ്രായം കൂടുന്തോറും മെച്ചപ്പെട്ട് വരികയാണ്.

ഏത് സാഹചര്യത്തിലും ഫിറ്റ്‌നസ് കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കോലി തയ്യാറല്ല. പ്രകടനത്തോടൊപ്പം ഫിറ്റ്‌നസിലും കോലി മികവ് കാട്ടുന്നതാണ് അദ്ദേഹത്തിന്റെ ആരാധക പിന്തുണ ഇത്രത്തോളം ഉയരാന്‍ കാരണം.

കരിയറില്‍ ഉയിര്‍ത്തെഴുന്നേറ്റ താരം

കരിയറില്‍ ഉയിര്‍ത്തെഴുന്നേറ്റ താരം

ഇതിഹാസ താരമെന്ന പേരില്‍ നിന്ന് മോശം ഫോമിലേക്ക് കൂപ്പുകുത്തിയ കോലി മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി നിരാശപ്പെടുത്തി. കോലിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പോലും പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കോലി എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോലി ടി20യിലും തന്റെ കന്നി സെഞ്ച്വറി കണ്ടെത്തി. എന്നാല്‍ ടെസ്റ്റില്‍ ഫോമിലേക്കെത്താനായിട്ടില്ല.

2019 നവംബറിലാണ് കോലി അവസാനമായി ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇതിന് ശേഷം മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ടെസ്റ്റില്‍ കോലിക്കായിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റില്‍ കോലിയില്‍ നിന്ന് ഗംഭീരമായൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

Story first published: Friday, March 10, 2023, 16:11 [IST]
Other articles published on Mar 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+