
ധോണിക്ക് കളിക്കാന്‍ അനുമതിയില്ല
2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഐപിഎല്ലില്‍ ഇപ്പോഴും കളി തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ധോണിക്ക് മറ്റൊരു ലീഗിലും കളിക്കാനുള്ള അനുമതി ലഭിക്കില്ല. ബിസിസി ഐയുടെ നിയമം അനുസരിച്ച് ബിസിസി ഐയുമായി കരാറുള്ളപ്പോള്‍ മറ്റൊരു ലീഗ് ക്രിക്കറ്റിലും കളിക്കാന്‍ അനുവദിക്കുന്നതല്ല.
ധോണി ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായുണ്ട്. അതുകൊണ്ട് തന്നെ ബിസിസി ഐയുടെ കരാറിന്റെ ഭാഗമാണ്. ഇക്കാരണത്താല്‍ ധോണിക്ക് ലെജന്റ്‌സ് ലീഗിലോ റോഡ് സേഫ്റ്റി ടൂര്‍ണമെന്റിലോയെന്നും കളിക്കാനാവില്ല.
ധോണി എത്തിയാല്‍ ഈ ടൂര്‍ണമെന്റിന്റെ കാഴ്ചക്കാരുടെ എണ്ണത്തിലും സ്‌പോണ്‍സര്‍ഷിപ്പിലും പ്രചാരത്തിലുമെല്ലാം വലിയ നേട്ടം സ്വന്തമാക്കാനായേക്കും. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് നോക്കുമ്പോള്‍ ധോണിക്ക് കളിക്കാന്‍ സാധിക്കില്ല.
Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

അടുത്ത വര്‍ഷം കളിക്കാം
ഇത്തവണത്തോയോടെ ധോണി ഐപിഎല്‍ കരിയറിന് വിരാമമിട്ടേക്കും. അങ്ങനെ വന്നാല്‍ ധോണി ബിസിസി ഐയുടെ കരാറില്‍ നിന്ന് പുറത്താവും. പിന്നീട് ലെജന്റ്‌സ് ലീഗും റോഡ് സേഫ്റ്റി ടൂര്‍ണമെന്റുമെല്ലാം കളിക്കാന്‍ ധോണിക്ക് സാധിക്കും.
എന്നാല്‍ താരമെന്ന നിലയില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാലും മറ്റ് റോളുകളില്‍ സിഎസ്‌കെയില്‍ തുടര്‍ന്നേക്കും. അങ്ങനെയാണെങ്കിലും അദ്ദേഹത്തിന് ലെജന്റ്‌സ് ലീഗില്‍ കളിക്കാന്‍ സാധിക്കും. ഗൗതം ഗംഭീര്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേശകനാണ്.
എന്നിട്ടും ഇത്തവണ അദ്ദേഹം ലെജന്റ്‌സ് ലീഗില്‍ കളിക്കുന്നുണ്ട്. ഇന്ത്യ മഹാരാജാസിനെ ഇത്തവണ നയിക്കുന്നതും ഗൗതം ഗംഭീറാണ്. അടുത്ത വര്‍ഷം ധോണിക്ക് താല്‍പര്യമുണ്ടെങ്കില്‍ ധോണിക്ക് ലീഗ് ക്രിക്കറ്റില്‍ കളിക്കാം.
Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

ധോണിക്ക് വലിയ താല്‍പര്യമുണ്ടാവില്ല
ധോണി ഐപിഎല്‍ നിര്‍ത്തിയാലും ലെജന്റ്‌സ് ലീഗ് കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. വിരമിച്ച ശേഷം ധോണി കൂടുതല്‍ താല്‍പര്യം കാട്ടുന്നത് കൃഷിയിലാണ്. ധോണിയുടെ ബ്രാന്റില്‍ ഇതിനോടകം പച്ചക്കറികളടക്കം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
റാഞ്ചിയില്‍ 100 ഏക്കറോളം സ്ഥലത്ത് ധോണി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞിടെയും ധോണി തന്റെ കൃഷിയിടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവെന്ന നിലയിലേക്കും ധോണിയെത്താന്‍ സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ ധോണി ഇതെല്ലാം വിട്ട് ലെജന്റ്‌സ് ലീഗും റോഡ് സേഫ്റ്റി ക്രിക്കറ്റും കളിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

ഇന്ത്യ മഹാരാജാസിന് തോല്‍വി
ഇൗ സീസണിലെ ലെജന്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മഹാരാജാസ് ഏഷ്യ ലയണ്‍സിനോട് തോറ്റു. 9 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഏഷ്യ ലയണ്‍സ് 6 വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ മഹാരാജാസ് 8 വിക്കറ്റിന് 156 റണ്‍സാണ് നേടിയത്.
ഏഷ്യ ലയണ്‍സിനായി മിസ്ബാഹ് ഉല്‍ ഹഖും (73) ഉപുല്‍ തരംഗയും (40) തിളങ്ങിയപ്പോള്‍ ഗൗതം ഗംഭീറാണ് ഇന്ത്യ മഹാരാജാസിനായി ശോഭിച്ചത്.


Click it and Unblock the Notifications












