IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 571 റണ്‍സാണ് നേടിയത്.
91 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ മൂന്ന് റണ്‍സെന്ന നിലയിലാണ്. ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയിലാവാനാണ് സാധ്യത.
നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റെങ്കിലും നേടാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നൈറ്റ് വാച്ച്മാനായെത്തിയ മാത്യു കൂനെമാന്റെ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് ക്യാച്ച് കൈവിടുകയായിരുന്നു.
ഇന്ത്യക്ക് ജയം നിര്‍ണ്ണായകമായ സാഹചര്യത്തില്‍ ക്യാച്ച് കൈവിട്ടുകളഞ്ഞതോടെ ഭരത്തിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

നിര്‍ണ്ണായകമായ ക്യാച്ച് പാഴാക്കി
സമനിലക്ക് സാധ്യത കൂടുതലായ മത്സരത്തില്‍ ലഭിക്കുന്ന സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താത്ത പക്ഷം ഇന്ത്യക്ക് ജയിക്കാനാവില്ല. ഈ സാഹചര്യത്തില്‍ നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയയെ തുടക്കത്തിലേ സ്പിന്നര്‍മാരെ ഇറക്കിയാണ് ഇന്ത്യ നേരിട്ടത്.
ഒരു വിക്കറ്റെങ്കിലും വീഴ്ത്തുകയെന്നതായിരുന്നു ലക്ഷ്യം. മനോഹരമായി പന്തെറിഞ്ഞ അശ്വിന്‍ അഞ്ചാം ഓവറിലാണ് വിക്കറ്റിന് അവസരമൊരുക്കിയത്. അശ്വിന്റെ ക്യാരം ബോള്‍ മാത്യു കൂനെമാന്റെ ബാറ്റുലരസി കീപ്പറിന്റെ കൈയിലേക്ക്.
എന്നാല്‍ പന്തിന്റെ ദിശ കൃത്യമായി മനസിലാക്കാന്‍ കെ എസ് ഭരത്തിന് സാധിക്കാതെ പോയപ്പോള്‍ പന്ത് ഭരത്തിന്റെ പാഡിലടിച്ച് താഴെ വീണു. ആര്‍ അശ്വിനും രോഹിത് ശര്‍മയുമെല്ലാം തലയില്‍ കൈവെച്ചാണ് നിരാശ വ്യക്തമാക്കിയത്. ഓരോ ക്യാച്ചും നിര്‍ണ്ണായകമാണെന്നിരിക്കെ ഭരത്തിന്റെ പിഴവ് ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന് പറയാം.
Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

ആദ്യ ഇന്നിങ്‌സിലും ക്യാച്ച് വിട്ടു
ഈ മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് ഭരത് ക്യാച്ച് കൈവിടുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയപ്പോഴും ഭരത് ക്യാച്ച് പാഴാക്കിയിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ ട്രവിസ് ഹെഡിന്റെ ക്യാച്ചാണ് ഭരത് നഷ്ടപ്പെടുത്തിയത്. ഇത് അല്‍പ്പം കൂടി അനായാസമായ ക്യാച്ചാണെന്ന് പറയാം.
ഹെഡ് 7 റണ്‍സില്‍ നില്‍ക്കവെയാണ് ഭരത് ക്യാച്ച് വിട്ടത്. 32 റണ്‍സാണ് ഹെഡ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ഈ ക്യാച്ച് പാഴാക്കലിന്റെ പേരില്‍ വലിയ വിമര്‍ശനം ഭരത് കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണ്ണായകമായ മറ്റൊരു ക്യാച്ചും നഷ്ടപ്പെടുത്തിയത്.
അരങ്ങേറ്റ പരമ്പരയിലെ നാല് മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ഭരത്തിന് സാധിച്ചില്ലെന്ന് പറയാം.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

ബാറ്റിങ്ങിലും ഭരത് മെച്ചപ്പെടണം
കീപ്പിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും ഭരത് മെച്ചപ്പെടേണ്ടതായുണ്ട്. ഇഷാന്‍ കിഷന്‍ ടീമിലുണ്ടായിട്ടും ഇന്ത്യ ഭരത്തില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. നാല് മത്സരത്തിലും കാര്യമായൊരു പ്രകടനം ബാറ്റുകൊണ്ട് നടത്താന്‍ അദ്ദേഹത്തിനായില്ല.
നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 44 റണ്‍സാണ് താരത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റില്‍ കീപ്പറുടെ മികവ് വളരെ നിര്‍ണ്ണായകമാണ്. ഇങ്ങനെ ക്യാച്ച് വിട്ടാല്‍ ബൗളര്‍മാരെ അത് മാനസികമായി തളര്‍ത്തും. അനായാസമായ ക്യാച്ചുകള്‍ പോലും പാഴാക്കുന്നതാണ് പ്രശ്‌നം.
ഭരത്തിന്റെ ടെസ്റ്റിലെ ഭാവി പോലും ചോദ്യംചെയ്യപ്പെടുന്ന രണ്ട് പിഴവുകളാണ് അഹമ്മദാബാദില്‍ സംഭവിച്ചിരിക്കുന്നതെന്ന് പറയാം. റിഷഭ് പന്തിനെ മിസ് ചെയ്യുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications