For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

വലിയ താരനിരയുണ്ടായിട്ടും കളി ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല

1

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും ശക്തമായ ടീമെന്ന വിശേഷണം നേടിയത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. സ്മൃതി മന്ദാന ക്യാപ്റ്റനായതോടെ ആര്‍സിബിക്ക് വലിയ ആരാധക പിന്തുണ ലഭിച്ചു.

ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള നിരയെന്ന് എല്ലാവരും ആര്‍സിബിയെ വിലയിരുത്തിയെങ്കിലും ടൂര്‍ണമെന്റ് തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യത്തെ നാല് മത്സരത്തിലും ആര്‍സിബി നാണംകെട്ടിരിക്കുകയാണ്.

വലിയ രീതിയില്‍ കൊട്ടിഘോഷിക്കപ്പെട്ട ടീമായിട്ടും ഒരു കളിപോലും ജയിപ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചില്ലെന്നതാണ് സങ്കടകരമായ കാര്യം. നാലിലും തോറ്റതോടെ വലിയ വിമര്‍ശനവും പരിഹാസവുമെല്ലാം ആര്‍സിബിക്കെതിരേ ഉയരുന്നുണ്ട്.

പുരുഷ ടീമിന്റെ പേര് കളഞ്ഞില്ല

പുരുഷ ടീമിന്റെ പേര് കളഞ്ഞില്ല

ഐപിഎല്ലില്‍ വലിയ താരസമ്പത്തുള്ള ടീമാണ് ആര്‍സിബിയുടേത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി പല സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുള്ളതും കളിച്ചുകൊണ്ടിരിക്കുന്നതുമായ ടീമാണ് ആര്‍സിബിയുടേത്. എന്നാല്‍ ഒരു തവണ പോലും കപ്പിലേക്കെത്താന്‍ അവര്‍ക്കായില്ല.

ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും കപ്പിലേക്കെത്താന്‍ പുരുഷ ആര്‍സിബി ടീമിനായിട്ടില്ല. എല്ലാ തവണയും വലിയ താരനിരയുമായെത്തി വലിയ പ്രതീക്ഷ നല്‍കുകയും എന്നാല്‍ പ്രകടനം കൊണ്ട് നിരാശപ്പെടുത്തുകയും ചെയ്യുന്നതാണ് ആര്‍സിബിയുടെ രീതി.

ഇതുപോലെ തന്നെയാണ് വനിതാ ടീമും ചെയ്യുന്നത്. ഇത്തവണ തകര്‍പ്പന്‍ താരങ്ങള്‍ വനിതാ ടീമിനൊപ്പവും ഉണ്ടെങ്കിലും അവര്‍ പ്രകടനത്തില്‍ നിരാശപ്പെടുത്തുന്നു. ആര്‍സിബിയുടെ പുരുഷ ടീമിന്റെ മാനം കളയാത്ത വനിതാ ടീമാണിതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

പിഴക്കുന്നത് എവിടെയെന്ന് മന്ദാന

പിഴക്കുന്നത് എവിടെയെന്ന് മന്ദാന

അവസാന നാല് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ടീം ഉയര്‍ന്നില്ല. നന്നായി തുടങ്ങുന്നുണ്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെടുന്നു. കുറ്റം ഞാനും ഏറ്റെടുക്കുന്നു. ടോപ് ഓഡര്‍ ബാറ്ററെന്ന നിലയില്‍ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്ന റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കേണ്ടതായുണ്ട്.

മത്സരത്തിന് മുമ്പ് ഒരോവറില്‍ 7-8 റണ്‍സെങ്കിലും ലക്ഷ്യംവെക്കണമെന്നതായിരുന്നു പദ്ധതി. എന്നാല്‍ അത് സാധ്യമായില്ല. പരിക്കുകളൊന്നും ബാധിക്കുന്നില്ല. സംതുലിതമായ ടീമിനെ സൃഷ്ടിച്ച് വിജയിക്കാനാണ് ശ്രമിക്കുന്നത്.

ഓരോ താരങ്ങളോടും വ്യക്തിപരമായി സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രേരിപ്പിക്കാറുണ്ട്. കഴിഞ്ഞ ആഴ്ച വളരെ പ്രയാസമുള്ളതായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ട്'- മന്ദാന പറഞ്ഞു.

ഇപ്പോഴും വലിയ പിന്തുണ ലഭിക്കുന്നു

ഇപ്പോഴും വലിയ പിന്തുണ ലഭിക്കുന്നു

ആര്‍സിബിയുടെ തുടര്‍ തോല്‍വികളിലും വലിയ പിന്തുണ ലഭിക്കുന്നു. അന്താരാഷ്ട്ര താരമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ നേരിടേണ്ടതായുണ്ട്. എല്ലാ പ്രതിസന്ധിയിലും കുടുംബം എന്നോടൊപ്പമുണ്ട്. എന്നാല്‍ സ്വയം ഇരുന്ന് സ്വന്തം പിഴവുകള്‍ കണ്ടെത്തി തിരുത്തി മുന്നോട്ട് പോകണമെന്നാണ് വിശ്വസിക്കുന്നത്-മന്ദാന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ മന്ദാനക്ക് ടി20യില്‍ മികച്ച റെക്കോഡാണുള്ളത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം ആര്‍സിബിക്കായി നടത്താന്‍ സ്മൃതിക്ക് സാധിച്ചിട്ടില്ല. 2020ല്‍ സ്മൃതി ക്യാപ്റ്റനായി വുമണ്‍സ് ടി20 ചലഞ്ച് ട്രോഫി നേടി. ഇപ്പോള്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഒരു ജയം പോലും ഇല്ലാതെ പ്രയാസപ്പെടുന്നു.

ഇത്തവണ ഒരു ജയം പോലും നേടാത്ത ഏക ടീമാണ് ആര്‍സിബി. ബാക്കി നാല് ടീമും ഓരോ ജയമെങ്കിലും നേടിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്.

Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

മന്ദാന ഫോമിലേക്കെത്തണം

മന്ദാന ഫോമിലേക്കെത്തണം

ആര്‍സിബിയെ പിന്നോട്ടടിക്കുന്ന കാര്യം സ്മൃതി മന്ദാനയുടെ ഫോമാണ്. ഡല്‍ഹിക്കെതിരേ 23 പന്തില്‍ 35 റണ്‍സെടുത്തത് ഭേദപ്പെട്ട പ്രകടനമായിരുന്നു. എന്നാല്‍ പിന്നീട് നിരാശപ്പെടുത്തി. 17 പന്തില്‍ 23, 14 പന്തില്‍ 18, 6 പന്തില്‍ 4 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍.

മന്ദാനക്ക് വെടിക്കെട്ട് തുടക്കം നല്‍കാനാവാത്തത് ആര്‍സിബിയെ പിന്നോട്ടടിക്കുന്നു. വരുന്ന മത്സരങ്ങളിലെല്ലാം ജയിച്ച് തിരിച്ചുവരവ് നടത്താന്‍ ആര്‍സിബിയുടെ പെണ്‍നിരക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, March 11, 2023, 11:08 [IST]
Other articles published on Mar 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+