Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ക്രിക്കറ്റിലെ 'വെറുക്കപ്പെട്ടവരുടെ' പ്ലേയിങ് 11 ഇതാ, മൂന്ന് ഇന്ത്യക്കാരും! അറിയാം

1

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് വലിയ പ്രശ്‌നങ്ങള്‍ ക്രിക്കറ്റിലില്ല. ശാന്തതയോടെ കളിച്ച് പോകുന്ന കളിയെന്ന് തന്നെ ക്രിക്കറ്റിനെ വിശേഷിപ്പിക്കാം.

വളരെ അപൂര്‍വ്വമായാണ് ക്രിക്കറ്റില്‍ വാക്കേറ്റമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ നല്ല ബന്ധവുമുണ്ട്. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ആരാധകരുടെ പ്രിയപ്പെട്ടവരാണെങ്കിലും ചിലരെങ്കിലും കണ്ണിലെ കരടാകാറുണ്ട്.

ഇത്തരത്തില്‍ തങ്ങളുടെ മോശം പെരുമാറ്റംകൊണ്ട് വെറുക്കപ്പെട്ടവനായി മാറിയ താരങ്ങളെ പരിഗണിച്ചുള്ള പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

 സല്‍മാന്‍ ബട്ട് - ജെസി റൈഡര്‍

സല്‍മാന്‍ ബട്ട് - ജെസി റൈഡര്‍

മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ടും ന്യൂസീലന്‍ഡ് ഓപ്പണര്‍ ജെസി റൈഡറുമാണ് ഹേറ്റേഴ്‌സ് 11ന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും മികച്ച താരങ്ങളായിരുന്നെങ്കിലും സ്വഭാവത്തിന്റെ പേരില്‍ വലിയ ചീത്തപ്പേര് കേട്ടവരാണ്.

സല്‍മാന്‍ ബട്ട് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ട താരമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒത്തുകളി കേസിലകപ്പെട്ടതോടെ ബട്ടിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ അവതാരകനായും ക്രിക്കറ്റ് നിരൂപകനായുമെല്ലാം ബട്ട് തിളങ്ങുന്നുണ്ട്.

എന്നാല്‍ ആരാധകര്‍ക്കിടയില്‍ വലിയ വിലയില്ലാത്ത താരമാണ് ബട്ട്. ഇഷ്ടപ്പെടുന്നവരേക്കാള്‍ വെറുക്കുന്നവരാണ് കൂടുതല്‍. ജെസി റൈഡര്‍ തടിയനായ താരമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലികൊണ്ട് എല്ലാവര്‍ക്കും താല്‍പര്യമുള്ള താരമായിരുന്നെങ്കിലും മദ്യപാനവും അടിപിടിയുമെല്ലാംകൊണ്ട് കരിയര്‍ നശിപ്പിച്ചു.

തുടക്കത്തിലേ എല്ലാവരും ഇഷ്ടപ്പെട്ട താരത്തില്‍ നിന്ന് വെറുക്കപ്പെട്ട താരമായി പിന്നീട് ജെസി റൈഡര്‍ മാറി. ഇപ്പോള്‍ ചിത്രത്തിലെ അദ്ദേഹം ഇല്ലെന്ന് പറയാം.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

റിക്കി പോണ്ടിങ് (c), മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗ്രേഗ് ചാപ്പല്‍

റിക്കി പോണ്ടിങ് (c), മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗ്രേഗ് ചാപ്പല്‍

മൂന്നാം നമ്പറില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനാണ് അവസരം. ഹേറ്റേഴ്‌സ് 11ന്റെ നായകനും പോണ്ടിങ്ങാണ്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണെങ്കിലും ഹേറ്റേഴ്‌സ് കൂടുതലുള്ള താരമാണ് പോണ്ടിങ്.

അധികമാര്‍ക്കും പോണ്ടിങ്ങിന്റെ സ്വഭാവം ഇഷ്ടമല്ല. കളിച്ചിരുന്ന സമയത്ത് സ്ലെഡ്ജിങ്ങില്‍ കേമനായിരുന്നു പോണ്ടിങ്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് നാലാമന്‍. ഒത്തുകളി കേസില്‍ പിടിക്കപ്പെട്ട് വിലക്ക് നേരിട്ടതോടെയാണ് ഹീറോയായിരുന്ന അസ്ഹറുദ്ദീന്‍ വില്ലനായി മാറിയത്.

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രേഗ് ചാപ്പലാണ് ഈ പ്ലേയിങ് 11ലെ അഞ്ചാമന്‍. ഓസീസ് നായകനായിരുന്നു അദ്ദേഹം. ചാപ്പല്‍ ക്യാപ്റ്റനായിരിക്കെയാണ് ന്യൂസീലന്‍ഡിനെതിരേ ട്രവര്‍ അണ്ടര്‍ആം പന്തെറിഞ്ഞ് വിവാദം സൃഷ്ടിച്ചത്. ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോഴും ചാപ്പല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മുഷ്ഫിഖര്‍ റഹിം, അബ്ദുല്‍ റസാഖ്, ആര്‍ അശ്വിന്‍

മുഷ്ഫിഖര്‍ റഹിം, അബ്ദുല്‍ റസാഖ്, ആര്‍ അശ്വിന്‍

ബംഗ്ലാദേശ് വിക്കറ്റ് കീപ്പറായ മുഷ്ഫിഖര്‍ റഹീമാണ് ഈ പ്ലേയിങ് 11ലെ ആറാമന്‍. പല തവണ കളത്തില്‍ നിയന്ത്രണം വിട്ട് പെരുമാറിയിട്ടുള്ള താരമാണ് മുഷ്ഫിഖര്‍. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത താരമാണ് മുഷ്ഫിഖറെന്നാണ് ആരാധകര്‍ പറയുന്നത്.

സഹതാരത്തെപ്പോലും കൈയോങ്ങുന്ന തരത്തില്‍ മുഷ്ഫിഖര്‍ മോശം പെരുമാറ്റം കളത്തില്‍ നടത്തിയിട്ടുണ്ട്. പാകിസ്താന്‍ പേസര്‍ അബ്ദുല്‍ റസാഖാണ് ഈ പ്ലേയിങ് 11ലെ ഏഴാമന്‍. ഓള്‍റൗണ്ടറായ താരം മാച്ച് വിന്നര്‍മാരിലൊരാളായിരുന്നെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ വിവാദം സൃഷ്ടിച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് എട്ടാമന്‍. ആരോടും അധികം വിട്ടുവീഴ്ച്ചയോ അടുത്ത സൗഹൃദമോ കാട്ടാത്ത താരമാണ് അശ്വിന്‍. മങ്കാദിങ്ങടക്കം ചെയ്യാന്‍ മടിയില്ലാത്ത അശ്വിന്‍ ഇന്ത്യയുടെ ഹീറോയാണെങ്കിലും വിരോധികള്‍ ഏറെയാണ്.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

ഷെയ്ന്‍ വോണ്‍, ശ്രീശാന്ത്, മുഹമ്മദ് ആസിഫ്

ഷെയ്ന്‍ വോണ്‍, ശ്രീശാന്ത്, മുഹമ്മദ് ആസിഫ്

ഒമ്പതാം നമ്പറില്‍ ഷെയ്ന്‍ വോണാണുള്ളത്. ഇതിഹാസ സ്പിന്നറാണെങ്കിലും കൈയിലിരുപ്പ് അത്ര മികച്ചതായിരുന്നില്ല. പല തവണ ഷെയ്ന്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടു. സ്റ്റീവ് വോ, റിക്കി പോണ്ടിങ് തുടങ്ങിയവരോട് പോലും ഉടക്കിയിട്ടുള്ള താരമാണ് വോണ്‍.

ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന്റെ അമിത ആക്രമണോത്സകതയാണ് അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കിയത്. ഐപിഎല്ലിലെ ഒത്തുകളി കേസില്‍ വിലക്ക് നേരിട്ട താരമാണ് ശ്രീശാന്ത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ആരാധകര്‍ക്കും ശ്രീശാന്തിനെ ഇഷ്ടമില്ല.

മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫിനെയും ആരാധകര്‍ക്ക് ഇഷ്ടമല്ല. സൂപ്പര്‍ പേസറായി വന്ന് വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഒത്തുകളി കേസില്‍ അകപ്പെട്ടതാണ് ആസിഫ് വെറുക്കപ്പെട്ടവനായി മാറുകയായിരുന്നു.

Story first published: Monday, March 13, 2023, 9:29 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+