
സഞ്ജു സാംസണ്‍
2015 മുതല്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ഇതുവരെ സ്ഥിരമായൊരു ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് കളിക്കുന്ന സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്.
രാജസ്ഥാനെ അവസാന സീസണില്‍ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഇത്തവണ സഞ്ജുവിന് ബാറ്റുകൊണ്ട് കൂടുതല്‍ തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.
ഇത്തവണ ഫ്‌ളോപ്പായാല്‍ രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റാനും സാധ്യതകളുണ്ട്. അങ്ങനെ വന്നാല്‍ താരത്തിന് പിന്നെ ദേശീയ ടീം സ്വപ്‌നം കാണാനാവില്ല.

ദേവ്ദത്ത് പടിക്കല്‍
ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കിയ താരമാണ് ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ദേവ്ദത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡുകളും മികച്ചതാണ്. ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം തഴയപ്പെട്ട ദേവ്ദത്തിന് പിന്നീട് ഒരവസരം ലഭിച്ചില്ല.
ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ദേവ്ദത്ത് പടിക്കലിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഗംഭീര പ്രകടനം നടത്തേണ്ടതായുണ്ട്. അവസാന സീസണില്‍ മധ്യനിരയില്‍ കളിച്ച ദേവ്ദത്തിന് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായിരുന്നില്ല. ഇത്തവണ മികവ് കാട്ടാനാവാത്ത പക്ഷം ദേവ്ദത്തിനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കും.

വെങ്കടേഷ് അയ്യര്‍
ഇന്ത്യന്‍ ടീമിലേ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ശോഭിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഹര്‍ദിക്കിന്റെ ബാക്കപ്പായി ആരും ഇന്ത്യന്‍ ടീമിലില്ല. നേരത്തെ ഹര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇന്ത്യ പരിഗണിച്ചത് വെങ്കടേഷ് അയ്യരെയാണ്.
ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഹര്‍ദിക്കിന്റെ തിരിച്ചുവരവോടെ വെങ്കടേഷ് തഴയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറായ വെങ്കടേഷ് അയ്യര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഇത്തവണത്തെ ഐപിഎല്‍ മുതലാക്കേണ്ടതായുണ്ട്.
ഓപ്പണറായ താരത്തെ ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിച്ചത്. ഇത്തവണ കെകെആറിനൊപ്പം ശോഭിച്ചാല്‍ വെങ്കടേഷ് അയ്യര്‍ക്കും തിരിച്ചുവരവ് സാധ്യമായേക്കും.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

രജത് പാട്ടീധാര്‍
അവസാന സീസണിലൂടെ വളര്‍ന്നുവന്ന പ്രതിഭയാണ് രജത് പാട്ടീധാര്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് അദ്ദേഹം. അവസാന സീസണില്‍ സെഞ്ച്വറി പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിക്കാന്‍ രജത് പാട്ടീധാറിന് സാധിച്ചിരുന്നു.
ഇതിന് ശേഷം ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയെങ്കിലും അരങ്ങേറാന്‍ അവസരം നല്‍കാതെ തഴയപ്പെട്ടു. ഇത്തവണയും ആര്‍സിബിയുടെ പ്ലേയിങ് 11ല്‍ വലിയ സ്ഥാനം പാട്ടീധാറിനുണ്ടാവും. മൂന്നാം നമ്പറില്‍ കളിക്കാനാണ് സാധ്യത.
ഇത്തവണത്തെ സീസണെ മുതലാക്കാനായാല്‍ പാട്ടീധാറിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനും അരങ്ങേറ്റം നടത്താനും സാധിച്ചേക്കും. ബംഗളൂരുവിലെ ബാറ്റിങ് പിച്ചില്‍ വലിയ സ്‌കോര്‍ തുടര്‍ച്ചയായി നേടേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന രജത്തിന്റെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം കണ്ടറിയാം.


Click it and Unblock the Notifications












