WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള യോഗ്യത ഇന്ത്യ നേടിയിരിക്കുകയാണ്. ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിലാണ് ഫൈനലിന്റെ വേദിയെന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യന്‍ സാഹചര്യത്തിനോട് നേരെ വിപരീതമായ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ആരൊക്കെയാണ് ഇന്ത്യന്‍ പ്ലേയിങ് 11 ഉണ്ടാവുകയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയെ സംബന്ധിച്ച് വിക്കറ്റ് കീപ്പറായി ആരെന്നതാണ് പ്രധാന ചോദ്യം. കെ എസ് ഭരത്തിനെ ഇന്ത്യ ഇനി പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനില്‍ വിശ്വാസം അര്‍പ്പിക്കുകയും പ്രയാസം. ഇപ്പോഴിതാ കെ എല്‍ രാഹുലിനെ ഫൈനലിലേക്ക് പരിഗണിക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണ്.

ഓപ്പണറല്ല പുതിയ റോള്‍
ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കെ എല്‍ രാഹുല്‍. എന്നാല്‍ സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ രാഹുല്‍ പ്ലേയിങ് 11ലെത്താന്‍ സാധ്യതയില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായതോടെ രാഹുലിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു.
ഫൈനലില്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമ്പോള്‍ മധ്യനിരയില്‍ കെ എല്‍ രാഹുലിന് സ്ഥാനം നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളിലാവും രാഹുലെത്തുകയെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നത്. ടെസ്റ്റില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയല്ലാതെ മറ്റ് വഴി ഇന്ത്യക്കില്ല. പുതിയൊരു വിക്കറ്റ് കീപ്പറെ വളര്‍ത്താന്‍ സമയമില്ലാത്തതിനാല്‍ രാഹുലിന് പുതിയ ദൗത്യം നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നത്.

ടെസ്റ്റില്‍ കീപ്പറാവുക എളുപ്പമല്ല
ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. സ്‌പെഷ്യലിസ്റ്റ് കീപ്പറെന്ന് രാഹുലിനെ വിളിക്കാനാവില്ല. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ കീപ്പറാവുക പ്രയാസം. വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരെ കൈയിലൊതുക്കുക കടുപ്പമാവുമെന്നുറപ്പ്.
കെ എസ് ഭരത്തിന്റെ കീപ്പിങ് മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ അഞ്ചോളം ക്യാച്ചാണ് ഭരത് പാഴാക്കിയത്. ഫൈനലില്‍ ഓരോ ക്യാച്ചും മത്സരഫലത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ മികച്ച വിക്കറ്റ് കീപ്പറെ ആവിശ്യമാണ്.
രാഹുലിനെ കീപ്പറാക്കി മുന്നോട്ട് പോകാനാണ് ബിസിസി ഐയുടെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുലിനെ അനുഭവസമ്പത്തിനെ എളുപ്പത്തില്‍ തള്ളിപ്പറയാവുന്നതല്ലെന്നും രാഹുല്‍ ഓവലില്‍ കളിക്കണമെന്നുമാണ് ബിസിസി ഐയുടെ നിലപാട്.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

സൂര്യകുമാറും പരിഗണനയില്‍
ഫൈനലില്‍ സൂര്യകുമാര്‍ യാദവും പരിഗണനയിലുണ്ടെന്നാണ് ബിസിസി ഐ വൃത്തം നല്‍കുന്ന സൂചന. അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഓവലില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ ആധിപത്യമില്ല.
അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേലിന് പകരം സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാമെന്ന ആലോചന ബിസിസി ഐക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാറിന്റെ ടെസ്റ്റിലെ ബാറ്റിങ് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. എന്നാല്‍ ഓവലില്‍ റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ സൂര്യകുമാര്‍ വേണമെന്നാണ് ബിസിസി ആഗ്രഹിക്കുന്നതെന്നാണ് സൂചന.
പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനോട്‌തോറ്റ ഇന്ത്യക്ക് ഇത്തവണത്തെ ഫൈനല്‍ വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഫൈനലിന് മുമ്പ് ആവിശ്യത്തിന് സന്നാഹ മത്സരമടക്കം കളിച്ചാവും ഇന്ത്യ ഇറങ്ങുകയെന്നും ബിസിസി ഐ വൃത്തം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications