ISL 2022-23: ഹെന്‍റി വരെ ഇങ്ങനെ ഗോള്‍ നേടി! ഛേത്രിക്കും ആയിക്കൂടെ, എന്താണ് നിയമം?

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മില്‍ നടന്ന പ്ലേഓഫിലെ സൂപ്പര്‍ പോരാട്ടവുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. ശ്രീകണ്ഡീവര സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ പകരക്കാരനായി വന്ന ഇന്ത്യയുടെ ഇതിഹാസ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവും സെമി ഫൈനലിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ചേത്രി നേടിയ ഗോള്‍ റഫറി അനുവദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് ടീം കളി പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. ഇതേ തുടര്‍ന്നു ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
വലിയ പ്രതിഷേധമാണ് ഛേത്രിയുടെ ഗോളിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പിന്തുണച്ചു രംഗത്തു വന്നപ്പോള്‍ ഛേത്രിയും ബെംഗളൂരു ടീമും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മല്‍സരം വീണ്ടും നടത്തണമെന്നു പോലും ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബ്ലാസ്‌റ്റേഴ്‌സ് പെനല്‍റ്റി ബോക്‌സിനു അരികില്‍ നിന്നായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഛേത്രിയുടെ വിവാദ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ഗോളി പ്രഭ്‌സുഖന്‍ ഗില്ലും തയ്യാറെടുക്കുന്നതിനു മുമ്പ് തന്നെ തികച്ചും അപ്രതീക്ഷിതമായി ഛേത്രി ഫ്രീകിക്ക് എടുക്കുകയായിരുന്നു. ഗോള്‍ ഗില്‍ അപ്പോള്‍ അല്‍പ്പം പുറത്തേക്കു ഇറങ്ങി നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ബോള്‍ തന്റെ തലയ്ക്കു മുകളിലൂടെ ഒഴിഞ്ഞ വലയിലേക്കു വീണപ്പോള്‍ അദ്ദേഹത്തിനു അമ്പരന്നു നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. യഥാര്‍ഥത്തില്‍ ഛേത്രി ചതിയിലൂടെ നേടിയ ഗോളാണോ ഇത്? എന്തുകൊണ്ടാണ് റഫറി ഇതു അനുവദിച്ചത്? ഇതേക്കുറിച്ച് നോക്കാം.

റഫറി അനുവാദം നല്‍കിയോ?
പെനല്‍റ്റി ബോക്‌സിന് അരികില്‍ വച്ച് 95ാം മിനിറ്റില്‍ സുനില്‍ ഛേത്രിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം വിബിന്‍ മോഹനന്‍ ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. വളരെ പെട്ടെന്നു തന്നെ ഒരു വലം കാല്‍ ഫ്രീകിക്കിലൂടെ അദ്ദേഹം ബോള്‍ വലയിലെത്തിക്കുകയും ചെയ്തു.
ഫ്രീകിക്ക് എടുക്കാന്‍ ഛേത്രി റഫറിയോടു അനുമതി നേടിയിരുന്നു. അദ്ദേഹം അതു അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഈ കാരണത്താലാണ് റഫറി അതു ഗോള്‍ തന്നെയാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നത്. ഫ്രീകിക്ക് ലഭിച്ചപ്പോള്‍ ഞാനൊരു ഓപ്പണിങ് കണ്ടു. ഫ്രീകിക്കിനായി വിസിലോ, വാളോ (wall) വേണ്ടെന്നു ഞാന്‍ റഫറിയോടു പറയുകയായിരുന്നു. നിങ്ങള്‍ക്കു ഉറപ്പാണോയെന്നു റഫറി വീണ്ടും ചോദിച്ചു.ഞാന്‍ അതെയെന്നു പറയുകയും ചെയ്തു.
ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ ഷോട്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നും അദ്ദേഹത്തിന് അറിയുമായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ടീം പിന്നീട് ഗ്രൗണ്ട് വിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതു അവരുടെ കാര്യമാണെന്നായിരുന്നു സുനില്‍ ഛേത്രി മല്‍സരശേഷം പ്രതികരിച്ചത്.
Also Read: ഫോമിലുള്ളവര്‍ മാത്രം, ഏകദിനത്തിലെ സൂപ്പര്‍ ലോക 11, ഇന്ത്യയുടെ 2 പേര്‍- അറിയാം

നിയമം എന്തു പറയുന്നു?
ഇതിനെക്കുറിച്ച് ഫുട്‌ബോള്‍ നിയമത്തില്‍ എന്താണ് പറയുന്നതെന്നു നോക്കാം-
ഫുട്‌ബോള്‍ നിയമത്തിലെ 13ാം അധ്യായത്തിലെ മൂന്നാം സെക്ഷനിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഒരു ഫ്രീകിക്ക് എടുക്കുമ്പോള്‍ എതിരാളി നിശ്ചിത ദൂരത്തേക്കാള്‍ അടുത്താണ് നില്‍ക്കുന്നതെങ്കില്‍ ആ ഫ്രീകിക്ക് വീണ്ടും എടുക്കാം.
പക്ഷെ ഒരു ഫ്രീകിക്ക് പെട്ടെന്നു എടുക്കുകയും എതിര്‍ ടീമിലെ ഒരു താരം 10 വാര അകലെ നിന്നും അതു തടയാനും ശ്രമിച്ചാല്‍ കളി തുടരാം. എന്നിരുന്നാലും എതിര്‍ താരം ഫ്രീകിക്ക് പെട്ടെന്നു എടുക്കുന്നതിനെ മനപ്പൂര്‍വ്വം തടയാന്‍ ശ്രമിച്ചാല്‍ കളി പുനരാരംഭിക്കുന്നത് വൈകിക്കുന്നതിന്റെ പേരില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കണം.
സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിലേക്കു വന്നാല്‍ തന്റെ കിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ തടയാന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ടു തന്നെ ഈ ഗോള്‍ അനുവദനീയമാണന്നു നിയമം പരിശോധിക്കുമ്പോള്‍ വ്യക്തമാവുകയും ചെയ്യും.
Also Read: IND vs AUS: ജയിക്കാന്‍ ഓസീസ് എന്ത് അടവും പയറ്റും, ഇന്‍ഡോറില്‍ 'കള്ളക്കളി'!

സമാന സംഭവങ്ങള്‍ മുമ്പും
സമാനമായ സാഹചര്യത്തില്‍ നേരത്തേയും ഗോള്‍ അനുവദിക്കപ്പെട്ടതായി ചരിത്രം നോക്കിയാല്‍ വ്യക്തമാവും. പക്ഷെ അതു ഐഎസ്എല്ലില്‍ ആയിരുന്നില്ല. 2016-17ലെ സ്പാനിഷ് ലാ ലിഗയിലായിരുന്നു. റയല്‍ മാഡ്രിഡും സെവിയ്യയും തമ്മിലായിരുന്നു അന്നത്തെ പോരാട്ടം.
അന്നു സെവിയ്യ ബോക്‌സിനു പുറത്തു വച്ച് റയലിനു അനുകൂലമായി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. പക്ഷെ സെവിയ്യ കളിക്കാരോ, ഗോളിയോ തയ്യാറാവുന്നതിനു മുമ്പ് തന്നെ റയല്‍ താരം നാച്ചോ പെട്ടെന്നു ഫ്രീകിക്ക് എടുക്കുകയും റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അന്നും ഈ ഗോളിനെക്കുറിച്ച് ഏറെ ബഹളമുണ്ടായിരുന്നു.
ഇതു കൂടാതെ 2004ല്‍ ചെല്‍സിയുമായുള്ള പോരാട്ടത്തില്‍ ആഴ്‌സനലിന്റെ മുന്‍ ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി വളരെ വേഗത്തില്‍ ഫ്രികിക്കിലൂടെ ഗോള്‍ നേടിയതും വിവാദമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications