Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SAFF CUP: പടിക്കല്‍ കലമുടച്ച് ഇന്ത്യ, കുവൈറ്റിനോട് സമനില! ഗോളടി തുടര്‍ന്ന് ഛേത്രി

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കുവൈറ്റിനോട് 1-1 സമനില പങ്കിട്ട് ഇന്ത്യ. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ ഗോളിന്റെ കരുത്തില്‍ ലീഡെടുത്ത ഇന്ത്യ അവസാന നിമിഷമാണ് സമനില വഴങ്ങിയത്. അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളാണ് ഇന്ത്യയെ ചതിച്ചത്. അര്‍ഹിച്ച ജയമാണ് ഇന്ത്യക്ക് കൈവിട്ടുപോയത്. തുല്യ പോയിന്റാണെങ്കിലും ഗോള്‍ശരാശരിയില്‍ ഇന്ത്യയെ മറികടന്ന് കുവൈറ്റ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.

നേരത്തെ തന്നെ സെമിയുറപ്പിച്ച ഇന്ത്യയും കുവൈറ്റും പോരടിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ പട്ടത്തിനായാണ്. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് ഇരു ടീമും ബൂട്ടണിഞ്ഞത്. 4-2-3-1 ഫോര്‍മേഷനില്‍ അണിനിരന്ന രണ്ടുടീമും തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എട്ടാം മിനുട്ടില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ചേര്‍ന്നുനടത്തിയ മുന്നേറ്റം കുവൈറ്റ് പ്രതിരോധനിരയില്‍ തട്ടിത്തകര്‍ന്നു.

കുവൈറ്റ് ഗോളി അബ്ദുല്‍ റഹ്‌മാന്‍ മര്‍സ്‌ക്യു ഗംഭീര സേവുകളുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി. 25ാം മിനുട്ടില്‍ കുവൈറ്റ് ഇന്ത്യയെ ഭയപ്പെടുത്തി. മുഹമ്മദ് അബ്ദുല്ലയും ഈദ് അല്‍റഷീദിയും ചേര്‍ന്ന് നടത്തിയ കുതിപ്പ് ഗോളിലേക്കെത്തിയെന്ന് തോന്നിപ്പിച്ചെങ്കിലും അബ്ദുല്ല ഓഫ്‌സൈഡായത് തുണയായി. ആദ്യ പകുതി ഗോള്‍രഹിതമാവുമെന്ന് തോന്നിക്കവെ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. അധികമായി ലഭിച്ച മൂന്ന് മിനുട്ടിലാണ് ഛേത്രിയുടെ ഗോള്‍ പിറന്നത്.

വലതുവശത്തുനിന്ന് ലഭിച്ച കോര്‍ണര്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിയുടെ കാലിലേക്ക്. ഹാഫ് വോളിയിലൂടെ ഛേത്രി തൊടുത്ത വലം കാല്‍ ഷോട്ട് പോസ്റ്റിനുള്ളില്‍. ഛേത്രിയുടെ 92ാം അന്താരാഷ്ട്ര ഗോളാണിത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഛേത്രി വലകുലുക്കി. കുവൈറ്റ് പ്രതിരോധത്തിന്റെ വീഴ്ചയിലാണ് ഈ ഗോള്‍ പിറന്നതെന്ന് പറയാം. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 1-0ന്റെ ലീഡ് ഇന്ത്യക്കൊപ്പം.

india, football

63ാം മിനുട്ടില്‍ കുവൈറ്റ് താരം അല്‍ക്വലാഫ് മഹേഷിനെ തള്ളിയിട്ടു. ലൈന്‍ കടന്ന പന്ത് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് എടുക്കുകയും ഫൗളിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. പന്തിനായി കുവൈറ്റ് താരങ്ങള്‍ ഓടിയടുക്കുകയും പാകിസ്താനെതിരേ സംഭവിച്ചതുപോലെ വീണ്ടുമൊരു റെഡ് കാര്‍ഡിന്റെ സാധ്യതയുണ്ടാവുകയും ചെയ്തു. ഭാഗ്യത്തിന് റഫറി കാര്‍ഡ് നല്‍കിയില്ല. 69ാം മിനുട്ടില്‍ ഇന്ത്യക്ക് ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ജെക്‌സണിന് ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിലെത്തിക്കാന്‍ അവസരം ലഭിച്ചെങ്കിലും ശ്രമം പോസ്റ്റിലേക്കെത്താതെ പുറത്തുപോയി. അവസാന സമയങ്ങളില്‍ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. ഇതോടെ കുവൈറ്റിന്റെ ആക്രമണ നിര ലക്ഷ്യം കാണാനാവാതെ വിയര്‍ത്തു. അവസാന സമയത്ത് പോരാട്ടം മുറുകിയപ്പോള്‍ പരുക്കന്‍ കളി ഇരു ടീമും കാഴ്ചവെച്ചു. പരസ്പരം തള്ളിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ റഹീം അലിക്കും കുവൈറ്റിന്റെ അല്‍കലാഫിനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു.

ഇന്ത്യ ജയ പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് എക്‌സ്ട്രാ ടൈമില്‍ കുവൈറ്റ് ഒപ്പമെത്തുന്നത്. 91ാം മിനുട്ടില്‍ ഇന്ത്യയുടെ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലാണ് കുവൈറ്റ് ഒപ്പമെത്തിയത്. പിന്നീട് ഗോള്‍മടക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയതോടെ കുവൈറ്റിനോട് 1-1 സമനില പങ്കിട്ട് മടങ്ങേണ്ടി വന്നു. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെ മറികടന്ന് കുവൈറ്റ് ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യ ചിരവൈരികളെ തകര്‍ത്തുവിട്ടത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് ഗോളുമായി മിന്നിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്ക് ശേഷമാണ് നേപ്പാളിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഈ മത്സരത്തിലും സുനില്‍ ഛേത്രി ഇന്ത്യക്കായി ലക്ഷ്യം കണ്ടിരുന്നു.

നേപ്പാളിനെ തകര്‍ത്ത് സെമി ടിക്കറ്റുറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. കുവൈറ്റും ആദ്യ രണ്ട് മത്സരം ജയിച്ച് സെമി ഉറപ്പിച്ചിരുന്നു. പാകിസ്താനെ 4-0ന് തകര്‍ത്തുവിട്ട കുവൈറ്റ് നേപ്പാളിനെ 3-1നും കീഴടക്കിയിരുന്നു. നേപ്പാളും പാകിസ്താനും സെമി കാണാതെ നേരത്തെ തന്നെ പുറത്താവുകയും ചെയ്തു.

Story first published: Tuesday, June 27, 2023, 21:47 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+