ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു റീമാച്ച് വരുന്നു! അതും കോഴിക്കോട്ട്, കണക്കു തീര്‍ക്കുമോ മഞ്ഞപ്പട?

ഐഎസ്എല്ലിലെ വിവാദ മാച്ചിനു ശേഷം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും വെറുക്കപ്പെട്ട ക്ലബ്ബായി മാറിയിരിക്കുകയാണ് ബെംഗളൂരു എഫ്‌സി. ഒപ്പം അവരുടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയും മലയാളി ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്.
ഐഎസ്എല്ലിന്റെ പ്ലേഓഫില്‍ ഛേത്രി ചതിയിലൂടെ നേടിയ ഫ്രീകിക്ക് ഗോളില്‍ തങ്ങളെ പുറത്താക്കിയതിന്റെ കലിപ്പ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു ഇനിയും തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ തന്നെ അവരോട് സ്വന്തം നാട്ടില്‍ പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചിരിക്കുകയാണ്.
പക്ഷെ ഐഎസ്എല്ലിലല്ല, മറിച്ച് ഹീറോ സൂപ്പര്‍ കപ്പിലാണ് കലിപ്പടക്കി, കണക്കുതീര്‍ക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചിരിക്കുന്നത്. ഐഎസ്എല്ലിലേറ്റ തിരിച്ചടിക്ക് മഞ്ഞപ്പടയ്ക്കു എന്തു വില കൊടുത്തും കണക്കു ചോദിച്ചേ തീരൂ. അതു സ്വന്തം കാണികള്‍ക്കു മുന്നിലാണെങ്കില്‍ ഇതിനേക്കാല്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന മറ്റൊരു കാര്യവുമില്ല.

ഒരേ ഗ്രൂപ്പില്‍
ഐഎസ്എല്‍ ടീമുകളും ഐ ലീഗിലെ ക്ലബ്ബുകളും മാറ്റുരയ്ക്കുന്ന ഹീറോ സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് ഏറ്റവുമധികം ആവേശം നല്‍കുന്ന കാര്യം.
ഗ്രൂപ്പ് എയിലാണ് മഞ്ഞപ്പടയും ബെംഗളൂരുവും മാറ്റുരയ്ക്കുക. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഇവരെക്കൂടാതെ ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്ന ഒരു ടീം കൂടി ഗ്രൂപ്പിന്റെ ഭാഗമാവും.
Also Read: IND vs AUS: ഭരതിന് പകരം ഇഷാന്‍ വേണം, ഓസീസിന്റെ ആ തന്ത്രം പൊളിക്കണം! അറിയാം

പോരാട്ടം കോഴിക്കോട്
ഫുട്‌ബോളിന്റെ സ്വന്തം തട്ടകമായ കോഴിക്കോട്ടാണ് ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പോരാട്ടം. ഏപ്രില്‍ 16ന് കോഴിക്കോട്ട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് തീപാറും മല്‍സരം.
കേരളത്തില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിന് ഏറ്റവുമധികം ആരാധകരുള്ള സ്ഥലങ്ങൡലൊന്നാണ് കോഴിക്കോട്. പക്ഷെ ക്ലബ്ബ് രൂപീകരിച്ച ശേഷം ഇതുവരെ മഞ്ഞപ്പട കോഴിക്കോട്ട് ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. മലബാറുകാരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് കൂടിയാണ് ഇപ്പോള്‍ അവസാനിക്കാന്‍ പോവുന്നത്. ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു പോര് വന്‍ വിജയമായ മാറുമെന്നതില്‍ സംശയമില്ല.

അപ്പീല്‍ തള്ളി
ഐഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കായി സുനില്‍ ഛേത്രി ഫ്രീകിക്കിലൂടെ നേടിയ വിവാദ ഗോളിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഐഎഫ്എഫിനു പരാതി നല്‍കിയിരുന്നു. റഫറി ക്രിസ്റ്റല്‍ ജോണിനു സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചതെന്നും അതുകൊണ്ടു തന്നെ മല്‍സരം വീണ്ടും നടത്തണമെന്നുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം.
പക്ഷ കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഫ്എഫിന്റെ അച്ചടക്ക സമിതി ഈ ആവശ്യം തള്ളുകയായിരുന്നു. വിവാദ റഫറി ക്രിസ്റ്റല്‍ ജോണിന്റെയും വാദം കേട്ട ശേഷമായിരുന്നു അതു ഗോള്‍ തന്നെയാണെന്നു അച്ചടക്ക സമിതി തീരുമാനിച്ചത്.
ഗോളില്‍ പ്രതിഷേധിച്ച് മല്‍സം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരേ കടുത്ത ശിക്ഷാ നടപടിയുണ്ടാവുമോയെന്നാണ് ഇനി അറിയാനുള്ളത്. ഐഎസ്എല്‍ ഫൈനലിനു ശേഷമായിരിക്കും ഇതു പ്രഖ്യാപിക്കുകയെന്നാണ് വിവരം. വന്‍ പിഴയോ, വിലക്കോയെല്ലാം ടീമിനെതിരേ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പക്ഷെ ഹീറോ സൂപ്പര്‍ കപ്പ് മറ്റൊരു ടൂര്‍ണമെന്റായതിനാല്‍ അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുണ്ടാവാന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications