വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മായാജാലം കാണിക്കാന്‍ സിങ്‌തോ... മണിപ്പൂരിന്റെ മുത്ത്, മഞ്ഞപ്പടയുടെ സ്വത്താവുമോ?

ഷില്ലോങ് ലജോങിനൊപ്പം 9 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

By Manu

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടുമൊരു കോച്ചിനെ കൂടി ലഭിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് റെനെ മ്യുളെന്‍സ്റ്റീനിനു പകരം ഇന്ത്യക്കാരനായ തോങ്‌ബോയ് സിങ്‌തോയ്ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. നേരത്തേ ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്ന സിങ്‌തോയുടെ മികവ് ഇനിയാണ് കാണാന്‍ പോവുന്നത്.

മ്യുളെന്‍സ്റ്റീന്‍ വീണിടത്ത് സിങ്‌തോ വാഴുമോയെന്ന് സമയം തെളിയിക്കും. വലിയ കോച്ചിങ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മണിപ്പൂരുകാരനായ സിങ്‌തോയ്ക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉയിര്‍ത്തെഴുന്നേല്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തിനു മുന്നില്‍ ഇപ്പോഴുള്ളത്. ഇവ തരണം ചെയ്താല്‍ ഐഎസ്എല്ലിലെ തന്നെ സര്‍പ്രൈസ് കോച്ചായി ഈ 43കാരന്‍ മാറുമെന്നുറപ്പ്.

ലജോങിനൊപ്പം ദീര്‍ഘകാലം

ലജോങിനൊപ്പം ദീര്‍ഘകാലം

മണിപ്പൂരില്‍ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സിങ്‌തോ ഐഎസ്എല്ലിലും തന്റെ ഭാഗ്യം പരീക്ഷിക്കുന്നത്. ഒമ്പത് വര്‍ഷമാണ് അസിസ്റ്റന്റ് കോച്ചായും മുഖ്യ കോച്ചായും അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നത്.
2009 മുതല്‍ ലജോങിന്റെ കോച്ചിങ് സംഘത്തില്‍ സിങ്‌തോയുണ്ട്. 2017 ജൂണ്‍ 25നാണ് സിങ്‌തോ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാവുന്നത്. ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെയും യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും ചുമതലയായിരുന്നു അദ്ദേഹത്തിന്.
മ്യുളെന്‍സ്റ്റീന്‍ അപ്രതീക്ഷിതമായി പുറത്തായപ്പോള്‍ സിങ്‌തോയ്ക്ക് പ്രതീക്ഷിക്കാതെയാണ് മുഖ്യ പരിശീലകസ്ഥാനം ലഭിച്ചത്.

സിങ്‌തോ മോശക്കാരനല്ല

സിങ്‌തോ മോശക്കാരനല്ല

ലജോങെന്ന ഒരേയൊരു ക്ലബ്ബിനൊപ്പം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെങ്കിലും തന്ത്രങ്ങളുടെയും മികവിന്റെ കാര്യത്തില്‍ സിങ്‌തോ മോശക്കാരനല്ല. 2013ല്‍ മുഖ്യകോച്ച് ഡെസ്മണ്ട് ബ്യുള്‍പിനെ പുറത്താക്കിയ ലജോങ് പകരക്കാരനായി സിങ്‌തോയെ നിയമിച്ചിരുന്നു.
വലിയ പ്രതിസന്ധികള്‍ക്കിടയിലും ലജോങിനെ ഐ ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത് സിങ്‌തോ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.

ഇന്ത്യന്‍ കോച്ചുമാര്‍ക്കായി വാദിച്ചു

ഇന്ത്യന്‍ കോച്ചുമാര്‍ക്കായി വാദിച്ചു

ഇന്ത്യന്‍ കോച്ചുമാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന് നേരത്തേ ആത്മവിശ്വാസം പ്രകടിപ്പിച്ച വ്യക്തിയാണ് സിങ്‌തോ. വിദേശത്ത് ഇന്ത്യന്‍ കോച്ചുമാരെ അധികം കാണാന്‍ കഴിയില്ല. ഐഎസ്എല്‍ അടക്കമുള്ള ടൂര്‍ണമെന്റുകളിലൂടെ ഇന്ത്യന്‍ പരിശീലകരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ ഈ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് എത്തിയതോടെ സിങ്‌തോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കഴിവില്‍ വിശ്വാസം വേണം

കഴിവില്‍ വിശ്വാസം വേണം

സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തതാണ് ഇന്ത്യന്‍ കോച്ചുമാരെ പിറകിലേക്കു വലിക്കുന്നതെന്നു സിങ്‌തോ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഐടി, സയന്‍സ് എന്നീ മേഖലകളിലെല്ലാം ഇന്ത്യക്കാര്‍ മികവ് കാണിക്കുമ്പോള്‍ ഫുട്‌ബോള്‍ പരിശീലകരംഗത്ത് പരാജയപ്പെടാനുള്ള കാരണവും ഇതാണെന്നാണ് സിങ്‌തോ പറയുന്നത്.
സ്വന്തം കഴിവില്‍ പരിശീലകര്‍ക്ക് ആത്മവിശ്വാസം വേണം. മാത്രമല്ല തങ്ങളുടെ ആശയത്തെക്കുറിച്ച് ഫലപ്രദമായി ടീമംഗങ്ങളുമായി ആശയവിനിമയം നടത്താനും കോച്ചിനു സാധിക്കണമെന്നും എഎഫ്‌സിയുടെ പ്രോ കോച്ചിങ് ലൈസന്‍സുള്ള അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

Story first published: Wednesday, January 3, 2018, 12:58 [IST]
Other articles published on Jan 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X