സെവിയ്യ താരം ബനേഗയ്ക്ക് പരിക്ക്, രണ്ടു മത്സരം നഷ്ടമാകും

Written By:
Ever Banega

മിലാന്‍: ഇടതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സെവിയ്യയുടെ അര്‍ജന്റീനിയന്‍ താരം എവര്‍ ബനേഗയ്ക്ക് അടുത്ത രണ്ടു മത്സരം നഷ്ടമാകും.

കോപാ ഡെല്‍റെ സെമിഫൈനല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കിനെ തുടര്‍ന്ന് ബനേഗയ്ക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ലെഗാനസിനെതിരേയുള്ള മത്സരത്തില്‍ ഗ്വിഡോ പിസാരോയാണ് 29കാരനു പകരം കളത്തിലിറങ്ങിയത്.

Ever Banega

ലെഗനസിനെതിരേയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റതെന്ന് കരുതുന്നു. ഇടതുകാലിലെ പേശികള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്- ലാ ലിഗ ക്ലബ്ബ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 11നും 17നും നടക്കുന്ന മത്സരങ്ങളില്‍ ബനേഗ കളിക്കില്ലെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പരിക്ക് എന്നു ഭേദമാകുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് ചില സ്പാനിഷ് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Saturday, February 10, 2018, 15:27 [IST]
Other articles published on Feb 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍