യുനൈറ്റഡിന് സെവിയ്യയുടെ ഷോക്ക്... ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, റോമ മുന്നേറി

Written By:

ലണ്ടന്‍: ഇംഗീഷ് ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനില്‍ നിന്നുള്ള സെവിയ്യയയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുനൈറ്റഡിനെ ഞെട്ടിച്ചത്. യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാംപാദത്തില്‍ പകരക്കാരനായി ഇറങ്ങിയ ബെന്‍ യെഡറുടെ ഇരട്ടഗോള്‍ സെവിയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. 74, 768 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. 84ാം മിനിറ്റില്‍ യുനൈറ്റഡിന് പ്രതീക്ഷയേകി റൊമേലു ലുക്കാക്കു ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.

ജര്‍മനി സൂക്ഷിച്ചോ... കലിപ്പടക്കാന്‍ ബ്രസീല്‍ റെഡി, ഇത്തവണയും നെയ്മറില്ല, ടീം പ്രഖ്യാപിച്ചു

ഐഎസ്എല്‍: ഗോവന്‍ സ്വപ്‌നം പൊലിഞ്ഞു... സൂപ്പര്‍ മച്ചാന്‍സ് ഫൈനലില്‍, മിന്നുന്ന വിജയം

1

ഇരുപാദങ്ങളിലുമായി സെവിയ്യ 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. നേരത്തേ സ്‌പെയിനില്‍ നടന്ന ഒന്നാംപാദം ഗോള്‍രഹിതമായി പിരിഞ്ഞതിനാല്‍ ഈ മല്‍സരം ഇരുടീമിനും നിര്‍ണായകമായിരുന്നു. കളിയില്‍ ആധിപത്യം പുലര്‍ത്തിയ സെവിയ്യ അര്‍ഹിച്ച വിജയം കൂടിയയായിരുന്നു ഇത്. നേരത്തേ ആദ്യപാദത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെ യുനൈറ്റഡിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ച സൂപ്പര്‍ ഗോളി ഡേവിഡ് ഡെഹെയക്ക് ഇത്തവണ പക്ഷെ ടീമിന്റെ ഹീറോയാവാന്‍ കഴിഞ്ഞില്ല. 60 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെവിയ്യ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

2

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഉക്രെയന്‍ ടീം ഷക്തര്‍ ഡൊണെസ്‌കിനെ എവേ ഗോളില്‍ മറികടന്ന് ഇറ്റാലിയന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഹോംഗ്രൗംണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ റോമ 1-0ന് ജയിച്ചുകയറുകയായിരുന്നു. 52ാം മിനിറ്റില്‍ എഡിന്‍ സെക്കോയാണ് റോമയുടെ വിജയഗോള്‍ കണ്ടെത്തിയത്. നേരത്തേ ആദ്യപാദത്തില്‍ റോമ 1-2ന് തോറ്റിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2നു തുല്യമായി മാറി. ഷക്തറിന്റെ ഗ്രൗണ്ടില്‍ നേടിയ നിര്‍ണായകമായ എവേ ഗോള്‍ റോമയെ ക്വാര്‍ട്ടറിലെത്തിക്കുകയും ചെയ്തു.

Story first published: Wednesday, March 14, 2018, 7:29 [IST]
Other articles published on Mar 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍