വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ത്രില്ലര്‍, ഷൂട്ടൗട്ട്, ആഘോഷരാവ് - കേരളത്തിനു 'സന്തോഷ' ട്രോഫി

5-4നായിരുന്നു കേരളത്തിന്റെ വിജയം

1

മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ കപ്പില്‍ മുത്തമിട്ടു. വീണ്ടുമൊരിക്കല്‍ക്കൂടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ച് കേരളം കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് സന്തോഷത്തിന്റെ ട്രോഫി ഉയര്‍ത്തിയിരിക്കുകയാണ്. ഒരുഘട്ടത്തില്‍ കൈവിട്ടെന്നു പോലും തോന്നിയ കിരീടമാണ് അവിസ്മരണീയ തിരിച്ചുവരവ് നടത്തി കേരളം സ്വന്തമാക്കിയത്. അധിസമയത്തു ഇരുടീമുകളും 1-1നു തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഇഞ്ചു കിക്കുകളും കേരള താരങ്ങള്‍ ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന്റെ ഒരു താരം കിക്ക് പുറത്തേക്കടിക്കുകയായിരുന്നു. കേരളത്തിന്റെ ഏഴാമത് സന്തോഷ് ട്രോഫി കിരീടവിജയം കൂടിയാണിത്. അവസാനമായി കേരളം കപ്പുയര്‍ത്തിയത് 2018ലായിരുന്നു. അന്നും ബംഗാളിനെ ഷൂട്ടൗട്ടില്‍ കേരളം മലര്‍ത്തിയടിക്കുകയായിരുന്നു. ഇത്തവണ വീണ്ടും കളി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഭാഗ്യം കരളത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

2

ഇന്നു നടന്ന കലാശപ്പോരില്‍ നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും വലകുലുക്കാനായില്ല. ഇതോടെ കളി അധികസമയത്തിലെത്തി. എക്‌സ്ട്രാ ടൈമില്‍ കേരളത്തെ ഞെട്ടിച്ച് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ കിടിലനൊരു ഹെഡ്ഡറിലൂടെ ദിലീപ് ഒറാവനാണ് (97ം മിനിറ്റ്) ബംഗാളിനെ മുന്നിലെത്തിച്ചത്. വലതു വിങിലൂടെ കയറി സഹതാരം ബോക്‌സിലേക്കു ചെത്തിയിട്ട ക്രോസ് ഫസ്റ്റ് പോസ്റ്റിനു അരികില്‍ നിന്നും ഒറാവല്‍ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിട്ടപ്പോള്‍ കേരള ഗോളി വി മിഥുന്‍ നോക്കുകുത്തിയായിരുന്നു.

ബംഗാള്‍ 1-0ന്റെ വിജയമുറപ്പിച്ചിരിക്കെയായിരുന്നു 117ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിലൂടെ കേരളം ഗോള്‍ മടക്കിയത്. ബംഗാളിന്റെ ഗോളുമായി സാമ്യമുളളതായിരുന്നു ഈ ഗോള്‍. വലതു വിങില്‍ നിന്നും നൗഫല്‍ നല്‍കിയ ക്രോസ് കിടിലനൊരു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ സഫ്‌നാദ് ഗോളാക്കി മാറ്റിയപ്പോള്‍ അതുവരെ നിരാശയാല്‍ തലകുനിച്ചു നിന്ന സ്റ്റേഡിയത്തില്‍ ആഹ്ലാദം അണപൊട്ടി ഇളകി മറിഞ്ഞു.

3

നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ കേരളത്തിനായി ആര്‍പ്പുവിളിക്കാനെത്തിയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആദ്യ വിസില്‍ മുതല്‍ ബംഗാള്‍ കളിയുടെ നിയന്ത്രണമേറ്റെടുക്കുന്നതാണ് കണ്ടത്. ഫൈനലിലെ അമിത സമ്മര്‍ദ്ദം കേരള താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടോയെന്നു ശരീരഭാഷയില്‍ നിന്നും വക്തമായിരുന്നു. ആദ്യത്തെ 15 മിനിറ്റില്‍ മികച്ച ഗോള്‍നീക്കങ്ങളൊന്നും കേരളത്തിന്റെ ഭാഗത്തു നിന്നു കണ്ടില്ല. മറുഭാഗത്ത് കൂടുതല്‍ ഒത്തിണക്കത്തോടെ, അഗ്രസീവായി പന്തുതട്ടിയ ബംഗാള്‍ ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.

6

പല തവണ ബംഗാള്‍ താരങ്ങള്‍ കേരളത്തിന്റെ ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തി. കൂടുതല്‍ നീക്കങ്ങളും ഇടതു വിങിലൂടെയായിരുന്നു. കേരളം പന്ത് ലഭിച്ചപ്പോള്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ബംഗാള്‍ ബോക്‌സിനകത്തേക്കു കടന്നില്ല. ഫൈനല്‍ തേര്‍ഡില്‍ കേരളത്തിന്റെ മുനയൊടിയുന്നതാണ് പലപ്പോഴും കണ്ടത്. ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ ഭാഗത്തു നിന്നും കണ്ടില്ല. 18ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും കേരളത്തിനു അക്കൗണ്ട് തുറക്കാന്‍ മികച്ചൊരു അവസരം ലഭിച്ചു. കേരള ക്യാപ്റ്റന്‍ ജിജോ ജോസഫിനെ ബോക്‌സിനു പുറത്തു വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കേരളത്തിനു അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ജിജോ തന്നെയാണ് കേരളത്തിനായി കിക്കെടുത്തത്. ജിജോയുടെ കിക്ക് ഗോളിനു പാകമായിരുന്നു. പക്ഷെ അതു നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് വന്നത്. മല്‍സരത്തില്‍ കേരളത്തിനു ലഭിച്ച ആദ്യത്തെ മികച്ച അവസരവും ഇതായിരുന്നു.

4

20 മിനിറ്റുകള്‍ക്കു ശേഷമാണ് കേരളം തങ്ങളുടെ സ്വതസിദ്ധായ താളം വീണ്ടെടുത്ത് കൂടുതല്‍ ഒഴുക്കോടെ കളിക്കാന്‍ തുടങ്ങിയത്. പിന്നീട് കൂടുതല്‍ സമയവും കേരളത്തിന്റെ പക്കലായിരുന്നു. അക്കൗണ്ട് തുറക്കുന്നതിനായി കേരളം തുടരെ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇതോടെ കൂടുതല്‍ സമയവും ബോള്‍ ബംഗാളിന്റെ ഹാഫിലായിരുന്നു. 22ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് നേടാനുള്ള നല്ലൊരു അവസരം പാഴാക്കിയിരുന്നു. ഇടതു വിങിലൂടെ പറന്നെത്തി സഹതാരം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മഹിതോഷ് റോയിയുടെ കാലിലേക്കാണ് വന്നത്. പക്ഷെ താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ദിശമാറി പുറത്തേക്കു പോയി.

5

34ാം മിനിറ്റില്‍ കേരളം കളിയില്‍ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ ബംഗാള്‍ ഗോളി പ്രിയന്തിന്റെ അവിശ്വസനീയ സേവ് കേരളത്തിനു ലീഡ് നിഷേധിക്കുകയായിരുന്നു. ഇടതു വിങിലൂടെ ഓടിക്കയറി സഞ്ജു തൊടുത്ത ക്രോസ് സെക്കന്റ് പോസ്റ്റിലൂടെ വലയിലേക്കു താഴ്ന്ന് ഇറങ്ങേണ്ടതായിരുന്നു. പക്ഷെ അപകടം മനസ്സിലാക്കിയ ബംഗാള്‍ ഗോളി പ്രിയന്ത് വായുവില്‍ ചാടിയുയര്‍ന്ന് വിരല്‍ത്തുമ്പ് കൊണ്ട് ബോള്‍ പുറത്തേക്കു ഒരു വിധം തട്ടിയകറ്റുകയായിരുന്നു. 38ാം മിനിറ്റില്‍ വിക്‌നേഷിനെ പിന്‍വലിച്ച കേരളം സെമിയിലെ ഗോളടിവീരനായ ജെസിനെ കളത്തിലിറക്കി.

37ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മിഥുനിന്റെ തകര്‍പ്പനൊരു സേവ് കേരളത്തെ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചു. ഇടതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്തു ബോക്‌സിലേക്കു കയറിയ ശേഷം മൊഹിതോഷ് തൊടുത്ത കരുത്തുറ്റ വലം കാല്‍ ഷോട്ട് ഫസ്റ്റ് പോസ്റ്റിന് അരികില്‍ നിന്നും മിഥുന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ആദ്യ പകുതിയിലെ അവസാനത്തെ ഗോള്‍നീക്കവും ഇതു തന്നെയായിരുന്നു.

7

രണ്ടാംപകുതിയില്‍ ചിത്രത്തില്‍ കേരളത്തിന്റെ മഞ്ഞപ്പട മാത്രമേയുണ്ടായിരുന്നുള്ളൂ. ഗ്രൗണ്ടില്‍ അവര്‍ ആക്രമണങ്ങളുടെ തിരമാല തന്നെ തീര്‍ത്തു. മറുഭാഗത്ത് ഒന്നാംപകുതിയടെ ആദ്യ 20 മിനിറ്റുകളില്‍ കാണിച്ചതുപോലെയൊരു ആധിപത്യം ബംഗാളിനു കാഴ്ചയ്ക്കാനായില്ല. 58ാം മിനിറ്റില്‍ കേരളത്തെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം നായകന്‍ ജിജോ പാഴാക്കി. ബംഗാളിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതിരോധ പിഴവാണ് കേരളത്തിനു അവസരമൊരുക്കിയത്. ബംഗാള്‍ പ്രതിരോധ നിര സമ്മാനിച്ച ബോളുമായി ബോക്‌സിലേക്കു കയറിയ ശേഷം ജിജോ തൊടുത്ത താഴ്ന്ന ഷോട്ട് പക്ഷെ ലക്ഷ്യം കാണാതെ പുറത്തുപോയി. തുടര്‍ന്നും ഒരുപാട് അവസരങ്ങള്‍ കേരളത്തിനു ലഭിച്ചു കൊണ്ടിരുന്നെങ്കിലും ഒന്നു പോലും മുതലാക്കാന്‍ കഴിഞ്ഞില്ല.

Story first published: Tuesday, May 3, 2022, 0:47 [IST]
Other articles published on May 3, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X